ശരീര ഭാരം കുറയ്ക്കണമെന്നുണ്ടോ? ഇതാ പ്രിയ താരം ഹന്‍സിക പരീക്ഷിച്ച് വിജയിച്ച വിദ്യ അറിയൂ..
തടിച്ച ശരീരപ്രകൃതി എന്നത് പലരും കരുതുന്നത് പോലെ ഒരു മോശപ്പെട്ട കാര്യം ഒന്നുമല്ല. തടിച്ചതായാലും മെലിഞ്ഞതായാലും ആരോഗ്യമുള്ള ശരീരമായിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ടത്. അതേസമയം തന്നെ ശരീരഭാരം വളരെ കൂടുതലാണെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പതിയെ അത് മരണത്തിലേക്ക് വരെ നീങ്ങാം. ഈ സാഹചര്യത്തില്‍ ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമായി വരും.
ശരീഭാരം കുറയ്ക്കാന്‍ പലവിധത്തിലുള്ള മാർഗ്ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും ഉത്തരം ഒരു ഡോക്ടറുടേയോ ഡയറ്റീഷ്യന്റെയോ നിർദേശം സ്വീകരിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളിലേക്ക് നീങ്ങുന്നതാണ് നല്ലത്. അതും അല്ലെങ്കില്‍ ഭക്ഷണത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തിയും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കാവുന്നതാണ്.

സെലിബ്രിറ്റികളുടെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ അവർക്ക് കൃത്യമായ നിർദേശങ്ങള്‍ നല്‍കാന്‍ ഒരു ഡയറ്റീഷ്യന്‍ എല്ലായ്പ്പോഴുമുണ്ടാകും. അത്തരത്തില്‍ ആരാധകരുടെ പ്രിയപ്പെട്ട താരം ഹന്‍സിക എങ്ങനെയാണ് ശരീര ഭാരം കുറച്ചത് എന്നതിനെക്കുറിച്ചാണ് ഇവിടെ ഇനി പറയാന്‍ പോകുന്നത്. ആർക്ക് വേണമെങ്കിലും കൃത്യമായ രീതിയില്‍ ഈ ഡയറ്റ് പിന്തുടരാനാവുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ഹന്‍സിക ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തിന് ആവശ്യമായ വെള്ളം എപ്പോഴും നല്‍കികൊണ്ടിരിക്കണം. പോഷകസമൃദ്ധമായ ജ്യൂസുകളും മറ്റും കുടിച്ചുകൊണ്ടാണ് താരത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഇതോടൊപ്പം പ്രോട്ടീനായി ധാന്യ വർഗ്ഗങ്ങളും കഴിക്കും.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കുന്ന വ്യക്തിയല്ല ഹന്‍സിക. പ്രോട്ടീനും ഫൈബറുകളും അടങ്ങിയ പ്രഭാത ഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്ന് നിർബന്ധവും അവർക്കുണ്ട്. ഉച്ചഭക്ഷണത്തിന് വേവിച്ച പച്ചക്കറികളാണ് ഹന്‍സികയ്ക്ക് ഇഷ്ടം. കുറഞ്ഞ കലോറിയും എളുപ്പത്തിൽ ദഹിക്കുന്നു എന്നതുമാണ് പച്ചക്കറി തിരഞ്ഞെടുക്കാന്‍ കാരണം.
വൈകുന്നേരം ഗ്രീന്‍ ടീക്ക് ഒപ്പം ധാന്യങ്ങള്‍ ധാരാളം അടങ്ങിയ ബിസ്കറ്റുകളാണ് താരം കഴിക്കാറുള്ളത്. അത്താഴം വളരെ നേരത്തെ കഴിക്കും. ഇത് ആരോഗ്യവും സന്തോഷവും വർധിപ്പിക്കുന്നു. മുടങ്ങാതെ ദിവസവും ജിമ്മില്‍ പോകാന്‍ ശ്രമിക്കുന്ന താരം ഒന്നര മണിക്കൂറോളം കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്നു.
ഓരോരുത്തർക്കും വ്യത്യസ്‌ത ആവശ്യങ്ങളും പ്രത്യേകതകളും ഉള്ളതിനാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിലും ഫിറ്റ്‌നസ് ദിനചര്യകളിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിക്കുക എന്നത് പ്രധാനമാണെന്ന് ഒരിക്കല്‍ കൂടെ ഓർമ്മിപ്പിക്കുന്നു.


Click it and Unblock the Notifications