Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പരസ്യങ്ങളിലേക്കില്ല, അല്ലു അര്‍ജുന്റെ വഴിയേ ഗുണ്ടൂര്‍ കാരം നായിക; കോടികള്‍ വേണ്ടെന്ന് ശ്രീലീല

തെലുങ്ക് സിനിമ ഇപ്പോള്‍ ഒരു നായികയുടെ പ്രകടനത്തിന് മുന്നില്‍ അന്തം വിട്ട് നില്‍ക്കുകയാണ്. ഗുണ്ടൂര്‍ കാരത്തിലൂടെ ഇപ്പോള്‍ ദക്ഷിണേന്ത്യയുടെ തന്നെ നായികയായിരിക്കുകയാണ് ശ്രീലീല. നേരത്തെ രവി തേജ നായകനായ ധമാക്കയിലൂടെയാണ് ശ്രീലീല ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തെലുങ്കിലെ മുന്‍നിര നടിയാവുകയും ചെയ്തിരിക്കുകയാണ് ശ്രീലീല.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭഗവന്ത് കേസരിയിലെ ശ്രീലീലയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സും ഫൈറ്റുമെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. വലിയ വിജയമാവുകയും ചെയ്തിരുന്നു ചിത്രം. ഇപ്പോഴിതാ നടിയുടെ ഒരു തീരുമാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

sreeleela-allu-arjun

പ്രമുഖ പരസ്യ ബ്രാന്‍ഡുകളുടെ ഓഫര്‍ നടി നിരസിച്ചിരിക്കുകയാണ്. അതും കോടികളാണ് ശ്രീലീലയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നടി അത് വേണ്ടെന്ന് വെച്ചാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ മദ്യ ബ്രാന്‍ഡിന്റെയും ബെറ്റിംഗ് ആപ്പിന്റെയും പരസ്യങ്ങളാണ് നടി വേണ്ടെന്ന് വെച്ചത്. പബ്ലിക് ഇമേജ് കൂടി മുന്നില്‍ കണ്ടാണ് നടി ഈ തീരുമാനമെടുത്തത്.

ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കുക എന്നത് കൂടിയാണ് ഇതിലൂടെ ശ്രീലീല ലക്ഷ്യമിടുന്നത്. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിനിമ മേഖലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ബ്രാന്‍ഡുകളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് നടിയെന്നാണ് സൂചന. സാമ്പത്തിക നേട്ടങ്ങളേക്കാള്‍ ധാര്‍മികമായ കാര്യങ്ങള്‍ക്കാണ് നടി മുന്‍തൂക്കംനല്‍കുന്നത്.

നേരത്തെ അല്ലു അര്‍ജുന്‍ കോടികള്‍ ഇതുപോലെ വേണ്ടെന്ന് വെച്ചിരുന്നു. പുകയിലയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അല്ലു അര്‍ജുന്റെ തീരുമാനം. തെലുങ്കിലെ ഒരു സൂപ്പര്‍ താരത്തിന് നല്‍കുന്ന ഏറ്റവും വലിയ തുകയായിരുന്നു ഇവര്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ആ പരസ്യത്തിലേക്ക് താനില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്യാനും അല്ലു അര്‍ജുന്‍ തയ്യാറായില്ല.

ഇപ്പോള്‍ ശ്രീലീല പിന്തുടര്‍ന്നിരിക്കുന്നതും അതേ പാതയാണ്. അതേസമയം ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം ഗുണ്ടൂര്‍ കാരത്തിന്റെ വിജയത്തിന് പിന്നാലെ നടി കരിയറില്‍ ബ്രേക്കെടുക്കാന്‍ ഒരുങ്ങുകയാണ്.

അഭിനയത്തിനൊപ്പം പഠനം കൂടി മുന്നോട്ട് കൊണ്ടുപോകാനാണ് നടിയുടെ താല്‍പര്യം. എംബിബിഎസ് ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ശ്രീലീല. അതുകൊണ്ട് ഷൂട്ടിംഗില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണ്. കരിയറിന് മാത്രമല്ല വിദ്യാഭ്യാസത്തിനും ഒരുപോലെ നടി പ്രാധാന്യം നല്‍കുന്നുണ്ട്.

നേരത്തെ ഗുണ്ടൂര്‍ കാരത്തിന്റെ പ്രമോഷന്‍ സമയത്ത് ശ്രീലീല ധരിച്ച സാരിയും വൈറലായിരുന്നു. ബോട്ടില്‍ ഗ്രീന്‍ കട്ട് ഗോര്‍ജിയറ്റ് സാരിയായിരുന്നു ഇത്. ഇതിന് ചേരുന്ന ആക്‌സസറികളായിരുന്നു ധരിച്ചിരുന്നത്. ഈ സാരിയുടെ വില 1.59 ലക്ഷമാണ്. നടിയുടെ ഫാഷന്‍ സെന്‍സിനും ഏറെ പ്രശംസ ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+