പേളി എന്റെയടുത്ത് ചോദിച്ചിട്ടുണ്ട്, നീ എന്താടാ കരയാത്തത് എന്ന്, അത് ഫീലിംഗ്സ് ഇല്ലാഞ്ഞിട്ടല്ല: ജി പി പറയുന്നു
ഗോവിന്ദ് പത്മസൂര്യ എന്ന് പറയുന്നതിനേക്കാൾ ജി പി എന്ന് പറയുമ്പോഴായിരിക്കും എനർജറ്റിക്ക് ആയ ആ മുഖം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. നടനും അവതാരകനുമൊക്കെയായ ജി പിയെക്കുറിച്ചാണ് പറയുന്നത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് ജി പിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
ജി പിയും പേളിയുമായിരുന്നു ഡി ഫോർ ഡാൻസിന്റെ അവതാരകർ. അതുവരെ കണ്ടുശീലിച്ച അവതരണ രീതികളെ മാറ്റിമറിക്കുന്നതായിരുന്നു ജി പിയുടേയും പേളിയുടേയും. അത് കൊണ്ട് തന്നെ വളരെ വേഗം തന്നെ ഈ കോമ്പോയ്ക്ക് സ്വീകാര്യത ലഭിച്ചു. ഇപ്പോൾ ഡി ഫോർ ഡാൻസിന്റെ സമയത്ത് പേളി ചോദിച്ച ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ജി പി.

മൈൽ സ്‌റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ജി പി ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ദേഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി പി. ഡി ഫോർ ഡാൻസിന്റെ വേദയിൽ എന്തുകൊണ്ടാണ് താൻ കരയാത്തത് എന്ന് പേളി ചോദിച്ചിരുന്നുവെന്ന് ജി പി പറയുന്നു. ഇത് എന്തുകൊണ്ടാണെന്നും പറയുന്നുണ്ട്.
തനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ജി പി പറയുന്നത്. തനിക്ക് ദേഷ്യം വരാത്തതല്ല, ദേഷ്യം മാറ്റിനിർത്താൻ പറ്റും എന്ന് ജി പി പറയുന്നു. അനിയന്ത്രിതമായുള്ള ഒന്നാണ് ദേഷ്യം. ദേഷ്യം വരുമ്പോൾ നമ്മുടെ കയ്യിൽ കൺട്രോളില്ല, ബഹളം വെയ്ക്കുന്നു, അത് ചെയ്യുന്നു ഇത് ചെയ്യുന്നു, ചിലപ്പോൾ തെറിവിളിക്കുന്നു, നമ്മൾ ആകെ പുകയുന്നു, നമ്മുടെ ചിന്ത വർക്ക് ചെയ്യുന്നില്ല.
ആ സ്‌പേസിൽ എനിക്ക് നിയന്ത്രിക്കാൻ സാധിക്കും. ഞാൻ ശബ്ദം ഉയർത്താതിരിക്കില്ല എന്നല്ല അപ്പോഴും എന്റെ തിങ്കിംഗ് വർക്ക് ചെയ്യും. തിങ്കിംഗ് വർക്ക് ചെയ്യണമെങ്കിൽ ദേഷ്യപ്പെട്ടാൽ നടക്കില്ല. ഞാൻ ഇമോഷൻ കട്ട് ചെയ്യും. പേളി എന്റെയടുത്ത് ഡി ഫോർ ചെയ്യുമ്പോൾ ചോദിക്കാറുണ്ട് നീ എന്താടാ കരയാത്തത് എന്ന്. പേളി ഒരുപാട് തവണ ഫ്‌ളോറിൽ കരയുന്നൊരു വ്യക്തിയാണ്.
ഞാൻ എന്റെ ഏറ്റവും ഇമോഷണലായിട്ടുള്ള സിറ്റുവേഷനിൽ പോലും കരഞ്ഞിട്ടല്ല. എനിക്ക് ആ ഇമോഷനെ സാധിച്ചിട്ടുണ്ട്ത കരച്ചിൽ വന്ന ഇമോഷൻസ് ഉണ്ടായിട്ടുണ്ട്. അവിടെ ഞാൻ ആലോചിച്ചത് ഞാൻ ഈ ഷോയുടെ അവതാരകനാണ്, കരഞ്ഞുനിൽക്കുകയല്ല വേണ്ടത്. ഈ ഷോ ഹാന്റിൽ ചെയ്യുന്നത് ഞാനാ, ഞാൻ ഇമോഷണലായാൽ എന്റെ തിങ്കിംഗ് അവിടെ നിൽക്കും. എനിക്ക് ചിന്തിക്കാൻ പറ്റിയാലെ കാര്യങ്ങൾ ചെയ്യാൻ പറ്റു, ജി പി പറയുന്നു.












Click it and Unblock the Notifications