Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണമില്ലേ'.. അമൃതയ്ക്ക് പിറന്നാൾ ആശംസിച്ച വീഡിയോയ്ക്ക് താഴെ മോശം കമന്റ്; അഭിരാമിയുടെ കലക്കൻ മറുപടി

സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. തങ്ങളുടെ വിശേഷങ്ങളെല്ലാം സഹോദരിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇരുവർക്കും ഒരുപാട് ആരാധകർ ഉണ്ട്. എന്നാൽ ഇവർ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകളും വരാറുണ്ട്. ഇപ്പോൾ അങ്ങനെ വന്ന മോശം കമന്റിന് അഭിരാമി കൊടുത്ത മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.

അമൃതയുടെ പിറന്നാളിന് ആശംസ പറഞ്ഞുകാണ്ടുള്ള പോസ്റ്റിനാണ് മോശം കമന്റ് വന്നത്. എന്നാൽ ഈ കമന്റ് കണ്ട ഉടൻ അഭിരാമി മറുപടി നൽകുകയും ചെയ്തു. ചുണ്ടിന് അടിയിൽ ഹാൻസ് വെച്ചിട്ടുണ്ടോ എന്നായിരുന്നു കമന്റ്. നാണമില്ലേ വല്ലവരുടേയും കുറവുകളെ പുച്ഛിക്കാൻ എന്നായിരുന്നു അഭിരാമിയുടെ മറുപടി. നിരവധി പേരാണ് ഈ കമന്റിന് കയ്യടിയുമായി എത്തിയത്. ഇതൊന്നും ഒരു കുറവ് അല്ലെന്നാണ് അഭിരാമിയോട് ആരാധകർ പറയുന്നത്. ഇത്തരത്തിലുള്ള മോശം കമന്റുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ആണ് മറ്റ് ചിലർ പറഞ്ഞത്

abhirmi

അതേസമയം, പ്രോ​ഗ്നാത്തിസം എന്നൊരു ആരോ​ഗ്യപ്രശ്നം ഉള്ള ആളാണ് താനെന്ന് അഭിരാമി നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നം കാരണമാണ് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാ​ഗത്തെ പ്രശ്നവുമൊക്കെ. എന്നാൽ പലപ്പോഴും ഇതിന്റെ പേരിൽ അഭിരാമി പരിഹസിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം നേരത്തെ അച്ഛന് ഒപ്പം ഉള്ള വീഡിയോയ്ക്ക് താഴെ വന്ന കമന്റിനും അഭിരാമി മറുപടി നൽകിയിരുന്നു. അച്ഛനൊപ്പം ഉള്ള അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആയിരുന്നു അത്. 'അച്ഛൻ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ച് നോൺ വെജ് വിഭവങ്ങൾ ഒക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോൽഷത്തിലായിരുന്നു അച്ഛൻ ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ ആവുന്നില്ല.. എന്നായിരുന്നു വീഡിയോ പങ്കുവെച്ച് അഭിരാമി കുറിച്ചത്. എന്നാൽ ഈ പോസ്റ്റിന് താഴെയായിരുന്ന ഒരാൾ മോശം കമന്റ് ഇട്ടത്.

'നോൺ വെജ് കഴിച്ചത് കൊണ്ടാണ് അങ്ങേര് നേരത്തെ പോയത്' എന്നായിരുന്നു വീഡിയോയ്ക്കാ താഴെ വന്ന കമന്റ്. അഭിരാമി മറുപടി നൽകുകയും ചെയ്തിരുന്നു, അങ്ങേയറ്റത്തെ മോശം മറുപടി നൽകണമെന്നുണ്ട് . പക്ഷേ ഞാനത് ചെയ്യുന്നില്ല, മരിച്ചുപോയ ആളോട് കുറച്ച് ബഹുമാനം കാണിക്കൂ ചങ്ങാതി', എന്നാണ് അഭിരാമി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+