Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപൂ, എന്തൊരു ഭാ​ഗ്യവതിയാണ്'; ​ഗോപികയ്ക്ക് ജിപി നൽകിയ പിറന്നാൾ സ‍ർപ്രൈസ്, കയ്യടിച്ച് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ​ഗോവിന്ദ് പത്മ സൂര്യ എന്ന ജി പിയും നടി ​ഗോപിക അനിലും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് വിവാഹക്കാര്യം ആരാധകർ അറിയുന്നത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവിത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ജി പിയും ​ഗോപികയും ആരാധകരെ അറിയിക്കാറുണ്ട്.

ഹണിമൂൺ യാത്രയിലെ വീഡിയോകളും കുടുംബവുമായി വിദേശത്ത് പോയ സമയത്തെ വീഡിയോകളുമൊക്കെ താരങ്ങൾ പങ്കുവെച്ചിരുന്നു. ജി പിക്കൊപ്പം ചേർന്നാൽ പിന്നെ ​ഗോപികയ്ക്ക് ഒരുപാട് മാറ്റം വന്നെന്നും വളരെ സജീവമായെന്നും ആരാധകർ പറയുന്നു, അടുത്തിടെയാണ് ​ഗോപികയുടെ പിറന്നാൾ കഴിഞ്ഞത്.

gp

ജി പി വളരെ ആഘോഷമാക്കുകയും ചെയ്തിരുന്നു. പിറന്നാൾ ദിവസം ​ഗോപികയുടെ ഫാൻസിനാണ് എന്ന് പറഞ്ഞ് ജി പി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കുട്ടികൾക്കൊപ്പം കുസൃതി കളിക്കുന്ന ​ഗോപികയുടെ വീഡിയോ ആണ് ജി പി പങ്കുവെച്ചത്. എല്ലാ ​ഗോപിക അനിൽ ആരാധകർക്കും ഇത് ഒരു ജന്മദിന പ്രത്യേക സമ്മാനമാണ്.

നിങ്ങളുടെ ​ഗോപിക ചേച്ചി വളരെ ശാന്തയും സംയമനംപാലിക്കുന്ന, പക്വതയുള്ളതും ഗൗരവമുള്ളതുമായ വ്യക്തിയാണെന്ന് നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം എന്നാണ് ജി പി കുറിച്ചത്. ഇപ്പോൾ പിറന്നാൾ ദിനത്തിൽ മറ്റൊരു സർപ്രൈസ് നൽകിയതിന്റെ വീഡിയോ ആണ് താരങ്ങൾ പങ്കുവെച്ചത്. ​

ഗോപിക അഭിനയിച്ചിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്ന സാന്ത്വനം. ഇതിൽ അഞ്ജലി എന്ന കഥാപാത്രമായത് ​ഗോപികയായിരുന്നു. ശിവൻ എന്ന കഥാപാത്രം ചെയ്തത് സജിൻ ആയിരുന്നു, ഇവരുടെ കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ട്.

സജിന്റെ ഭാര്യയും നടിയുമായ ഷഫ്നയും ​ഗോപികയും നല്ല കൂട്ടുകാരുമാണ്, ഇപ്പോൾ ​ഗോപികയുടെ പിറന്നാൾ ആഘോഷത്തിനിടെ സജിനും ഷഫ്നയും എത്തിയതിന്റെ വീഡിയോ ആണ് ജി പി പങ്കുവെച്ചത്. ​ഗോപിക ഉൾപ്പെടെ നിരവധിപേർ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു. നിങ്ങളെ കാണുമ്പോഴെല്ലാം ഞാൻ ആവേശത്തോടെ തുള്ളി ചാടും. എന്നാൽ ഇത്തവണ അത് കൂടുതൽ പ്രത്യേകതയുള്ളതായിരുന്നു.

എൻ്റെ ജന്മദിനം വളരെ മനോഹരമാക്കാൻ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാൻ വളരെയധികം പരിശ്രമിച്ചതിന് ടൈറ്റ് ഹ​ഗ്! എന്നായിരുന്നു ​ഗോപിക കമന്റിട്ടത്. ജി പിക്ക് തന്നെ എങ്ങനെയാണ് സന്തോഷിപ്പിക്കേണ്ടതെന്ന് നന്നായി അറിയാമെന്നും ​ഗോപിക കമന്റായി കുറിച്ചു. ​ഗോപൂ, എന്തൊരു ഭാ​ഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടിയെന്നാണ് ഒരു കമന്റ്.

ജിപി ചേട്ടാ നിങ്ങളൊരു സംഭവം തന്നെ... ചേരായ്മയിൽ നിന്ന് ചേർച്ച കണ്ടെത്തിയ നിങ്ങള് രണ്ട് പേരും തന്ന് ആണ് ever best.... ഗോപുവിൻ്റെ സന്തോഷത്തിൽ ഉണ്ടേല്ലാം.... രണ്ട് ഫാമിലിയെയും ഫ്രണ്ട്സ്,കസിൻസ് എല്ലാരേയും പ്രത്യകം കെയർ ചെയ്യുന്ന നിങ്ങള് രണ്ടാൾക്കും എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.. എന്നാണ് മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+