മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമുണ്ടോ? കലക്കൻ മറുപടി നൽകി സിന്ധു; കയ്യടിച്ച് സോഷ്യൽമീഡിയ
സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷണയും നാല് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. മക്കളിൽ മൂത്ത ആളായ ആഹാന മലയാളത്തിൽ തിളങ്ങിനിൽക്കുന്ന നടിയാണ്. അതുപോലെ ദിയയും ഇഷാനയും ഹാൻസികയുമൊക്കെ സോഷ്യൽമീഡിയയിൽ സജീവമാണ്.
ധാരാളം ആരാധകാരണ് ഈ കുടുംബത്തിന് ഉള്ളത്. വ്യത്യസ്ത വീഡിയോകളുമായി ഇവർ എത്താറുണ്ട്. ആരാധകർക്ക് ഇവരുടെ വിശേഷം അറിയാൻ ഭയങ്കര താല്പര്യവുമാണ്. അച്ഛനും അമ്മയും മക്കളും തമ്മിൽ നല്ല ഫ്രണ്ടിലി ആയ ബന്ധമാണ്. ഇപ്പോൾ മക്കളെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു നൽകിയ മറുപടിക്ക് നിറഞ്ഞ കയ്യടി നൽകുകയാണ് സോഷ്യൽമീഡിയ.

വിവാഹത്തെക്കുറിച്ചുള്ള ഒരാളുടെ ചോദ്യത്തിനാണ് സിന്ധു കൃഷ്ണ മറുപടി നൽകിയത്. മക്കളുടെ വിവാഹം കഴിയാത്തതിൽ സങ്കടം ഉണ്ടോ എന്നായിരുന്നു ചോദ്യം. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഈ ചോദ്യം. വളരെ കൃത്യമായിട്ടുള്ള ഉത്തരമാണ് സിന്ധു കൃഷ്ണ ഈ ചോദ്യത്തിന് നൽകിയിരിക്കുന്നത്.
എന്തിന് താൻ ദുഖിക്കണം എന്നാണ് സിന്ധു ചോദിക്കുന്നത്. ഇത് എന്ത് ചോദ്യമാണ്. കല്യാണമല്ല ജീവിതത്തിന്റെ അവസാന ലക്ഷ്യം. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതാണ് അച്ഛനമ്മമാരുടെ പ്രധാന കടമയെന്ന് ചിന്ത അറിഞ്ഞോ അറിയാതയോ നമ്മുടെ സമൂഹത്തിൽ ഉണ്ടായിപ്പോയി.
അതുകൊണ്ടാണ് എല്ലാവരും ഈ .ചോദ്യം ചോദിക്കുന്നത്. കുറച്ച് കഴിയുമ്പോൾ അത് മാറിക്കോളും. കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാകേണ്ടതാണ്. എന്നാൽ അത് നടക്കേണ്ട സമയം ആകുമ്പോൾ നടക്കും. അതോർത്ത് വിഷമിക്കേണ്ടതില്ല, സിന്ധു പറഞ്ഞു.
വീട്ടിൽ വിവാഹാലോചനകൾ ഒന്നും വരാറില്ല. മക്കൾ കൂടി കല്യാണത്തിന് തയ്യാറാകണം . കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അവർ അത് പറയുമായിരിക്കും അല്ലാതെ വിവാഹത്തിനായി അവരെ ഞങ്ങൾ നിർബന്ധിക്കാറില്ല, സിന്ധു പറയുന്നു. സിന്ധുവിന്റെ ഈ മറുപടി കയ്യടിയോടയാണ് ആരാധകർ ഏറ്റെടുത്ത്. ഇത്തരം ഒരു ചോദ്യത്തിന് എത്ര മാന്യമായാണ് സിന്ധു ഉത്തരം പറഞ്ഞുകൊടുത്തതെന്നാണ് കമന്റുകൾ.
ഇവരുടെ നാല് മക്കളും സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കുന്നവരാണെന്നും എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നതെന്നുമാണ് മറ്റ് ചിലർ പറയുന്നത്. ഇത്രയും സപ്പോർട്ട് കൊടുക്കുന്ന അച്ഛനേയും അമ്മയേയും കിട്ടിയ മക്കൾ വളരെ ഭാഗ്യ ചെയ്തവരാണ് എന്നാണ് മറ്റു ചിലർ പറയുന്നത്.












Click it and Unblock the Notifications