വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു; ഒന്നര വയസ്സിൽ ഹൻസുവിന് വന്ന രോഗത്തെക്കുറിച്ച് സിന്ധു
സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും മക്കളിൽ ഇളയ ആളാണ് ഹൻസിക.
സോഷ്യൽ മീഡിയയിൽ താരത്തിന് ഏറെ ആരാധകരുണ്ട്. ഡിഗ്രിക്ക് പഠിക്കുകയാണ് ഹൻസിക. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഹൻസു നടത്തിയ ഹു നോസ് മി ബെറ്റർ എന്ന ഗെയിമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്നെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഹൻസു അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. ഇതിൽ തനിക്ക് ഉണ്ടായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ഹൻസു ചോദിക്കുന്നുണ്ട്. എത്രമത്തെ വയസ്സിലാണ് തനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടായത് എന്നാണ് ഹൻസു ചോദിച്ചത്.

ഒന്നര വയസ്സുള്ളപ്പോഴാണ് എന്നാണ് സിന്ധുവും കൃഷ്ണ കുമാറും പറഞ്ഞത്. ഇതിന് പിന്നാലെ എന്തായിരുന്നു തന്റെ രോഗമെന്നും ഹൻസിക പറയുന്നുയ നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഹൻസികയ്ക്ക് വന്നത്. ഒരു വയസ്സും അഞ്ച് മാസവും ഉള്ള സമയത്താണ് ഈ അസുഖം ഹൻസികയ്ക്ക് ഉള്ളതായി തിരിച്ചറിഞ്ഞത്. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്.
പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീർണമായ അവസ്ഥയാണിത്. ഏത് പ്രായക്കാർക്കും ഇത് വരാം. ഒരു വയസ്സ് മുതൽ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലാണ് കൂടുതലും കണ്ടുവരുന്നത്. തനിക്ക് അസുഖമുണ്ടായിരുന്ന സമയത്ത് തന്റെ മുഖം വീർത്ത് തടിച്ച് ഒരു ചൈനീസ് ലുക്കായിരുന്നുവെന്നാണ് ഹൻസു പറയുന്നത്.
അതേ സമയം അസുഖത്തെക്കുറിച്ച് പറഞ്ഞ സാഹചര്യത്തിൽ അന്ന് ഹൻസികയെ ചികിത്സിച്ച അനന്ദപുരി ഹോസ്പ്റ്റിലിലെ ഡോക്ടർ കാശിയോടും കമലയോടും തങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും കൃഷ്ണ കുമാറും സിന്ധുവും പറയുന്നു. അത്രയും കെയർ എടുത്ത് ചികിത്സിച്ചതിനാലാണ് ഹൻസു ഓകെയായത് എന്നും സ്കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ഓകെയായതെന്നും ഇവർ പറയുന്നു.
വളരെ കഷ്ടപ്പെട്ട ഒരു നീണ്ട യാത്രയായിരുന്നു അത്. മൂന്നര വർഷം എടുത്തു ട്രീറ്റ്മെന്റ്. പക്ഷേ മെഡിസിൻ തുടർന്ന നാല് വർഷത്തോളം എടുത്തെന്നും സിന്ധു പറയുന്നു. അനന്തപുരി ഹോസ്പിറ്റൽ ആ സമയത്ത് ഹൻസികയ്ക്ക് വീട് പോലെയായിരുന്നുവെന്നും അവിടെ എത്തുമ്പോൾ എന്റെ വീട് എന്ന് പറഞ്ഞ് കൈ ചൂണ്ടും, ഇപ്പോൾ ഹൻസു പെർഫെക്ട്ലി ഓകെയാണെന്നും സിന്ധു പറഞ്ഞു.
അഹാനയനയും, ദിയയും, ഇഷാനിയും ഹൻസികയും സോഷ്യൽ മീഡിയിയൽ വളരെ സജീവമാണ്. എല്ലാർക്കും ഫാൻസുമുണ്ട്. അടുത്തിടെ ദിയയുടെ വിവാഹം കഴിഞ്ഞിരുന്നു. ദിയ ആ സമയത്ത് പങ്കുവെച്ചിരുന്ന എല്ലാം വീഡിയോകളും വൈറൽ ആയിരുന്നു.












Click it and Unblock the Notifications