Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിപിയും ​ഗോപികയും അല്ലുവിനും രശ്മികയ്ക്കും കൊടുത്ത ആ സമ്മാനം എന്താണെന്നോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും. കഴിഞ്ഞ ദിവസം ജി പിയും ഗോപികയും അല്ലു അർജുനെ പോയി കാണുകയും അദ്ദേഹത്തിന് ഗിഫ്റ്റ് സമ്മാനിക്കുകയും ചെയ്തിരുന്നു. ജി പി തന്റെ എല്ലാ അഭിമുഖങ്ങളിലും അല്ലു അർജുനെക്കുറിച്ച് പറയാറുണ്ട്. ജി പിയും അല്ലുവും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

പുഷ്പ 2 ന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് അല്ലു കേരളത്തിൽ എത്തിയത്. ഇതിനിടയിലായിരുന്നു ജി പിയും ഗോപികയും അല്ലുവിനെ പോയി കണ്ടത്. അല്ലുവിന് എന്ത് സമ്മാനമാണ് ജി പി കൊടുത്തത് എന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോൾ അല്ലുവിനെ കണ്ട അനുഭവും എന്ത് സമ്മാനമാണ് താരത്തിന് നൽകിയതെന്നും ജി പി പറയുന്നു.

gopika

' അല്ലു അർജുനെക്കുറിച്ച് ഇന്റർവ്യൂകളിലും എല്ലാ സ്ഥലത്തിലും ഞാൻ പറയാത്തതില്ല. എവിടെ പോയാലും വാചാലനാവും. ബണ്ണിയെ കണ്ടു. ഞാൻ ഇത്ര കാലം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചിട്ട പറ' എന്നാണ് ഗോപികയോട് ജി പി പറയുന്നു.
ഭയങ്കര ഡൗൺ ടു എർത്ത് പേഴ്‌സണാണ് അല്ലുവെന്നാണ് ഗോപിക പറയുന്നത്. അത്രയും തിരക്കുണ്ടായിരുന്നിട്ടും ചേട്ടൻ വന്നെന്ന് അറിഞ്ഞപ്പോൾ റൂമിലേക്ക് വിളിച്ച് ചേട്ടന്റെ അടുത്തുള്ള സ്‌നേഹമൊക്കെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നാണ് ഗോപിക പറയുന്നത്.

അല്ലു തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണെന്നും ജി പി പറഞ്ഞു. ബ്രദർ എന്ന് വിളിച്ച് അല്ലു നെഞ്ചോട് ചേർക്കുമ്പോൾ ഭയങ്കര സന്തോഷമാണ് ലഭിക്കുന്നതെന്നും ജി പി പറഞ്ഞു. അല്ലു അർജുൻ എത്തിയത് മുതൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും എങ്ങനെയാണ് കോൺടാക്ട് ചെയ്യുക എന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്നും അങ്ങനെയാണ് ഈവന്റിന് പോയതെന്നും ജി പി പറയുന്നു. അദ്ദേഹം തന്നെ ബ്രദർ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചപ്പോൾ വീഡിയോ എടുക്കുന്ന കാര്യം മറന്നുപോയെന്നും ജി പി പറയുന്നു. ഫോൺ വാങ്ങി ഭാര്യയുടേയും ഭർത്താവിന്റെയും ഒപ്പം ഒരു സെൽഫിയെടുക്കട്ടേ എന്ന് പറഞ്ഞ് അല്ലു ഒരു സെൽഫിയെടുത്തുവെന്നും താരം പറഞ്ഞു.

വെറും കയ്യോടെയല്ല ഞങ്ങൾ പോയത്. അദ്ദേഹത്തിന് കേരളം എന്ന് പറഞ്ഞാൽ അത്രയും ഇഷ്ടമാണ്. അദ്ദേഹത്തിന് പറ്റിയ കുറേ സാധനങ്ങൾ കൊണ്ടാണ് ഞങ്ങൾ പോയത്. കേരളത്തിന്റെ ഒരു പീസാണ് അദ്ദേഹത്തിന് കൊടുത്തത്. ശർക്കര ഉപ്പേരി, കായ വറുത്തത്, കുട്ടി വിളക്ക്, കുറച്ച് മുല്ലപ്പു, ഒരു കസവ് മുണ്ട് എല്ലാം ചേർത്ത് കേരള തനിമയുള്ള ഗിഫ്റ്റ് തന്നെ തൊടുക്കാമെന്ന് വിചാരിച്ചു. രശ്മികയ്ക്കും തങ്ങൾ ഗിഫ്റ്റ് നൽകിയിരുന്നുവെന്നും കസവ് മുണ്ടിന് പകരം കസവ് സാരി വെച്ചുള്ള ഗിഫ്റ്റാണ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+