ജിപി മാന്യനായതുകൊണ്ട് ക്ഷമിച്ചു; ഗോപികയെക്കുറിച്ചുള്ള ചോദ്യം, കലിപ്പിൽ ആരാധകർ, ജിപിക്ക് കയ്യടി
ഏറെ ആരാധകരുള്ള താരമാണ് ജി പിയും ഗോപികയും. നടനാണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പിക്ക് സ്വീകാര്യത ലഭിച്ചത്. സാന്ത്വനം എന്ന സീരിയിലിലൂടെയാണ് ഗോപിക ജനങ്ങളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. സാന്ത്വനം സീരിയൽ അവസാനിച്ച ശേഷവും ഗോപിക അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിന് ധാരാളം ആരാധകർ ഉണ്ട്. ഗോപികയുടെയും ജി പിയുടെയും വിവാഹം ജനുവരിയിലാണ് കഴിഞ്ഞത്. വിവാഹ നിശ്ചയ ദിവസം ജി പിയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്.
ജി പിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗോപികയുടെ ആരാധകർ തന്നെ പറഞ്ഞിട്ടുണ്ട്. ജി പി വന്ന ശേഷം ഗോപിക സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗോപികയുടെ പിറന്നാൾ ജി പി ആഘോഷമാക്കിയിരുന്നു. ജിപി ഗോപിയുടെ ലൈഫിൽ വന്നതോടെ ഗോപി മൊത്തത്തിൽ അടിപൊളിയായി എന്നാണ് ആരാധകർ പറയുന്നു. ഇപ്പോൾ ഒരു പരിപാടിക്കിടെ യൂട്യൂബ് ചാനൽ ചോദിച്ച ചോദ്യവും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

അന്യഭാഷയിലേക്ക് ഗോപിക പോകുന്നതിന് താല്പര്യമുണ്ടോ എന്നായിരുന്ന ചോദ്യം. എന്റെ താല്പര്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അവളൊരു നടിയാണ്. എന്റെ താല്പര്യത്തിന് അവിടെ പ്രസക്തിയില്ല. ഗോപികയ്ക്ക് താല്പര്യമുണ്ടെങ്കിൽ ഗോപിക അന്യഭാഷയിൽ പോകും ഇല്ലെങ്കിൽ പോകില്ല. ഞാൻ അക്കാര്യത്തിൽ ഇടപെടില്ല. അത് ഗോപികയുടെ താല്പര്യം. ഞാൻ അന്യഭാഷയിൽ അഭിയിക്കുന്നത് ഗോപികയോട് ചോദിച്ചിട്ടല്ല ചെയ്യുന്നത്. ഞങ്ങൾ സൗഹൃദരമായിട്ടുള്ള ചർച്ചകൾ ഉണ്ടാകും, രണ്ട് പേരും ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നതല്ലേ, എന്നാണ് ജി പി പറയുന്നത്.
ജി പിയുടെ മറുപടിക്ക് കയ്യടി ലഭിക്കുമ്പോൾ ഈ ചോദ്യത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത് കൊണ്ടാണ് ജങ്ങൾ ജി പിയെ സ്നേഹിക്കുന്നത്. ഇന്നത്തെ കാലത്തും ഇത് പോലെ ചിന്തിക്കുന്നവർ കുറവാണ്. അതു കൊണ്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ വീണ്ടും വീണ്ടും വരുന്നത്.
ഒരു മെയിൽ ആക്ടറിനോട് ആരെങ്കിലും ചോദിക്കുമോ ഭാര്യക്ക് താങ്കൾ അന്യഭാഷയിൽ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടോ എന്ന് ? ഒരിക്കലുമില്ല . ജിപിയുടെ മറുപടി പെർഫെക്ടാണ്. ഇത് പലരുടെയും കണ്ണുതുറക്കാൻ സഹായിക്കുമെന്ന് കരുതുന്നു എന്നാണ് ഗോപികയുടെ ഫാൻസ് പറയുന്നത്. ഏത് അവനാട ആ ചോദ്യം ചോദിച്ചത് എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം ഗോപിക സിനിമയിൽ സജീവമാവാനുള്ള ഒരിക്കത്തിലാണ്. ഗോപികയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ.












Click it and Unblock the Notifications