Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപികയെ ആദ്യമായി കണ്ട് വീട്ടിലെത്തിയ ജിപി വീട്ടുകാരോട് ആദ്യം പറഞ്ഞ കാര്യം അതായിരുന്നു..!

ഏറെ ആരാധകരുള്ള താരങ്ങളാണ് ​ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയും ​ഗോപിക അനിലും. അടുത്തിടെയാണ് ജിപിയും ​ഗോപികയും വിവാഹിതരായത്. വിവാഹനിശ്ചയത്തിന് ജി പി സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം പ്രേക്ഷകർ അറിഞ്ഞത്. പിന്നീട് എല്ലാ വിശേഷങ്ങളും ജി പിയും ​ ​ഗോപികയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

എങ്ങനെയാണ് വിവാഹാലോചനയിലേക്ക് എത്തിയതെന്നും ആദ്യത്തെ കൂടിക്കാഴ്ചയെ പറ്റിയുമൊക്കെ ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ ​ഗോപികയെ ആദ്യമായി കണ്ടുവന്ന ശേഷം ജി പി വീട്ടുകാരോട് പറഞ്ഞ കാര്യമാണ് വൈറൽ ആയിരിക്കുന്നത്. ​ഗോപികയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ​ഗോപികയ്ക്ക് വേണ്ടി ഒരുക്കിയ കേക്കിൽ നോ നോൺസൺസ് ​ഗേൾ എന്നാണ് എഴുതിയിരുന്നത്. ഇതിനുള്ള കാരണം പറയുമ്പോഴാണ് ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

gopka

ഫസ്റ്റ് ​ഗോപിയെ കണ്ട് ഉണ്ണി വന്ന സമയത്ത് ഞങ്ങൾ ഇങ്ങനെ ക്യൂരീയസ് ആയി ചോദിക്കുകയാണ് എന്താണ്, എങ്ങനെയാണ് എന്ന് അപ്പോൾ ഫസ്റ്റ് പറഞ്ഞ അവൾ ഒരു നോൺ‌ നോൺ‌സൻസ് ​ഗേൾ ആണെന്നാണ് എന്നാണ് ജി പി പറഞ്ഞതെന്നാണ് ജി പിയുടെ വീട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോപികയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളാണ് ജിപി പങ്കുവെയ്ക്കുന്നത്.

ഗോപികയുടെ അടുത്ത സുഹൃത്തായ ഷഫ്നയെ ​ ബർത്ത് ഡേ പാർട്ടിക്ക് എത്തിച്ച് ജി പി ​ഗോപികയ്ക്ക് സർപ്രൈസ് നൽകിയിരുന്നു. ഷഫ്നയും ഭർത്താവും നടനുമായ സജീവുമാണ് ​ഗോപികയുടെ ബർത്ത് ഡേ പാർട്ടിക്ക് എത്തിയത് ഇവരെ കണ്ടയുടൻ ​ഗോപിക ആകെ ഞെട്ടുന്നത് കാണാം.

ജി പി പങ്കുവെച്ച വീഡിയോയ്ക്ക് അന്ന് ​ഗോപിക കമന്റും ഇട്ടിരുന്നു. എന്റെ ജന്മദിനം വളരെ മനോഹരമാക്കാൻ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാൻ വളരെയധികം പരിശ്രമിച്ചതിന് ടൈറ്റ് ഹ​ഗ് എന്നായിരുന്നു ​ഗോപിക കമന്റ് ഇട്ടത്. ജി പി ക്ക് എങ്ങനെയാണ് സന്തോഷിപ്പിക്കേണ്ടത് എന്ന് നന്നായി അറിയാം എന്നും ​ഗോപിക കമന്റിൽ പറയുന്നു.

ഈ വീഡിയോയ്ക്ക് മുമ്പ് ​ഗോപികയുടെ മറ്റൊരു വീഡിയോ കൂടി ജി പി പങ്കുവെച്ചിരുന്നു കുട്ടികളോടൊപ്പം ​ഗോപിക കളിക്കുന്ന വീഡിയോ ആണ് ജി പി പങ്കുവെച്ചത്. ​ഗോപിക അനിൽ ഫാൻസിന് ഉള്ള സമ്മാവമാണ് എന്ന് പറഞ്ഞാണ് വീഡിയോ ജി പി പങ്കുവെച്ചത്. എല്ലാ ​ഗോപിക അനിൽ ഫാൻസിനും ഇത് ഒരു ജന്മദിന പ്രത്യേക സമ്മാനമാണ്, നിങ്ങളുടെ ​ഗോപിക ചേച്ചി വളരെ ശാന്തയും സംയമനം പാലിക്കുന്നതും പക്വതയുള്ളതും ​​ഗൗരവമുള്ളതുമായ വ്യക്തിയാണെന്ന് നിങ്ങളെ എല്ലാവരേയും ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം എന്നാണ് ജി പി കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+