Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിപിയും ​ഗോപികയും ഒന്നിക്കുമ്പോൾ, പ്രേക്ഷകരുടെ ആശങ്ക മറ്റൊന്ന്! അത് സംഭവിക്കുമോ?

ജി പി എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നു ​ഗോവിന്ദ് പത്മസൂര്യയുടേയും സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ​ഗോപിക അനിലും വിവാഹിതരാകാൻ പോവുകയാണ്. അടുത്തിടെയാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

അപ്രതീക്ഷതമായിട്ടാണ് ജി പി വിവാഹനിശ്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. നടനും അവതാരകനുമായ ജി പിയോടും അഞ്ജലിയെ അവതരിപ്പിക്കുന്ന ​ഗോപികയോടും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ചെറിയ ആശങ്കയിലാണ് ​ഗോപികയുടെ ആരാധകർ. ഇതിന് കാരണം സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണ്.

gopika

സാന്ത്വനം സീരിയൽ കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനം ചെലത്തുന്ന ഒരു സീരിയലാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ​ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി. ശിവൻ അഞ്ജലി കോമ്പോയ്ക്ക് ഏറെ ആരാധകരും ഉണ്ട്. ശിവാഞ്ജലി എന്നാണ് ഇവർ അറിയപ്പെടുന്നത്. സജിനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അടുത്തിടെയാണ് സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. അപ്രതീക്ഷിതമായിരുന്നു ആദിത്യന്റെ വേർപാട് ഇതോടെ ഇനി സീരിയിൽ മുന്നോട്ട് പോകുമോ എന്ന തരത്തിലൊക്കെ ചർച്ച വന്നിരുന്നു.

ഇതിന് പിന്നാലെ ​ഗോപികയുടെ വിവാഹം നിശ്ചയം കഴിഞ്ഞതോടെ മറ്റൊരു ആശങ്കയിലാണ് ആരാധകർ. ​ഗോപികയുടെ വിവാ​ഹം കഴിഞ്ഞാൽ ​ഗോപിക സീരിയലിൽ നിന്ന് പിന്മാറുമോ എന്നാണ് ആരാധകരുടെ സംശയം.

സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് ചർച്ച നടക്കുന്നുമുണ്ട്. പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടപ്പെട്ട കോമ്പോ ആണ് സജിനും ​ഗോപികയും. ​​ഗോപിക പോയാൽ ശരിയാവില്ല എന്നാണ് ആരാധകർ പറയുന്നത്. ഇനി ​ഗോപിക പിന്മാറുകയാണെങ്കിൽ ആരായിരിക്കും ​ഗോപകയ്ക്ക് പകരം എത്തുക എന്നത് ഉൾപ്പെടെ ഉള്ള ചർച്ചകൾ നടക്കുന്നുണ്ട്. പല നായികമാരുടേയും പേരുകൾ പലരും പറയുന്നുണ്ട്.

സജിന്റെ ഭാര്യയും നടിയുമായ ഷഫ്ന വന്നാൽ മതി എന്നാണ് ചിലർ പറയുന്നത്. നല്ല കോമ്പോ ആയിരിക്കും എന്നും അഞ്ജലിയെ ഷഫ്ന ഭം​ഗിയാക്കുമെന്നും ഇവർ പറയുന്നു. അതേസമയം, താൻ സീരിയലിൽ നിന്ന് പിന്മാറും എന്ന് ​ഗോപിക ഇതുവരെ പറഞ്ഞിട്ടില്ല.

മാറിയേക്കുമോ എന്ന ചർകളാണ് നടക്കുന്നത്. എന്തായാലും വിവാഹം കഴിഞ്ഞാലും ​ഗോപിക സാന്ത്വനത്തിൽ നിന്ന് മാറരുത് എന്നാണ് ആരാധകർ പറയുന്നു. ശിവാഞ്ജലി കോമ്പോയായി വേറെ ആരെയും ചിന്തിക്കാൻ പറ്റുന്നില്ലെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+