'കല്യാണം കഴിക്കണം' ; ആറാട്ടണ്ണന്റെ ഭാവി പറഞ്ഞ് ഹരി പത്തനാപുരം; പറഞ്ഞത് ഇങ്ങനെ
സിനിമ തിയറ്ററുകളിൽ സ്ഥിരമായി കണ്ടുവരുന്ന ആളാണ് സന്തോഷ് വർക്കി,ആ പേര് പറഞ്ഞാൽ എല്ലാവർക്കും അറിയണമെന്നില്ല, പക്ഷേ ആറാട്ടണ്ണൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും ആ മുഖം ഓർമ വരും. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ പലതരത്തിലുള്ള വിവാദങ്ങളിലും ഇദ്ദേഹം പെട്ടിരുന്നു. തിയറ്ററിൽ വെച്ച് മർദ്ദനം ഏൽക്കുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു. എങ്കിലും സന്തോഷ് ഇപ്പോഴും റിവ്യൂ പറഞ്ഞ് സജീവമാണ്.
ഇപ്പോൾ ആറാട്ടണ്ണന്റെ ഭാവി പറഞ്ഞിരിക്കുകയാണ് ഹരി പത്തനാപുരം. തന്റെ നിലപാടുകൾ തുറന്നുപറയുന്ന ജ്യോത്സ്യനായ ഹരിക്ക് ധാരാളം ആരാധകരുണ്ട്. കൊച്ചിയിലെ തിയറ്ററിൽ വെച്ച് കണ്ടപ്പോഴാണ് തന്റെ ഭാവി പറയാൻ സന്തോഷ് വർക്കി ഹരിയോട് ആവശ്യപ്പെട്ടത്. രസകരമായ സംസാരമാണ് രണ്ട് പേരും തമ്മിൽ നടന്നത്.

നല്ല രീതിയിലൊക്കെ റിവ്യൂ പറഞ്ഞ് പോയില്ലെങ്കിൽ പ്രശ്നമാണ് കേട്ടോ, ആളുകളെല്ലാം ശത്രുക്കൾ ആകും. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. വീഡിയോ ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നതാണ്. അടി കൊള്ളത്തൊന്നുമില്ല, പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം.
ആരേയും പ്രകോപിപ്പിക്കാതെ പോകണം, നിങ്ങൾ ഒത്തിരി ആളുകളെയൊക്കെ ആരാധിക്കുന്ന ആളല്ലേ, ചിലപ്പോൾ നിങ്ങളെ ട്രാപ്പിലാക്കാനും ആളുകൾ വരും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നല്ലൊരു മനുഷ്യനാണ് നിങ്ങൾ, ഇങ്ങനെ തന്നെ പച്ചയായ മനുഷ്യനായി പോകുക ഹരി ആറാട്ടണ്ണനോട് പറഞ്ഞു.
വിവഹാത്തെക്കുറിച്ച് പറയേണ്ട എന്നാണ് സന്തോഷ് ഹരിയോട് പറഞ്ഞത്. കല്യാണം കല്യാണം കഴിക്കുന്നുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു സന്തോഷ് പറഞ്ഞത്. കല്യാണം കഴിക്കണം എന്നാലെ നിങ്ങളുടെ ചാട്ടമൊക്കെ ഒന്ന് കുറയൂ, ആദ്യത്തെക്കാളും ഇപ്പോൾ പക്വത വന്നു, നിങ്ങളെ ഒത്തിരിപേർ ഉപയോഗിച്ചെന്ന് തോന്നുന്നു. എന്തായാലും നന്നായി വാ എന്നും ഹരി പത്തനാപുരം പറഞ്ഞു.












Click it and Unblock the Notifications