ജി പിയും ഗോപികയും വർഷങ്ങളായി പ്രണയത്തിലോ? എങ്ങനെ വിവാഹത്തിലെത്തി? കീർത്തന അനിൽ പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗോപിക അനിൽ. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. അഞ്ജലി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അത് പോലെ നടനും അവതാരകനും ആയ ജി പി എന്ന ഗോവിന്ദ് പത്മസൂര്യയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. അടുത്തിടെയാണ് ജി പിയും ഗോപികയും വിവാഹം കഴിക്കാൻ പോവുകയാണ് എന്ന കാര്യം പുറത്തുവന്നത്. താരം തന്നെയായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

ആദ്യം ആളുകൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. വല്ല പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ വാർത്ത ശരി ആണെന്ന് പിന്നീട് എല്ലാവർക്കും ബോധ്യമായി. ജി പി എന്തുകാെണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. പല താരങ്ങളുമായി ബന്ധപ്പെടുത്തി പല കഥകളും ഉണ്ടായിരുന്നു. എന്നാൽ ഗോപികയുമായുള്ള വിവാഹം ആരും മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
ഇപ്പോൾ ഇരുവരുടേയും പ്രണയ വിവാഹം ആണെന്നും കാലങ്ങളായി പ്രണയിത്തിലായിരുന്നുവെന്നുമൊക്കെ ചർച്ചകൾ വരുന്നുണ്ട്. ഇപ്പോൾ അക്കാര്യം വ്യക്തമാക്കുകയാണ് ഗോപികയുടെ സഹോദരി കീർത്തന. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
വിവാഹ കാര്യം രഹസ്യമാക്കി വെയ്ക്കുകയായിരുന്നില്ല, അവരുതന്നെ ഒഫീഷ്യലായി അനൗൺസ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അതുകൊണ്ടാണ് സ്പ്രെഡ് ചെയ്യാതിരുന്നത്. ഫോട്ടോ ഷൂട്ട് ആണെന്ന് തെറ്റിദ്ധാരണ വരാതിരിക്കാനാണ് ഫാമിയോടൊപ്പമുള്ള ഫോട്ടോ ഇട്ടതെന്നും കീർത്തന പറഞ്ഞു.
ജി പിയുടേയും ഗോപികയുടേയും പ്രണയ വിവാഹം അല്ലെന്നാണ് കീർത്തന പറയുന്നത്. എങ്ങനെയാണ് ഈ പ്രൊപ്പോസലിലേക്ക് എത്തിയത് എന്ന് അവർ രണ്ട് പേരും തന്നെ പറയും എന്നും കീർത്തന പറഞ്ഞു. പരസ്യമാണെന്നാണ് പലരും ഇപ്പോഴും വിചാരിച്ചിരിക്കുന്നത്. അറേഞ്ചിഡ് മാരേജാണ്. റൂമേഴ്സ് വരാതിരിക്കാനാണ് നേരത്തെ വിവാഹം ഉറപ്പിച്ച കാര്യം പറയാതിരുന്നത്. പ്രൊപ്പോസൽ എങ്ങനെ വന്നത് എന്നൊക്കെ അവർ തന്നെ പറയുന്നതാവും ശരി, കീർത്തന പറഞ്ഞു.
എന്തുെകൊണ്ടാണ് ജി പിയും ഗോപികയും വിവാഹ വേദിയിലേക്ക് വരുന്നത് കണ്ടപ്പോൾ കരഞ്ഞതെന്നും കീർത്തന തുറന്നുപറഞ്ഞു. ഒരു റിയാലിറ്റി ഹിറ്റ് ചെയ്ത അനുഭവമാണ് ഉണ്ടായതെന്നും അതുകൊണ്ടാണ് കരഞ്ഞതെന്നും കീർത്തന പറഞ്ഞു. ചേച്ചിയുടെ വിവാഹത്തോടെ ഒരു ചേട്ടനെ കൂടി കിട്ടുകയാണ്. ജി പി ചേട്ടൻ തനിക്ക് പറ്റിയ അളിയനാണെന്നും കീർത്തന പറഞ്ഞു.












Click it and Unblock the Notifications