Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സിനിമയിൽ അ​തി​ലെ നാ​യ​ക​നെ​ക്കാ​ൾ പ്ര​തി​ഫ​ലമായിരുന്നു ​എ​നി​ക്ക്'; മനസ്സുതുറന്ന് ​ഗ്രേസ് ആന്റണി

​നായകന് കൊടുക്കുന്ന അതേ പ്രതിഫലം തനിക്കും വേണമെന്ന് വാശി പിടിക്കാൻ സാധിക്കില്ലെന്ന് നടി ​ഗ്രേസ് ആന്റണി. സംവിധായകനും നിർമാതാക്കളും ഏതെങ്കിലും സെല്ലിം​ഗ് പോയിന്റിനെ കണ്ടെത്തിയാകും സിനിമ തുടങ്ങുകയെന്നും ആ സിനിമ ബിസിനസായി മാറണമെങ്കിൽ മാർക്കറ്റ് വാല്യൂ ഉള്ള താരം തന്നെ വേണമെന്നും ​ഗ്രേസ് പറഞ്ഞു.

നായകന് കൊടുത്ത അതേ പ്രതിഫലം തനിക്കും വേണമെന്ന് പറഞ്ഞാൽ തന്റെ പേരില്‌ ആ സിനിമ വിറ്റ് പോകാൻ മാത്രം അർഹത തനിക്ക് വേണമെന്നും ​ഗ്രേസ് പറയുന്നു. അർഹിക്കുന്ന പ്രതിഫലം സിനിമയിൽ നിന്നും തനിക്ക് ലഭിക്കുന്നുണ്ടെന്നും തമിഴ് സിനിമയിലാണ് കുറച്ച് കൂടി കൂടുതൽ തുക ലഭിക്കുന്നതെന്നും ​ഗ്രേസ് പറയുന്നു. ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

GRACE

" നായകന് ഇത്ര പ്രതിഫലം കൊടുത്തു. എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും താങ്ങളുടെ പേരിൽ ഈ പടം വിറ്റുപോകുമോ എന്ന്. അങ്ങനെ ചോദിച്ചാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്.

ഒരു പ്രൊജക്റ്റ് കമ്മിറ്റ് ചെയ്യുമ്പോൾ സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിം​ഗ് പോയിൻര് കണ്ടിട്ടുണ്ടാവും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ‌ ഒരു നടന്റെ പേരിലാകും സെല്ലിം​ഗ് നടക്കുക. എന്റെ പേരിൽ പടം വിറ്റ് പോകുന്ന, എന്നെ പ്രധാന കഥാപാത്രം ആക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും,

നിലനിൽ താൻ അർഹിക്കുന്ന പ്രതിഫലം തനിക്ക് കിട്ടുന്നുണ്ടെന്ന് താരം പറയുന്നു. ഒരു സിനിമയിൽ താൻ അഭിനയിച്ചപ്പോൾ അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു തനിത്ത് കിട്ടിയതെന്നും അതും ഒരു പോയിന്റാണെന്നും ​ഗ്രേസ് പറയുന്നു. ഒരു സിനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യ വേതനം പറയാൻ പറ്റില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെ നിന്ന് നമുക്ക് കിട്ടും, ​ഗ്രേസ് ആന്റണി പറയുന്നു.

അവിടെയുള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസ്സിലാക്കിയിട്ടുള്ള ആളാണ് താൻ. തുടക്ക കാലത്ത് ബസ് കൂലി പോലും കിട്ടിയിരുന്നില്ലെന്നും അതൊരു സ്ട്ര​ഗിളിം​ഗ് സ്റ്റേജ് ആണ് അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോ​ഴാ​ണ് ന​മു​ക്ക് ചോ​ദി​ക്കാ​ൻ സാധിക്കുക ​ഗ്രേസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+