'ഐഡന്റിറ്റി' പ്രമോഷന് ഹെലികോപ്റ്റർ, ഭീമമായ പ്രതിഫലം, ടൊവിനോയെക്കുറിച്ചുളള ആരോപണം ശരിയോ? മറുപടി
കൊച്ചി: വലിയ ബജറ്റിലിറങ്ങി ബോക്‌സ്ഓഫീസില്‍ ലാഭമുണ്ടാക്കാതെ പോകുന്ന സിനിമകളും താരങ്ങളുടെ വലിയ പ്രതിഫലവും എല്ലാം മലയാള സിനിമാ രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളുടെ ലാഭനഷ്ടക്കണക്കുകള്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരുന്നു.
ടൊവിനോ തോമസ് നായകനായി 30 കോടി ബജറ്റില്‍ ഒരുക്കിയ ഐഡന്റിറ്റി എന്ന ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് നേടാന്‍ സാധിച്ചത് 3 കോടി മാത്രമാണ് എന്നാണ് ഈ കണക്കുകള്‍ പറയുന്നത്. അതിനിടെ ടൊവിനോ ഈ ചിത്രത്തിന് വേണ്ടി വലിയ തുക പ്രതിഫലം വാങ്ങിയെന്നും പ്രമോഷന് വേണ്ടി നിര്‍മ്മാതാവിന്റെ ചെലവില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി എന്നതും അടക്കമുളള പരാമര്‍ശങ്ങള്‍ ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ വിനു കിരിയത്ത് ആരോപണം ഉന്നയിച്ചു.

ഇതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഡന്റിറ്റി സിനിമയുടെ നിര്‍മ്മാതാക്കളായ രാഗം മൂവീസിന്റെ ഉടമ രാജു മല്യത്ത്. നിര്‍മ്മാതാക്കളുടെ വിശദീകരണം വാര്‍ത്താക്കുറിപ്പായാണ് പുറത്തിറക്കിയിരിക്കുന്നത്:
ന്യൂസ് 18 ചാനലിലെ ചർച്ചയുമായി ബന്ധപ്പെട്ട ഒരു വിശദീകരണക്കുറിപ്പ് :
കഴിഞ്ഞ 45 വർഷമായി മലയാള സിനിമാ രംഗത്ത് ഏകദേശം 22 ചിത്രങ്ങളു മായി നിർമ്മാതാവായും സഹനിർമ്മാതാവായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ. അവയിൽ പലതിലും ലാഭവും നഷ്ടവുമുണ്ടായിട്ടുള്ളതാണ്. ഏകദേശം 20 പതിറ്റാണ്ടിനു മുമ്പുള്ള കഥകളോ നിർമ്മാണ രീതികളോ സാങ്കേതിക വിദ്യകളോ പരസ്യ പ്രചാരണ രീതികളോ അല്ല ഇന്നുള്ളത്.
വിഷയം എന്തെന്നു വച്ചാൽ, ന്യൂസ് 18 ചാനലിലെ ഒരു സംയുക്ത ചർച്ചയിൽ ഞാൻ നിർമ്മിച്ച Identity എന്ന സിനിമയിലെ പ്രൊമോഷന് അവലംബിച്ച ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ഒന്നാണ്. അതിൽ ശ്രീ.വിനു കിരിയത്തിന്റെ പരാമർശത്തിന്റെ സത്യാവസ്ഥ എന്തെന്നു വച്ചാൽ ഒരിക്കലും ടോവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചരണം Identity എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളിൽ പറഞ്ഞ എന്റെ സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച ടി ചിത്രം എങ്ങനെ റിലീസ് ചെയ്യും എന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം Dr. Roy C.J. (Confident Group)യെ ഇതിന്റെ നിർമ്മാണ പങ്കാളിയാക്കി ടി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ.
ശ്രീ. Dr. Roy C.J. യുടെ ആശയത്തിൽ ഉദിച്ചതും ന്യൂതനവുമായ ഒരു പ്രചരണരീതിയായിരുന്നു ഹെലികോപ്ടറുമായി ബന്ധപ്പെട്ടത്. ടി പ്രചരണത്തിന്റെ മുഴുവൻ ചെലവു തുകയും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കിയിട്ടുള്ളതുമാണ്. 2018 കാലയളവു മുതൽ ടൊവിനോയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. എന്റെ Identity എന്ന ഈ ചിത്രത്തിൽ ഒരു ചെറിയ തുക മാത്രം പ്രതിഫലത്തിന്റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗിന് പണം ആവശ്യമുണ്ടല്ലോ. അതിനാൽ ചിത്രം റിലീസു ചെയ്തിട്ട് ബാക്കി തുക തന്നാൽ മതി എന്നുപറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോ.
ചിത്രീകരണത്തിനിടയിലും സാമ്പത്തികമായി സഹായിക്കാൻ ടൊവിനോ തയ്യാറായിട്ടുണ്ട്. മാത്രമല്ല. മുൻപറഞ്ഞ ചിത്രത്തിന്റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എന്റെ കൂടെ നിന്ന് ഉടൻ തന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്കത കാണിച്ച നടനാണ് ടൊവിനോ.
കൂടാതെ ടി ചിത്രം പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ ധൈര്യപൂർവ്വം മുൻപോട്ട് വന്ന് ശ്രീ ഗോകുലം മൂവീ സിന്റെ Dream Big വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടൻ തന്നെയാണ്. മുകളിൽ പറഞ്ഞ ചിത്രത്തിന്റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സൻമനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ.
ടി ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ ചാനലുകളിൽ വസ്തുനിഷ്ടമായി കാര്യങ്ങൾ വ്യക്തമായറിയാതെ ടൊവിനോ എന്ന നടനുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും വരുന്നതിനാൽ ടി ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിൽ എന്റെ അനുഭവങ്ങൾ ഇവിടെ പറയാൻ നിർബന്ധിതനാകുകയാണ്. ആയതിനാൽ ടി ചാനലിൽ എന്റെ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന കാര്യങ്ങൾ വസ്തുതാപരമായി തെറ്റുതന്നെയാണ്.
എന്ന്,
Rajimallah
തിരുവല്ല
15.02.2025
നിർമ്മാതാവ് രാജമല്ല്യത്ത്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications