'ഞങ്ങൾ അറിയാതെ ചടങ്ങിൽ പങ്കെടുത്ത് പ്രചരിപ്പിച്ചതാണ്'; രൂക്ഷവിമർശനവുമായി നടി സന അൽത്താഫ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായത്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾ പങ്കിട്ടാണ് ഇരുവരും സന്തോഷ വാർത്ത പങ്കിട്ടത്.. പിന്നീട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം വിവാഹ വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ തന്റെ വിവാഹ റിസപ്ഷൻ ചടങ്ങുകൾ അനുവാദമില്ലാതെ പകർത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ സന . ചിലർ അനുവാദമില്ലാതെ ചടങ്ങിൽ പങ്കെടുത്ത് റിസപ്ഷൻ ദൃശ്യങ്ങൾ പകർത്തിയെന്നും കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്നും നടി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടിയുടെ കുറിപ്പ് ഇങ്ങനെ- 'ഈയടുത്ത് ഞങ്ങൾ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വിഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവർ ചെയ്യാൻ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ഞങ്ങൾ നിരസിക്കുകയായിരുന്നു.
ആ ചടങ്ങ് വളരെ സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്, അതായിരുന്നു കാരണം. അതുകൊണ്ട്, അവരോട് അതിൽ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. എന്നാൽ കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്‌ചയ്‌ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവർ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ്', സന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'എബിസിഡി' എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാജഹാന്റെ സിനിമ അരങ്ങേറ്റം. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേഷമിട്ടു.ലാൽ ജോസിൻ്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ, മറിയംമുക്ക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications