Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? സംസാരിച്ചിരുന്നോ? 'ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു', മോഹൻലാലിന്റെ മറുപടി

മമ്മൂക്കയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ഏതാനും നാളുകളായി പലതരത്തിലുളള വാര്‍ത്തകളാണ് പരക്കുന്നത്. അദ്ദേഹത്തിന് കാന്‍സര്‍ ആണെന്നുളള വാര്‍ത്തകള്‍ തളളി പിആര്‍ ടീം രംഗത്ത് വന്നിരുന്നു. നിലവില്‍ മമ്മൂട്ടി സിനിമാ ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

അതിനിടെ നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിച്ചതും വലിയ വാര്‍ത്തയായി. ഇതോടെ മമ്മൂട്ടി അസുഖബാധിതനാണെന്നുളള പ്രചാരണത്തിന് ശക്തിയുമേറി. അതിനിടെ നടന്‍ തമ്പി ആന്റണി മമ്മൂട്ടിക്ക് കുടലില്‍ കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് വരികയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് മമ്മൂട്ടിയില്‍ നിന്നോ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നോ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Mohanlal about Mammootty s health

അതിനിടെ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ചെന്നൈയില്‍ എമ്പുരാന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് തമിഴ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിനോട് ചോദിച്ചത്.

താങ്കള്‍ ശബരിമലയില്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നുവെന്നും നിങ്ങളുടെ ആഴത്തിലുളള സൗഹൃദത്തെ കുറിച്ച് ഒന്ന് പറയാമോ എന്നായിരുന്നു ഒരു തമിഴ്മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതേക്കുറിച്ച് എന്ത് പറയാനാണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ''താന്‍ ശബരിമലയില്‍ പോയി. അദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ദേവസ്വം ബോര്‍ഡിലെ ആരോ ഒരാള്‍ ആ പൂജയുടെ റസീപ്റ്റ് പുറത്ത് മാധ്യമങ്ങളിലേക്ക് വിട്ടു. അതേക്കുറിച്ച് എന്ത് പറയാനാണ്'', മോഹന്‍ലാല്‍ ചോദിച്ചു.

''അത് വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. നമ്മള്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നത് എന്താണ് പുറത്ത് പറയേണ്ട ആവശ്യം. ചില ആളുകള്‍ പറയും, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന്. എന്നിട്ട് നിങ്ങളെക്കുറിച്ച് മറ്റെന്തെങ്കിലുമൊക്കെ പറയും. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കണം. അത് പോലെ, മമ്മൂക്ക തന്റെ സുഹൃത്താണ്, സഹോദരനാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതില്‍ മറ്റൊന്നുമില്ല''.

Take a Poll

അതേസമയം മമ്മൂട്ടിയുടെ നിലവിലെ ആരോഗ്യാവസ്ഥയെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. ''തമിഴ്‌നാട്ടിലും മമ്മൂട്ടിക്ക് നിരവധി ആരാധകര്‍ ഉണ്ട്, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്, താങ്കള്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നോ, അദ്ദേഹത്തിന് ഇപ്പോള്‍ എങ്ങനെ ഉണ്ട്'' എന്നായിരുന്നു മറ്റൊരു തമിഴ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

''അദ്ദേഹം സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. അത് എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ, അത് പോലെ മാത്രം. പേടിക്കാനൊന്നുമില്ല'', മോഹന്‍ലാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+