Get Updates
Get notified of breaking news, exclusive insights, and must-see stories!

നെവിൻ ഒരു ടാസ്ക് മോൺസ്റ്റർ, ചുമ്മാ ഫുഡ് കഴിച്ച് നടക്കുകയല്ല, 48 മണിക്കൂറിനുളളിൽ കൈക്കലാക്കിയത് 4 വിജയങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ 7നിലെ എന്റർടെയ്നർ എന്ന് ഷോയിലുളളവരും പ്രേക്ഷകരും ഒരുപോലെ വിശേഷിപ്പിക്കുന്ന മത്സരാർത്ഥിയാണ് നെവിൻ. നെവിൻ ഗെയിം സീരിയസ് ആയിട്ട് എടുക്കുന്നില്ലെന്നും എല്ലാം കുട്ടിക്കളി ആണെന്നും ഭക്ഷണം മോഷ്ടിച്ച് കഴിക്കുക മാത്രമാണ് ബിഗ് ബോസിൽ ചെയ്യുന്നത് എന്നും പറയുന്നവരുണ്ട്. എന്നാൽ അത് മാത്രമാണോ നെവിൻ ചെയ്യുന്നത്. അല്ല എന്ന് തന്നെയാണ് ഉത്തരം. അത് മനസ്സിലാകാൻ ഷോയിൽ നടന്ന ടാസ്കുകളിലെ നെവിന്റെ പ്രകടനവും വിജയങ്ങളും മാത്രം എടുത്ത് നോക്കിയാൽ മതി.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ നെവിന്റെ ഗെയിം സംബന്ധിച്ച് പ്രിയ മാത്യു പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: ''വിമർശകർക്കുള്ള മറുപടി: നെവിന്റെ ഡബിൾ പവർ പ്ലേ! 48 മണിക്കൂറിൽ 4 വിജയങ്ങൾ! "നെവിൻ ബിബി ഹൗസിൽ വെറുതെ ഫുഡ് കഴിച്ച് നടക്കുകയല്ലേ?" എന്ന് ചോദിക്കുന്നവർക്ക് ഇതാ ഉത്തരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ നെവിന്റെ പ്രകടനം ഒരു ടാസ്ക് മോൺസ്റ്ററിന്റെ ഉദയമാണ്! വെറും 48 മണിക്കൂറിനുള്ളിൽ, വ്യക്തിഗതമായാലും ഗ്രൂപ്പായാലും, 4 പ്രധാന ടാസ്ക്കുകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച് നെവിൻ തന്റെ കളിമികവ് ശക്തമായി തെളിയിച്ചുകൊണ്ടിരിക്കുന്നു.

നെവിന്റെ ഈ വിജയങ്ങൾ വെറും യാദൃശ്ചികമല്ല അത് വ്യക്തമായ തന്ത്രങ്ങളുടെയും, മാനസികാവസ്ഥയുടെയും, ടീമിനോടുള്ള കൂറിന്റെയും പ്രതിഫലനമാണ്. കളിയുടെ ഓരോ കോണിലും നെവിൻ തന്റെ 'പവർ പ്ലേ' പ്രഖ്യാപിച്ചു! നെവിന്റെ വിജയ വിശകലനം: വിമർശകരുടെ വായടപ്പിക്കാൻ ഈ പ്രകടനം മതി!

nevin

മൈജി ടാസ്ക് (വ്യക്തിഗത വിജയം): ഈ ടാസ്കിൽ വിജയിക്കാൻ ആവശ്യമായത് കൃത്യമായ ശ്രദ്ധയും വേഗതയുമാണ്. എതിരാളികൾക്കിടയിൽ പതറാതെ, തന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധയൂന്നി നെവിൻ നേടിയ ഈ വിജയം, നെവിന്റെ 'ഫോക്കസ്' എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.

ഡിബേറ്റ് ടാസ്ക് - ഗ്രൂപ്പ് വിജയം: ഇതൊരു ടീം ടാസ്ക് ആയിരുന്നിട്ടും, നെവിന്റെ പ്രകടനം ടീമിന്റെ മൊത്തം വിജയത്തിൽ നിർണായകമായി. കായികശേഷിക്ക് അപ്പുറം, വാക്കുകളിലെ മൂർച്ചയും നിലപാടുകളിലെ വ്യക്തതയും ആവശ്യമുള്ള ഈ ടാസ്കിൽ, തന്റെ വാദങ്ങൾ കൃത്യമായി അവതരിപ്പിച്ച് എതിരാളികളെ പ്രതിരോധത്തിലാക്കിയ നെവിൻ, ടീമിന് വേണ്ടി വിജയം ഉറപ്പിക്കാൻ പ്രധാന ഘടകമായി . 'ബുദ്ധിപരമായ കളി'ക്ക് അടിവരയിടുന്നതിനൊപ്പം, ടീമിനെ നയിക്കാനുള്ള നെവിന്റെ കഴിവ് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്.

പില്ലോ ടാസ്ക് : വേഗതയുടെ മാത്രം കളിയല്ലിത്. ക്ഷമയുടെയും ഏകാഗ്രതയും ഒരു വ്യക്തിയിലുള്ള കഴിവ് കാട്ടുന്നതായിരുന്നു അവിടെയും നെവിൻ പ്രാതിനിധ്യം ഉറപ്പിച്ചു.

ബെർജർ ഈസി ക്ലീൻ ടാസ്ക് : തുടർച്ചയായി മൂന്ന് വിജയ തിളക്കത്തിൽ നിൽക്കുമ്പോൾ വിജയങ്ങളുടെ സമ്മർദ്ദമില്ലാതെ ഈ ടാസ്കിലും വിജയത്തിനായുള്ള അതേ ഏകാഗ്രതയും വാശിയും നെവിൻ നിലനിർത്തി. ടാസ്ക് ലെറ്ററിൽ പറഞ്ഞിട്ടുള്ളതുപോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൺവെയാകുന്ന തരത്തിൽ ജനങ്ങളിലേക്ക് സന്ദേശം നൽകുന്ന ചിത്രം പരമാവധി നിറങ്ങൾ കൊണ്ട് വരച്ച് ടാസ്ക്ക് കൃത്യമായ ഫോളോ ചെയ്ത് പൂർത്തിയാക്കി തന്റെ വിജയം ഉറപ്പിച്ചു.

നെവിന്റെ പ്രകടനം കായികശേഷി, മാനസികാവസ്ഥ, തന്ത്രപരമായ നീക്കങ്ങൾ എന്നിവയുടെ കൃത്യമായ സമന്വയത്തെ സൂചിപ്പിക്കുന്നതാണ്. ടാസ്‌ക്കുകൾ ഏതായാലും, വിജയം തനിക്കുള്ളതാണെന്ന് നെവിൻ എന്ന ഗെയിമർ ഓരോ മത്സരാർത്ഥിയോടും വിമർശകരോടും വിളിച്ചു പറയുന്നു!''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+