ആരാധകരുടെ കണ്ണുനിറഞ്ഞ നിമിഷം.; ആ വേദിയിൽ സൈന്ധവിക്കൊപ്പം എത്താനുള്ള കാരണം പറഞ്ഞ് ജിവി പ്രകാശ്
സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ ഒരു വീഡിയോ ആയിരുന്നു സംഗീത സംവിധായകൻ ജി വി പ്രകാശിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യയും ഗായകിയുമായ സൈന്ധവിയുടെയും ലൈവ് പെർഫോമൻസ്. വിവാഹ മോചനത്തിന് ശേഷം ഇരുവരും ഒരു വേദിയിൽ പാടാനെത്തിയത് എല്ലാവർക്കും അത്ഭുതമായിരുന്നു.
ആരാധകർ ശരിക്കും സന്തോഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും ജിവിതത്തിൽ വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. ഇപ്പോൾ ജി വി പ്രകാശ് തങ്ങൾ ഒരുമിച്ച് ഒരു വേദയിലെത്തിയതിനെക്കുറിച്ച് പറയുകയാണ്.

തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടാണ് വേദയിൽ ഒരുമിച്ച് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല തങ്ങൾക്കിടയിൽ പരസ്പരം ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും ജി വി പ്രകാശ് പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജി വി പ്രകാശ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മാസം മലേഷ്യയിൽ നടന്ന സംഗീത പരിപാടിയിലാണ് ജി വി പ്രകാശും സൈന്ധവിയും ഒരുമിച്ച് ഒരു വേദിയിലെത്തിയത്ത്. ജി വിയുടെ സൂപ്പർ ഹിറ്റ് ഗാനമായ പിറൈ തേടും എന്ന പാട്ടാണ് സൈന്ധവി പാടിയത്. ജി പി പ്രകാശ് സൈന്ധവി പാടുമ്പോൾ പിയാനോ വായിച്ചു. പാട്ടിലെ ഒരു ഭാഗം പാടുകയും ചെയ്തു.
2011 ൽ പുറത്തിറങ്ങിയ 'മയക്കം എന്ന ' എന്ന സിനിമയിലെ പാട്ടാണിത്. ജി വി പ്രകാശാണ് സംഗീതം നൽകിയത്. സിനിമയിൽ സൈന്ധവിയും ജി വിയും ചേർന്നാണ് പാട്ട് പാടിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് പാട്ടുകൾ തീർത്ത വ്യക്തിയാണ് ജി വി പ്രകാശ്.
ജി വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം പ്രണയ വിവാഹമായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ദാമ്പത്യജീവിതം മുന്നോട്ടുപോയ ഇരുവരും കഴിഞ്ഞ വർഷമാണ് വേർപിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹ മോചനത്തെക്കുറിച്ചുള്ള ഇരുവരുടെയും പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് ഇരുവരും പിരിയുന്നത് എന്ന ചോദ്യം ഉയർന്നു.
ഇതിനിടെ ഒരു വേദിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെ വീണ്ടും ഇരുവരും ഒന്നാകുമെന്ന പ്രതീക്ഷ ആരാധകരിലുണ്ടായി. വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ജി വി പ്രകാശ് തന്നെ തങ്ങൾ ഒരുമിച്ച് എത്താനുള്ള കാരണം വ്യക്തമാക്കിയത്.












Click it and Unblock the Notifications