'നടിയോട് എന്നെ വിവാഹം കഴിക്കാൻ പറഞ്ഞു, ഇവൻ കൊടുംവിഷം, പിന്നിൽ ആളുകളുണ്ട്', തിരിച്ചടിച്ച് ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദന് എതിരെ മാനേജർ വിപിൻ കുമാർ നിരവധി ആരോപണങ്ങളുമായി രംഗത്ത് വന്നത് സിനിമാ രംഗത്ത് ചൂടുപിടിച്ച ചർച്ച ആയിരിക്കുകയാണ്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തി.
വിപിനെ തള്ളി സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം: 2018ല്‍ എന്റെ നിര്‍മ്മാണക്കമ്പനിക്ക് കീഴില്‍ ഞാന്‍ ആദ്യത്തെ സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്ന സമയത്താണ് വിപിന്‍ കുമാര്‍ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ നിരവധി പ്രമുഖ താരങ്ങളുടെ പിആര്‍ഒ ആണെന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അയാള്‍ ഒരിക്കലും എന്റെ പേഴ്‌സണല്‍ മാനേജര്‍ ആയിരുന്നില്ല.

അടുത്തിടെ റിലീസായ മാര്‍ക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിപിനുമായി ആദ്യമായി ഒരു പ്രശ്‌നം ഉണ്ടാകുന്നത്. അന്ന് സെബാന്റെ ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റിലെ ഒരു ജീവനക്കാരനുമായി വിപിന്‍ വലിയ പ്രശ്‌നമുണ്ടാക്കി. അവരത് പരസ്യമായി വിഷയമാക്കി. സിനിമയെ അത് വളരെ അധികം മോശമായാണ് ബാധിച്ചത്. സിനിമയുടെ മുഴുവന്‍ ക്രഡിറ്റും തനിക്ക് തരാത്തതിന്റെ പേരില്‍ വിപിന്‍ അന്ന് എന്നോട് പൊട്ടിത്തെറിച്ചു. അത് എന്നെ സംബന്ധിച്ച് ധാര്‍മികതയ്ക്ക് നിരക്കാത്തത് ആയിരുന്നു.
പിന്നീട് ഞാന്‍ മനസ്സിലാക്കിയത് ഈ വ്യക്തി എന്റെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിലുളള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയുണ്ട് എന്നാണ്. ഗോസിപ്പുകളും വിടുവായിത്തവും പറഞ്ഞ് നടക്കുന്നതായി വിപിനെതിരെ പുതുമുഖങ്ങളും പ്രമുഖകരുമായ നിരവധി സംവിധായകരില്‍ നിന്ന് എനിക്ക് പരാതികള്‍ ലഭിക്കാന്‍ തുടങ്ങി. ഒരു സുഹൃത്ത് എന്ന നിലയ്ക്കും സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ഒരിക്കലും മാപ്പ് കൊടുക്കാന്‍ സാധിക്കാത്ത തരത്തിലുളള കാര്യങ്ങള്‍ ഈ വ്യക്തി ചെയ്തിട്ടുണ്ട് എന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നു.
നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ഞാന്‍ മുന്നോട്ട് വെച്ച ആശങ്കകളൊന്നും വിപിന്‍ ഗൗനിച്ചതേ ഇല്ല. സിനിമയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ തനിക്കുണ്ട് എന്നാണ് അവന്‍ അവകാശപ്പെടുന്നത്. പിന്നീട് എനിക്കും സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും മുന്നില്‍ വെച്ച് അവന്‍ എല്ലാ തെറ്റുകള്‍ക്കും ക്ഷമ പറഞ്ഞു. ( മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു ഉണ്ണിത്താന്‍ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്).
എന്റെ എല്ലാ ഡിജിറ്റല്‍ ഡാറ്റകളിലേക്കും വിപിന് ആക്‌സസ് ഉളളത് കാരണം ഒരു ക്ഷമാപണം എഴുതി നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. അവന്‍ അത് എഴുതി അയച്ചില്ല, പകരം ഞാന്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തികച്ചും തെറ്റായ, വ്യാജ ആരോപണങ്ങള്‍ പ്രചരിക്കുന്നതാണ്.
അയാള്‍ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് ആ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതാണ്.
മറ്റൊരു വിവരം ഞാന്‍ അറിഞ്ഞത് ഇയാള്‍ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വര്‍ഷത്തേക്ക് ഞാന്‍ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാള്‍ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തില്‍ എനിക്കുളള വില തന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാള്‍ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണല്‍ ബന്ധമാണ് ഞാന്‍ കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാള്‍ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാര്‍ഗറ്റ് മാത്രമാണ്. ചില സ്ഥാപിത താല്‍പര്യങ്ങളും നേട്ടങ്ങള്‍ക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും അമര്‍ഷമുളള ചില ആളുകള്‍ എന്റെ കരിയര്‍ തകര്‍ക്കാന്‍ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ഞാന്‍ എന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാന്‍ വിശ്വസിക്കുന്നത് സത്യത്തിലാണ്.












Click it and Unblock the Notifications