മീനാക്ഷിക്കായി ദിലീപ് ആശുപത്രി പണിയുമോ? ആ ചിത്രം കണ്ടപ്പോള്‍ മഹാലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകള്‍ എന്നതാണ് ഈ ഇഷ്ടത്തിന് പിന്നിലെ പ്രധാന കാരണം. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും വളരെ അധികം ഫോളോവേഴ്സുള്ള താരം കൂടിയാണ് മീനാക്ഷി.
എംബിബിഎസിന് പഠിക്കുന്ന മീനാക്ഷിയുടെ പഠനം ഏകദേശം പൂർത്തിയാകാറായി. ഇതിനിടയിലാണ് മകളുടെ പഠനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരവുമായി ദിലീപ് വ്യക്തത വരുത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു മീനാക്ഷിയെ സംബന്ധിച്ച ചോദ്യത്തിനുള്ള ദിലീപിന്റെ മറുപടി.

മീനാക്ഷിയുടെ എം ബി ബി എസ് പഠനമൊക്കെ കഴിയാറായി. ഈ സാഹചര്യത്തില്‍ മകള്‍ വേണ്ടി ഒരു ഹോസ്പിറ്റല്‍ പണിയുമെന്ന് പ്രതീക്ഷിക്കാമോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. 'ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി ഉണ്ട് ' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദിലീപിന്റെ മറുപടി.
അടുത്ത ചോദ്യത്തില്‍ ഇളയമകള്‍ മഹാലക്ഷ്മിയുടെ പേര് ഭാഗ്യലക്ഷ്മിയെന്ന് തെറ്റായി പറഞ്ഞുകൊണ്ടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇത് കേട്ട് ദിലീപും ആദ്യം ഒന്ന് അമ്പരന്നു. അദ്ദേഹം അത് മറച്ചുവെക്കുകയും ചെയ്തില്ല. ഭാഗ്യലക്ഷ്മി അല്ല മഹാലക്ഷ്മി, ഞാൻ കരുതി ഇത് ഏത് വഴിക്കാണ് പോകുന്നത് എന്ന്, എന്നെ കുഴപ്പിയ്ക്കാൻ പോകുകയാണോ എന്ന് കരുതി. പെട്ടെന്ന് ആ പേര് കേട്ടപ്പോള്‍ ചിന്ത വേറെ വഴിക്കായെന്നും അദ്ദേഹം പറഞ്ഞു.
മഹാലക്ഷ്മി എന്റെ പടങ്ങളൊക്കെ കാണാറുണ്ട്. ഇപ്പോഴാണ് ഞാനും അമ്മയുമൊക്കെ അഭിനേതാക്കളാണെന്ന കാര്യം മനസ്സിലായത്. ഇന്നാള്‍ മായാമോഹിന് കുറേ പ്രാവശ്യം ഇരുന്ന് കണ്ടു. ഇഷ്ടമായോന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ എന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യമെന്നും മാധ്യമപ്രവർത്തകരോടായി ദിലീപ് പറയുന്നു.
തുടർന്ന് കല്യാണ രാമന്‍, തെങ്കാശിപ്പട്ടം എന്നീ ചിത്രത്തെക്കുറിച്ചും ഇന്നസെന്റ്, സുരേഷ് ഗോപി എന്നിവരെ കുറിച്ചുമായിരുന്നു ദിലീപ് സംസാരിച്ചത്. ഏറ്റവും കൂടുതല്‍ സ്പോർട്ട് ഇംപ്രൂവ്മെന്റ് ഉണ്ടായിട്ടുള്ള സിനിമയാണ് കല്യാണ രാമന്‍. അതിന് ഇന്നസെന്റ്റ് വലിയ രീതിയില്‍ കൂടെ നിന്നു. ആ നഷ്ടം പറഞ്ഞാല്‍ തീരില്ല. ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണ് തെങ്കാശിപ്പട്ടം.
തെങ്കാശിപ്പട്ടണത്തിന്റെ സമയത്തൊക്കെ വലിയ പിന്തുണയായിരുന്നു. നമ്മള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ ഇവർ തന്നെ ഇരുന്ന് ചിരിക്കും. സുരേഷ് ഗോപിയെന്ന നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു, സിനിമ ചെയ്യുന്നില്ല എന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ വിളിച്ച് എന്താണ് സിനിമ ചെയ്യാതിരിക്കുന്നതെന്ന് ചോദിച്ചിരുന്നു. സുരേഷേട്ടന്‍ സിനിമ ചെയ്യണമെന്നും നിർബന്ധമായും പറഞ്ഞു.
എനിക്ക് സഹോദര തുല്യനാണ് അദ്ദേഹം. ഏതുസമയത്തും എനിക്ക് പറയാനും ചോദിക്കാനുമുള്ള ഒരാൾ ആണ് സുരേഷേട്ടൻ. അദ്ദേഹം എന്ത് പറഞ്ഞാലും ചെയ്താലും അതെല്ലാം ഹൃദയത്തില്‍ നിന്നുള്ള പറച്ചിലാണ്. വളരെ ഓപ്പണായിട്ടുള്ള ഒരു വ്യക്തിയാണ് സുരേഷ് ഗോപിയെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications