'തലയില്‍ കേറ്റിവെച്ച രേണു സുധി തേച്ചിട്ട് പോയല്ലേ, ഷൂട്ടൊന്നുമില്ലേ?പ്രതീഷിന്റെ വീഡിയോകള്‍ക്ക് വിമര്‍ശനം
ബിഗ് ബോസ് സീസണ്‍ ഏഴില്‍ നിന്ന് സ്വയം പുറത്തിറങ്ങിയതിനു പിന്നാലെ ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് രേണു സുധി. ഒരുകാലത്ത് കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന രേണു സുധി ഇപ്പോള്‍ അഭിനേത്രിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയും യൂട്യൂബറും ഒക്കെയാണ്. വിദേശത്ത് ഉള്‍പ്പെടെ നിരവധി ഉദ്ഘാടന ചടങ്ങുകളില്‍ രേണു പങ്കെടുത്തു കഴിഞ്ഞു. ഇതുകൂടാതെ നിരവധി ആല്‍ബങ്ങളും രേണുവിനെ നായികയാക്കി ചിത്രീകരിച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധമാണ് രേണു ഓടി നടക്കുന്നത്.
അതിനിടെ രേണു സുധി കൂടുതല്‍ പ്രശസ്തയായതോടെ പഴയതൊക്കെ മറന്നു എന്നുള്ള ആക്ഷേപങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രതീഷ് പ്രകാശുമായുള്ള സൗഹൃദം. ആദ്യകാലങ്ങളില്‍ രേണുവിനൊപ്പം മ്യൂസിക് വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും നായകനായി അഭിനയിച്ചാണ് പ്രതീഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രതീഷ് അഭിനയ രംഗത്തുണ്ടെങ്കിലും രേണുവിനൊപ്പമുള്ള വീഡിയോകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും തമ്മിലുള്ള ആല്‍ബങ്ങള്‍ ദശലക്ഷത്തിലേറെ വ്യൂസാണ് നേടിയത്.

അതേസമയം ഇരുവരും തമ്മിലുള്ള കോമ്പോ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ചേച്ചിയുടെ പ്രായമുള്ള രേണുവിനൊപ്പം പ്രതീഷ് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെതിരെ ആയിരുന്നു വിമര്‍ശനങ്ങള്‍ പ്രധാനമായും ഉയര്‍ന്നത്. ഒരിക്കല്‍ പ്രതീഷിന് രേണു ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ വലിയ തോതില്‍ വൈറലായിരുന്നു. ഈ വീഡിയോയില്‍ പ്രതീഷിന്റെ ഭാര്യ നിവിതയുമുണ്ടായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധി അഭിമുഖങ്ങളിലും പ്രതീഷും രേണുവും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതീഷിന്റെ കുടുംബവുമായിട്ടും രേണു നല്ല സൗഹൃദത്തില്‍ ആയിരുന്നു.
അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി പ്രതീഷും ഭാര്യയും രംഗത്ത് വന്നിരുന്നു. രേണുവിനെ സ്വന്തം ചേച്ചിയെ പോലെയാണ് കാണുന്നതെന്നും പ്രതീഷും നിവിതയും വ്യക്തമാക്കി. ചേച്ചി അനിയന്‍ ബോണ്ടാണ് തങ്ങള്‍ക്കിടയിലുളതെന്നും പ്രതീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് മെസേജ് അയച്ച കാര്യങ്ങളൊക്കെ പ്രതീഷ് പങ്കുവെച്ചിരുന്നു
എന്നാല്‍ അടുത്ത കാലത്തായി ഇരുവരും തമ്മിലുള്ള വീഡിയോകളൊന്നും പുറത്തു വന്നിട്ടില്ല. ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന മട്ടിലുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. പ്രതീഷിന്റെ പുതിയ നായികമാര്‍ക്കൊപ്പമുള്ള വീഡിയോകളില്‍ കമന്റുകളായി വലിയ വിമര്‍ശനമാണ് വരുന്നത്. രേണു സുധിയും പ്രതീഷും തമ്മിലുള്ള പ്രായം കറക്റ്റ് ആയിരുന്നില്ലെന്നും ഇപ്പോഴാണ് കറക്റ്റ് ആയതെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
വിദേശത്തു നിന്ന് തിരിച്ചു വന്നിട്ടും ഉറ്റസുഹൃത്തായ പ്രതീഷിനെ കാണാന്‍ രേണു ഇതുവരെ എത്തിയിട്ടല്ല. ഇതാണ് ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന മട്ടില്‍ പ്രചരിക്കുന്നത്. തലയില്‍ കേറ്റി വെച്ച രേണു തേച്ചിട്ട് പോയല്ലേ എന്നായിരുന്നു പ്രതീഷിന്റെയും ഭാര്യയുടെയും റീല്‍സിന് താഴെ വന്ന ഒരു കമന്റ്. പ്രതീഷിന്റെയും ഭാര്യയുടെയും റീല്‍സുകളുടെ താഴെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. രേണു സുധി പോയപ്പോള്‍ ഷൂട്ട് ഒന്നുമില്ലേ എന്ന് ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും കാര്യമാക്കാതെയാണ് ദമ്പതികള്‍ റീല്‍സുകള്‍ ചെയ്യുന്നത്.












Click it and Unblock the Notifications