ത്രിവിക്രം ചിത്രത്തിന് ടോളിവുഡ് പ്രിന്‍സ് മഹേഷ് ബാബു വാങ്ങുന്ന പ്രതിഫലം ഇത്ര; ആസ്തി ഇങ്ങനെ
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു പുതിയ രണ്ട് വമ്പന്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. രണ്ടും ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മുന്നിലുള്ള സംവിധായകര്‍ക്കൊപ്പമാണ്. ത്രിവിക്രമിന്റെ ഗുണ്ടൂര്‍ കാരമാണ് മഹേഷിന്റെ വരാനിരിക്കുന്ന ചിത്രം. അല്ലു അര്‍ജുന്റെ അല വൈകുന്തപുരമുലോ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്.
അടുത്തത് ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സംവിധായകനായ എസ്എസ് രാജമൗലിയുടെ ചിത്രമാണ്. ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിലവില്‍ തെലുങ്ക് സിനിമയില്‍ തന്നെ ഒന്നാം നമ്പര്‍ താരമാണ് മഹേഷ്. താരം ഗുണ്ടൂര്‍ കാരത്തിനായി വാങ്ങുന്ന പ്രതിഫലവും, മൊത്തം ആസ്തിയും എത്രയാണെന്ന് നോക്കാം.

ത്രിവിക്രമിന്റെ ബിഗ് ബജറ്റ് ചിത്രം
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹേഷ് ബാബുവും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നത്. നേരത്തെ അതഡു, കലേജ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയിരുന്നു. അതുകൊണ്ട് ഗുണ്ടൂര്‍ കാരത്തിന് പ്രതീക്ഷകള്‍ ഏറെയാണ്.
ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ പ്രമോഷന് ടീസര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ ടീസര്‍. ആരാധകര്‍ ചിത്രം കാണാനാവുള്ള ആവേശത്തിലാണ്.
മഹേഷ് ബാബുവിന്റെ പ്രതിഫലം
മഹേഷ് ബാബു ഗുണ്ടൂര്‍ കാരത്തിനായി വമ്പന്‍ പ്രതിഫലമാണ് വാങ്ങിയത്. തെലുങ്ക് സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണിത്. 78-80 കോടിക്കിടയിലാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. അല്ലു അര്ജുന് പുഷ്പയ്ക്ക് ലഭിച്ചതിനേക്കാള്‍ മുകളിലാണ് ഈ പ്രതിഫലം. നേരത്തെ 45 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. ഇതാണ് 80 കോടിയായി ഉയര്‍ന്നത്.
തെലുങ്ക് സിനിമയില്‍ മഹേഷ് ബാബുവിനുള്ള ജനപ്രീതിയാണ് പ്രതിഫലം വര്‍ധിക്കാന്‍ കാരണം. അടുത്തിടെ ഇറങ്ങിയ മഹേഷിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. സര്‍ക്കാരു വാരി പാട്ട, സരിലേരു നീക്കെവരു, മഹര്‍ഷി പോലുള്ള ചിത്രങ്ങളാണ് അവസാനം മഹേഷിന്റേതായി പുറത്തുവന്ന മെഗാ ഹിറ്റ് ചിത്രങ്ങള്‍. വരുന്ന സംക്രാന്തിക്കാണ് ഗുണ്ടൂര്‍ കാരം റിലീസ് ചെയ്യുന്നത്.
ആസ്തി അമ്പരപ്പിക്കും
സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. താരത്തിന്റെ ആസ്തിയും അതുകൊണ്ട് അമ്പരപ്പിക്കുന്നതാണ്. 33 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. ഇത് 256 കോടി രൂപ വരും. ദക്ഷിണേന്ത്യയില്‍ തന്നെ ഉയര്‍ന്ന ആസ്തിയുണ്ട് മഹേഷിന്. സിനിമയില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമാണ് മഹേഷിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്.
ബംഗ്ലാവുകളുടെ ശേഖരം
നിരവധി വീടുകള്‍ പലയിടത്തായി മഹേഷ് ബാബുവിനുണ്ട്. ഹൈദരാബാദിലെ ആഡംബര മേഖലയില്‍ മഹേഷിന് ഒരു ബംഗ്ലാവുണ്ട്. 28 കോടിയാണ് ഇതിന്റെ മൂല്യം. ബെംഗളൂരുവില്‍ അടുത്തിടെ താരം പുതിയൊരു വീട് വാങ്ങിയിരുന്നു.
ഹൈദരാബാദിലെ വീട്ടിലാണ് ഭാര്യ നമ്രതയ്ക്കും കുട്ടികള്‍ക്കുമൊപ്പം മഹേഷ് താമസിക്കുന്നത്. ഈ വീട്ടില്‍ ജിം, ഇന്‍ഡോര്‍ പൂള്, മികച്ചൊരു പൂന്തോട്ടം, എന്നിവയുണ്ട്.
വാഹനങ്ങളോടും താല്പര്യം
മഹേഷിന് കടുത്ത വാഹനപ്രേമവും ഉണ്ട്. ഓഡി ഇ ട്രോണ്‍ ഇലക്ട്രിക് കാറാണ് ഇതില്‍ മുമ്പന്‍. 1.2 കോടിയാണ് ഇതിന്റെ വില. 2.26 കോടി റേഞ്ച് റോവര്‍ വോഗ്, 1.31 കോടി വിലയുള്ള ബിഎംഡബ്ല്യു 730 എല്‍ഡി, മെഴ്സിഡസ് ജിഎല്‍ ക്ലാസ് എന്നിവയാണ് മറ്റ് കാറുകള്‍.
ഓഡിയുടെ എ8, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്നിവയും കാര്‍ ശേഖരത്തിലുണ്ട്. 2.8 കോടിയാണ് ഗല്ലാര്‍ഡോയുടെ വില.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications