Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ അതിന് അവളോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ല, അവൾ ചോദിച്ചിട്ടുമില്ല'; സുഹൃത്തിനെക്കുറിച്ച് ജിപി

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് ഗോവിന്ദ് പത്മസൂര്യയേയും ഭാര്യ ഗോപിക അനിലിനേയും. നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പി സ്വീകാര്യനായത്. ഗോപികയ്ക്ക് സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഇത്രയധികം ആരാധകരെ ലഭിച്ചത്. ജനുവരിയിലായിരുന്നു ​ഗോപികയുടെയും ജി പിയുടെയും വിവാഹം.

വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും ജി പിയും ​ഗോപികയും യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

gp

ജിപിയും ​ഗോപികയും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികളാണ്. ​ഗോപികയുടെ പിറന്നാൾ ദിനത്തിൽ ​ഗോപികയുടെ അടുത്ത സുഹൃത്തായ ഷഫ്നയെ സർപ്രൈസായി ​ഗോപിയുടെ പിറന്നാൾ ആഘോഷത്തിന് എത്തിച്ച് ജിപി ഞെട്ടിച്ചിരുന്നു. ഇപ്പോൾ‌ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ജന്മദിനത്തിന് ​ജി പി പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

അതാണ് എൻ്റെ പ്രിയപ്പെട്ട നീതു, ഒരു ഊർജ്ജസ്വലമായ സംഗീത നൈറ്റ് ആതിഥേയത്വം വഹിച്ചതിന് ശേഷം അൽപ്പം ഒന്ന് ശ്വസിക്കാൻ വേണ്ടി ഇരിക്കുകയാണ്. ഒരു അവതാകരൻ എന്ന നിലയിൽ, പേരുകളെക്കുറിച്ചോ പ്രോഗ്രാമുകളോ കുറിച്ചോ റൺ ഓർഡറിനെക്കുറിച്ചോ അറിയാതെ അവസാന നിമിഷം അത്തരമൊരു സജീവമായ ഇവൻ്റ് ഏറ്റെടുക്കുന്നതിൻ്റെ അപകടങ്ങളും വെല്ലുവിളികളും ഞാൻ മനസ്സിലാക്കുന്നു! എന്നിട്ടും അവൾ അത് ഭംഗിയോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്തു.

എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നിന് ആതിഥേയത്വം വഹിച്ചതിന് ഞാൻ അവളോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ല. അവൾ ഒരിക്കലും അത് ചോദിച്ചിട്ടുമില്ല! നമ്മൾ അങ്ങനെയാണ്, ജന്മദിനാശംസകൾ പ്രിയപ്പെട്ട കൂട്ടുകാരി. നീ സഹാനുഭൂതിയുള്ളതും സെൻസിബിളുമായ കൂട്ടുകാരിയാണ്. എല്ലായ്പ്പോഴും ഞാൻ നിങ്ങൾക്കായി ഉണ്ടാകും എന്നാണ് ജി പി കുറിച്ചത്. നിരവധിപേരാണ് ജി പിയുടെ പോസ്റ്റിന് കമൻ്റുമായി എത്തിയിരിക്കുന്നത്.

നിരവധി സുഹൃത്തുക്കളുള്ള ജി പിക്ക് പല ഘട്ടത്തും പല സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തി പ്രണയ ​ഗോസിപ്പ് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു ​ഗോപികയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത. ജി പി തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഈ വിവരം അറിയിച്ചത്. വിവാഹത്തിന് ശേഷം ജി പിക്കൊപ്പം തന്നെ ​ഗോപിക ഉണ്ടാവാറുണ്ട്. അടുത്തിടെ ​ ജി പിയും ​ഗോപികയും പേളിയെ കാണാൻ പോയിരുന്നു. അതുപോലെ തന്നെ ഇരുവരും പരസ്യങ്ങളിലും ഒന്നിച്ച് എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+