ധോണിക്ക് പുരസ്കാരം നല്‍കിയതിന് പിന്നാലെ നേരിടേണ്ടി വന്ന ദുരനുഭവം: തുറന്ന് പറഞ്ഞ് നടി ഗുൽക്കി ജോഷി
മാഡം സർ, നദാൻ പരിന്ദേ ഘർ ആജാ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തി നേടിയ കലാകാരിയാണ് ഗുൽക്കി ജോഷി. കോമഡി സീരിയലായ മാഡം സാറിലെ ഹസീന മാലിക് എന്ന കഥാപാത്രമാണ് താരത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. ഇപ്പോഴിതാ കുറച്ച് വർഷങ്ങൾക്ക് മുമ്പ് റാഞ്ചിയിൽ വെച്ച് ഒരു പരിപാടിക്കിടെ ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗുൽക്കി ജോഷി.
ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിക്ക് ഒരു പുരസ്കാരം നൽകുന്നതിന് വേണ്ടി റാഞ്ചിയിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അനുഭവമാണ് താരം പങ്കുവെച്ചത്. ഈ സംഭവം തന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നതും മറക്കാനാവാത്തതുമായ അനുഭവമായിരുന്നുവെന്നും ഗുൽക്കി ജോഷി പറഞ്ഞു. ഫിലിംമന്ത്ര എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗുൽക്കി ജോഷി.

വർഷങ്ങള്‍ക്ക് മുമ്പ് 2014 ലെ ഐ പി എൽ സീസണിനിടെ ധോണിക്ക് പുരസ്കാരം നൽകാനായിട്ട് റാഞ്ചിയിലെ ഒരു പരിപാടിയില്‍ പ്രത്യേക അഥിതിയായി സംഘാടകർ ക്ഷണിച്ചത് ഗുൽക്കി ജോഷിയെയായിരുന്നു. താരം അഭിനയിച്ച'നദാൻ പരിന്ദേ ഘർ ആജാ' എന്ന ടെലിവിഷന്‍ സീരിയല്‍ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഈ ജനപ്രീതിയാണ് ധോണിയെ പൊലോരു താരത്തിന് പുരസ്കാരം കൊടുക്കാന്‍ ഗുൽക്കി ജോഷിയെ വിളിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചതും.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, നിയന്ത്രണാതീതമായ ആൾക്കൂട്ടം താരത്തെ വളഞ്ഞ് ഉപദ്രവിക്കുകയായിരുന്നു. 'ഞാൻ പുറത്തിറങ്ങിയപ്പോൾ, ഒരു വലിയ ആൾക്കൂട്ടം എന്നെ പൂർണമായും വളഞ്ഞു. അത് ആളുകളുടെ വെറും ആവേശം മാത്രമായിരുന്നില്ല. ശാരീരികമായി ഭീഷണിയാകുന്ന തലത്തിലേക്ക് വരെ അത് എത്തി. തള്ളലും പിടിച്ച് വലിയും നടക്കുന്നതിനിടയിൽ ഞാന്‍ മാനഭംഗപ്പെടുമോയെന്ന് വരെ ഭയപ്പെട്ടു' അഭിമുഖത്തില്‍ താരം പറയുന്നു.
ഭാഗ്യവശാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ശരിയായ സമയത്ത് ഇടപെട്ട് തന്നെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും നടി വ്യക്തമാക്കി. 'കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നതിന് തൊട്ടുമുമ്പ്, സുരക്ഷാ സംഘം എത്തി എന്നെ ആൾക്കൂട്ടത്തിൽ അത്ഭുതമായ രീതിയില്‍ എന്നെ രക്ഷിച്ച് പുറത്തെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയി. എന്നാൽ അന്നത്തെ ആ ഭയം എന്റെ മനസ്സിൽ അവശേഷിക്കുന്നു. ആളുകളോട്, ആൾക്കൂട്ടത്തോട് ഞാൻ യഥാർത്ഥത്തിൽ ഭയപ്പെട്ട ഒരേയൊരു സമയമായിരുന്നു അത്. തന്റെ ജന്മനാട്ടിൽ എത്തുമ്പോഴെല്ലാം പലപ്പോഴും ജനക്കൂട്ടം തന്നോട് ഇത്തരത്തില്‍ ചെയ്യാറുണ്ട്. ' ഗുൽക്കി വികാരാധീനയായി പറഞ്ഞു.
ഇത് ഭീതിജനകമായ അനുഭവമായിരുന്നെങ്കിലും ധോണിയുമായുള്ള കൂടിക്കാഴ്ച മറക്കാനാവാത്ത നിമിഷമായിരുന്നുവെന്നും താരം വ്യക്തമാക്കി. 'ധോണിയെ കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹം ഒരു യഥാർത്ഥ നായകനാണ്. ഊഷ്മളത, ലാളിത്യം എന്നിവയെല്ലാം അദ്ദേഹത്തിനുണ്ട്. മത്സരത്തിന് ശേഷം ക്ഷീണിതനായിരിക്കുന്ന സമയമായട്ടും അദ്ദേഹം എല്ലാ ആരാധകരെയും ക്ഷമയോടെ കണ്ടു, പുഞ്ചിരിച്ചു, ഫോട്ടോകൾ എടുത്തു, എല്ലാവരെയും പ്രത്യേകം പരിഗണിച്ചു. യഥാർത്ഥ പ്രതിഭ എന്താണെന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി' ഗുൽക്കി ജോഷി കൂട്ടിച്ചേർത്തു.
1989 മേയ് 17-ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച ഗുൽക്കി പിന്നീട് മുംബൈയിലേക്ക് വരികയായിരുന്നു. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയതിന് പിന്നാലെ അഭിനയരംഗത്തേക്ക് എത്തി. മാഡം സർ, നദാൻ പരിന്ദേ ഘർ ആജാ തുടങ്ങിയ പരമ്പരകള്‍ക്ക് പുറമെ ഫിർ ഭി നാ മാനേ... ബദ്തമീസ് ദിൽ. യേ ഹൈ മൊഹബത്തേൻ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. ടെലിവിഷന് പുറമെ, ഗുൽക്കി "നക്ഷത്രം" എന്ന തമിഴ്-തെലുഗു ദ്വിഭാഷാ ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications