ജിപിയും ഗോപികയും ഒന്നിക്കാൻ കാരണം ആ രണ്ട് പേർ; ആദ്യമായി കണ്ടത് അവിടെ വെച്ച്; മനസ്സുതുറന്ന് താരങ്ങൾ
അടുത്തിടെയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയുടേയും നടി ഗോപിക അനിലിന്റെയും വിവാഹം നിശ്ചയം കഴിഞ്ഞത്. ഇവരുടെ വിവാഹനിശ്ചയ വാർത്ത അറിഞ്ഞ എല്ലാവരും ഞെട്ടിപ്പോയി. കാരണം ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജി പി തന്നെയാണ് വിവാഹനിശ്ചയിത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കാര്യം പറഞ്ഞത്.
എന്തായാലും രണ്ട് പേരുടെയും ആരാധകർക്ക് ഏറെ സന്തോഷമായി. പിന്നീട് എല്ലാവർക്കും അറിയേണ്ടിയിരുന്ന കാര്യം ഇരുവരും പ്രണയത്തിലായിരുന്നോ എന്നാണ്. എന്നാൽ അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഗോപികയുടെ അനിയത്തി പറഞ്ഞിരുന്നു.

PC: Screengrab/ Govind padmasoorya youtube
ഇപ്പോൾ തങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹാലോചനയിലേക്ക് എത്തിയതെങ്ങനെയാണെന്നുമൊക്കെ തുറന്നുപറയുകയാണ് ജിപിയും ഗോപികയും. ജി പി യുടെ യൂട്യൂബ് ചാനലിലൂടെയാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഗോപികയും ജിപിയും പറഞ്ഞത്.
എല്ലാവരും ഞെട്ടുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. എല്ലാവർക്കും സന്തോഷത്തോടെയുള്ള ഞെട്ടൽ ആയിരുന്നു ജിപിയും ഗോപികയും പറയുന്നു. ജി പിയുടെ അച്ഛന്റെ സഹോദരിയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും 15 വർഷത്തെ ഫ്രണ്ട്‌സാണ്. അവരാണ് ഗോപികയും ജി പിയും തമ്മിലുള്ള വിവാഹക്കാര്യം അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചാലോ എന്ന് പറഞ്ഞതെന്നാണ് ഗോപിക പറയുന്നത്.
എന്റെയടുത്ത് മേമ വന്ന് ഗോപികയോട് സംസാരിക്കണമെന്ന് പറഞ്ഞു. അതിന് മുമ്പ് ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായിരുന്നില്ല. ഞാനത് ഒരു മാസം മാസം ഒന്നരമാസം വലിപ്പിച്ചോണ്ടിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി മേമ വളരെ സീരിയസാണെന്ന്. അവസാനം ഞാൻ വിളിച്ചു. അപ്പോഴാണ് ഞാൻ ആ കാര്യം മനസ്സിലാക്കുന്നത് എന്റെയടുത്ത് ഒന്നരമാസം മുമ്പ് പറഞ്ഞെങ്കിലും ഇയാളടുത്ത് ഒരാഴ്ച മുമ്പാണ് പറഞ്ഞത്, ജി പി പറയുന്നു.
ചെന്നൈയിലെ കബാലീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി തമ്മിൽ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഗോപിയെ കാണാനായി പോകുമ്പോൾ ഗോപികയെ കണ്ടു മേമെ പിന്നീട് നോക്കാം എന്നൊക്കെയാണ് പറയാൻ വിചാരിച്ചിരുന്നത്. പക്ഷേ ഗോപികയുടെ അഞ്ച് മണിക്കൂർ സംസാരം ആണ് അത് മാറ്റിയതെന്നാണ് ജി പി പറയുന്നത്.
ആദ്യത്തെ ഞങ്ങളുടെ സെഗ്മെന്റ് എന്ന് പറയുന്നത് എനിക്ക് ഏകദേശം ക്ലിയറായിരുന്നു ഈ റിലേഷൻഷിപ്പിൽ പോസിബിളിറ്റി ഉണ്ട് മുന്നോട്ട് കൊണ്ടുപോകാം എന്ന്. വീട്ടിൽ ഞാൻ പറഞ്ഞു ഇത് എനിക്ക് കുഴപ്പം ഇല്ലാന്നാണ് തോന്നുന്നത് എന്ന്. എന്നാൽ ഇയാൾക്ക് ഭയങ്കര കൺഫ്യൂഷനായിരുന്നു. ചേട്ടാ ഞാൻ പറയാം ആലോചിക്കുന്നുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. അത് അങ്ങനെ കുറേ കാലം പോയി.
കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇത് ശരിയാവില്ലാന്ന്. ഇവളുടെ കൺഫ്യൂഷൻ എന്നിലേക്ക് വരാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഞാൻ പറഞ്ഞു ഇത് വർക്ക് ആവില്ല ഞാൻ ഈ പരിപാടി ഇവിടെ വെച്ച് നിർത്തുകയാണെന്ന് പറഞ്ഞു. പിന്നെയാണ് എന്നെ വിളിച്ച് കൺവീൻസ് ചെയ്യുന്നത്. വൻ ഉപദേശം,
നല്ല സൗഹൃദമാണ് നമുക്ക് ഇടയിൽ ഉള്ളത്, ആ സൗഹൃദം വേണമെങ്കിൽ ഇതുപോലെ നിലനിർത്താം. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് അതുപോലെ നമുക്ക് തുടരാം എന്ന് പറഞ്ഞാണ് ഞാൻ പോയത്. പിന്നെ എന്നെ വിളിച്ച് ഉപദേശിക്കും. പിന്നീട് മൂന്നാമത്തെ സെഗ്മെന്റിൽ ആണ് തങ്ങൾ കൂടുതൽ അടുക്കുന്നതെന്ന് ജി പി പറയുന്നു.












Click it and Unblock the Notifications