എവിടെ ചെന്നാൽ രജനികാന്തിനെ കാണാം? തലൈവർ 170 ന്റെ തിരുവനന്തപുരത്തെ ഷൂട്ട് ഈ സ്ഥലങ്ങളിൽ
രജനികാന്തിന്റെ സൈറ്റൽ അദ്ദേഹത്തിന്റെ മാത്രം സിഗ്നേച്ചർ ആണ്. മാസ് ഡയലോഗുകളും ആക്ഷനുകളും മറ്റൊരാൾക്ക് അനുകരിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. കേരളത്തിൽ രജനീകാന്തിന്റെ സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോൾ രജനീകാന്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുകയാണ്. രജനി ഫാൻസ് മൊത്തം ആവേശത്തിലാണ്. തലൈവർ 170 എന്ന് താൽക്കാലിമകമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഭാഗ്യം ഉണ്ടെങ്കിൽ ഒരുക്ഷേ രജനീകാന്തിനെ ദൂരെ നിന്നെങ്കിലും കാണാനുള്ള അസുലഭ നിമിഷാണ് വന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് ശംഖുമുഖത്തും വെള്ളായണി കാർഷിക കോളേജിലും ചിത്രീകരണം നടക്കും എന്നാണ് ലഭിക്കുന്ന വിവരം. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷനാണ് നിർമാണം.
അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, റാണാ ദഗ്ഗുബതി ഫഹദ് ഫാസിൽ എന്നിവർ അടക്കം വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്. പത്ത് ദിവസത്തെ ഷൂട്ടിംഗാണ് തിരുവനന്തപുരത്ത് നടക്കുക എന്നാണ് വിവരം. ജയിലറിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് രജനീകാന്ത് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയത്.
താരത്തിനെ നേരിട്ട് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ശംഖുമുഖത്ത് ദേശീയ പാതയിലും ആണ് ഷൂട്ട് നടക്കുന്നത്. കന്യാകുമാരിക്കാരനായ പോലീസ് ഓഫീസറായി ആണ് ചിത്രത്തിൽ രജനി എത്തുന്നത് എന്നാണ് സൂചന.
അതേസമയം ഇത് ആദ്യമായിട്ടാണ് തിരുവനന്തപുരത്ത് വെച്ച് രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. രജനികാന്തും അമിതാഭ് ബച്ചനും 32 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ്.
വലിയ സ്വീകാര്യത ലഭിച്ച ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേൽ രാജ ഒരുക്കുന്ന ചിത്രം ആണ്. അനിരുദ്ധാണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ മലയാളുകളുടെ പ്രിയ താരം മഞ്തു വാര്യർ എത്തുന്നത് മലയാളികൾക്ക് അഭിമാനമാണ്.
മഞ്ജു വാര്യർക്കൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. ഇവർ ആയിരിക്കും ഫീമെയിൽ ലീഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നെൽസൺ സംവിധാനം ചെയ്ത ജയ്ലർ തിയറ്ററുകളിൽ വൻ കലക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ വില്ലൻ വേഷം വിനായകനാണ് ചെയ്തത്. മോഹൻലാൽ അതിഥിവേഷം ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ട് കഥാപാത്രങ്ങൾക്കും ലഭിച്ചത്.












Click it and Unblock the Notifications