ഉള്ളി വെള്ളം കുടിച്ചാൽ ഇത്രയും ഗുണങ്ങളോ മുഖക്കുരുവും പോകും, മുടിയും വളരും; തീർന്നില്ല
ഉള്ളി സാധരാണ നമ്മൽ കഴിക്കുന്ന ഒന്നാണ്. നമുക്ക് അറിയാവുന്ന കാര്യമാണ് ഉള്ളിക്ക് ധാരളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉള്ളി ഉപയോഗിക്കുന്നത് വളരെ അധികം ഗുണം ചെയ്യും. ഉള്ളിക്ക് ധാരളം ഔഷധഗുണമുണ്ട്, പ്രധാനപ്പെട്ട ധാതുക്കളും വിറ്റാമിനുകളും ധാരാളം ആയി ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം ആരോഗ്യമുള്ള ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യുത്തതാണ്. നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ ഉള്ളി വെള്ളം ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണം ചെയ്യും. ആരോഗ്യമുള്ള ശരീരത്തിനായി നിങ്ങൾ ദിവസവും ഉള്ളി വെള്ളം കുടിക്കേണ്ടതിൻ്റെ ചില കാരണങ്ങളാണ് പറയുന്നത്.

മുഖക്കുരു ഇല്ലാതാക്കാൻ സഹായകമാണ്: ഉള്ളി വെള്ളത്തിൽ മുഖക്കുരു, മറ്റ് ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഉള്ളി വെള്ളം ചർമ്മത്തിൽ പുരട്ടുമ്പോൾ ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കും . പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും മുഖക്കുരു കുറയക്കാനും സഹായിക്കുകയും ചെയ്യും.
മുടിയുടെ ആരോഗ്യം: ഉള്ളി വെള്ളമോ ജ്യൂസോ മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അലോപ്പീസിയ ഏരിയറ്റ, താരൻ, മുടി കൊഴിച്ചിൽ എന്നിവയുൾപ്പെടെയുള്ളവയ്ക്കെതിരെ പോരാടും. മുടിക്ക് തിളക്കവും കരുത്തും നൽകാൻ ഉള്ളി വെള്ളം സഹായക്കും. ആരോഗ്യപരമായ ഗുണങ്ങൾ ഉള്ളതിനാൽ ഉള്ളി വെള്ളം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ദഹനം: ഉള്ളി വെള്ളം കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നതാണ്. ഇതിൽ ഉയർന്ന അളവിൽ നാരുകൾ ഉണ്ട്. മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും..
മുടി വളർച്ച: മുടിയിലും തലയോട്ടിയിലും പുരട്ടുമ്പോൾ ഉള്ളി നീര് കൂടുതൽ സൾഫർ നൽകും. അതുകൊണ്ട് മുടി കൊഴിച്ചിൽ കുറയുകയും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും. ഉള്ളിയിലെ സൾഫർ കൊളാജൻ രൂപീകരണത്തിന് സഹായിക്കുന്നതാണ്. കൊളാജൻ, ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ രൂപീകരണത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നതാണ്..
പ്രമേഹം: ഉള്ളിയിൽ കലോറി കുറവാണ്. ഇത് ശരീരത്തിന്റെ മെറ്റാബോളിക്ക് നിരക്ക് വർദ്ധിപ്പിക്കുന്നു, ഇത് പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. മിതമായ അളവിൽ കഴിക്കുമ്പോൾ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രക്കാൻ സഹായിക്കുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജി ഐ) ഉണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.












Click it and Unblock the Notifications