Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗോപികയെ കുറിച്ച് പറയുമ്പോൾ വികാരഭരിതയായി നടി ഷഫ്ന; താരത്തിന്റെ വാക്കുകൾ..

ആരാധകർ ഏറെ സന്തോഷത്തോടെ കേട്ടവാർത്തയായിരുന്നു നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയുടേയും നടി ​ഗോപിക അനിലിന്റെയും വിവാഹ നിശ്ചയ വാർത്ത. ജി പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിവാഹ വാർത്ത പങ്കുവെച്ചത്.

ജിപി - ​ഗോപിക വിവാഹം ആരും പ്രതീക്ഷിച്ചിരുന്നില്ല. ജി പി എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകർ ആവർത്തിച്ച് ചോദിച്ചിരുന്ന ചോദ്യമാണ്.ജി പി പ്രണയത്തിലാണ് എന്ന് ഉൾപ്പെടെ പല കഥകളും ഉണ്ടായിരുന്നു.

Gp

Pc: G P/ Youtube

പെട്ടെന്നായിരുന്നു അത്തരം ചർച്ചകൾക്ക് അവസാനം കുറിച്ച് ജി പി വിവാഹ വാർത്ത പങ്കുവെച്ചത്. പ്രേക്ഷകർ വളരെ സന്തോഷത്തിലാണ്. വളരെ കുറച്ച് പേർ മാത്രം പങ്കെടുത്ത ചടങ്ങിലാണ് നിശ്ചയം കഴിഞ്ഞത്.

വിവഹാനിശ്ചയത്തിൽ നടിയും നടൻ സജിന്റെ ഭാര്യയുമായ ഷഫ്നയും പങ്കെടുത്തിരുന്നു. ​ ഗോപിക അഞ്ജലി എന്ന പ്രധാനകഥാപാത്രമായി എത്തുന്ന സാന്ത്വനം എന്ന സീരിയയിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. ഇവരുടെ ശിവാഞ്ജലി - കോമ്പോ ഹിറ്റാണ്. ഷഫ്നയും ​ഗോപിക അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോൾ ​ ജിപിയുേടയും ​ഗോപികയുടേയും വിവാഹ നിശ്ചയത്തിന് എത്തിയ ഷഫ്ന ​ഗോപികയെക്കുറിച്ച് പറഞ്ഞ കാര്യമാണ് വൈറൽ ആയിരിക്കുന്നത്‍. വിവാഹ നിശ്ചയത്തിന്റെ ഫുൾ വീഡിയോ ജി പി തന്റെ യൂട്യൂബിൽ പങ്കുവെച്ചിരുന്നു.

'' പ്യൂവർ സോളാണ്. വളരെ ജെനുവിൻ ആയിട്ടുള്ള വ്യക്തിയാണ്. ഭയങ്കരമായി സ്‌നേഹിക്കുന്ന ആള്. അവൾ അത്രയും സ്‌നേഹവും കെയറും ഹാപ്പിനസ്സും അർഹിക്കുന്നുണ്ട്. അവളെന്റെ അടുത്ത സുഹൃത്താണ്, എന്റെ സോൾമേറ്റാണ്, എന്റെ ഹ്യൂമൺ ഡയറി ആണ്.

എനിക്ക് ഭയങ്കര സന്തോഷം ഉണ്ട്. വല്ലാതെ വികാരഭരിതയാണ് ഞാൻ ഇപ്പോൾ, ഞാൻ ജി പിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നു,' വിവാഹനിശ്ചയത്തിന് എത്തിയ ഷഫ്‌ന പറഞ്ഞു.

നേരത്തേയും ജി പിയും ​ഗോപികയും തങ്ങൾ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് തുറന്നുപറഞ്ഞിരുന്നു. ജി പിയുടെ അച്ഛന്റെ സഹോദരിയും ​​ഗോപികയുടെ അച്ഛന്റെ ചേച്ചിയും 15 വർഷത്തെ ഫ്രണ്ട്സാണെന്നും അവരാണ് ​ഗോപികയും ജി പിയും തമ്മിലുള്ള വിവാഹക്കാര്യം അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചാലോ എന്ന് പറഞ്ഞതെന്നാണ് ജി പിയും ​ഗോപികയും പറഞ്ഞത്. ഇതിന് ശേഷം ചെന്നൈയിലെ കബാലീശ്വര ക്ഷേത്രത്തിലെ‍ വെച്ചാണ് കണ്ടുമുട്ടിയതെന്നും ജി പി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+