മന്നത്തിനെക്കാൾ വലുതാണോ ഷാരൂഖാന്റെ പുതിയ വീട്, 3 വർഷത്തേക്ക് വാടക എത്ര? 10 കാര്യങ്ങൾ
ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്ത് നവീകരണത്തിന് ഒരുങ്ങുകയാണ്. മേയ് മാസത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. നവീകരണം ആരംഭിക്കുന്നത് കൊണ്ട് തന്നെ തത്ക്കാലം താരവും കുടുംബവും പാലി ഹില്ലിലെ അടുത്തുള്ള അപ്പാർട്ട്മെന്റിലേക്ക് താത്ക്കാലികമായി മാറും. താരവും കുടുംബവും താമിസിക്കാൻ പോകുന്ന പുതിയ വീടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് പറയുന്നത്.
ഷാരൂഖ് ഖാനും കുടുംബവും മുംബൈയിലെ ഖാറിലെ പാലി ഹിൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പൂജ കാസ കെട്ടിടത്തിലെ രണ്ട് ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റുകളിലേക്ക് താത്ക്കാലികമായി മാറും. പുതിയതായി മാറുന്ന വീടിന് നടന്റെ വിശാലമായ മന്നത്തിന്റെ പകുതിയോളം വലുപ്പമുണ്ട്. പുതിയ ഫ്ലാറ്റുകളുടെ സംയോജിത വിസ്തീർണം ഏകദേശം 10500 ചതുരശ്ര അടിയാണ്. മന്നത്തിനെക്കാളും കുറവാണ്. മന്നത്ത് 27000 ചതുരശ്ര അടി ബംഗ്ലാവിനെക്കാൾ കുറവാണ്.

സിനിമ നിർമ്മാതാവ് വാഷു ഭഗ്നാനി, മകൻ ജാക്കി ഭഗ്നാനി, മകൾ ദീപ്ഷിഖ ദേശ്മുഖ് എന്നിവരുൾപ്പെടെ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂജ കാസ കെട്ടിടം. അപ്പാർട്ട്മെന്റുകളുടെ കൃത്യമായ സൗകര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും. വളരെ ആഡംബരം നിറഞ്ഞ ഫ്ലാറ്റ് ആണെന്നാണ് റിപ്പോർട്ട്.
ശ്രദ്ധേയമായി ഭഗ്നാനി കുടുംബം ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. രണ്ട് അപ്പാർട്ട്മെന്റുകളും 2025 ഏപ്രിൽ മുതൽ 36 മാസത്തേക്ക് ആണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. പുതിയ ( താത്ക്കാലിക ) വീട് മന്നത്ത് നിന്ന് വെറും 3 കിലോ മീറ്റർ ദൂരെയാണ്. വാടകയ്ക്ക് എടുത്ത രണ്ട് ഡ്യൂപ്ലെക്സുകൾ ഒന്നും രണ്ടും ഏഴ്, എട്ട് നിലകളിലായാണ്. സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആമിർ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ താമസിക്കുന്ന സ്ഥലമാണ് പാലി ഹിൽ.












Click it and Unblock the Notifications