Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോള്‍ ഇദ്ദേഹമായിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?'.. മറുപടി കൊടുത്തത് അഭിരാമി..സമാധാനിപ്പിച്ച് അമൃത

ആരാധകർ ഏറെയുള്ള സഹോദരങ്ങളാണ് അമൃത സുരേഷും അഭിരമി സുരേഷും. രണ്ട് പേരും സോഷ്യൽമീഡിയയിൽ സജീവവുമാണ്. നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അമൃത ഗോപിസുന്ദറുമായി പ്രണയത്തിലാണ്. വളരെ സന്തോഷത്തിലാണ് ഇവർ മുന്നോട്ട് പോകുന്നതും. അടുത്തിടെ അമൃതയും ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ അമൃതയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് ഈ വാർത്ത ഗോപി സുന്ദർ അവസാനിപ്പിച്ചത്. ഗായിക എന്ന നിലയിലാണ് നമുക്ക് അമൃതയെ പരിചയം. എന്നാൽ അടുത്ത് തന്നെ അമൃത അഭിനയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നു. ആദിശക്തി തിയറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ നിന്നും നടൻ നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതോടെ അമൃത അഭിനയത്തിലേക്ക് ഉടൻ എത്തുമെന്ന ചർച്ചയും ആരംഭിച്ചു.

 amrutha-

കഴിഞ്ഞ കുറച്ച് ദിവസമായി ആദിശക്തി തിയേറ്റരിൽ ആയിരുന്നു അമൃത. ഒരു വർക് ഷോപ്പിൽ പങ്കെടുക്കുകയായിരുന്നു. ഈ വർക്ക് ഷോപ്പിൽ നിന്നുള്ള നിരവധി വീഡിയോകളും അമൃത ഷെയർ ചെയ്തിരുന്നു. എന്നാൽ അമൃത പങ്കിട്ട ചിത്രത്തിന് താഴെ ചിലർ മോശം കമന്റുമായി എത്തുകയായിരുന്നു.

ഇപ്പോൾ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം. ഗോപിയേട്ടനെ മടുത്തോ എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് മറുപടി നൽകിയത് അമൃതയുടെ സഹോദരി അഭിരാമി ആയിരുന്നു. എന്നാൽ അഭിരമായുടെ കമന്റ് കണ്ട അമൃത അഭിരാമിയെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. 'അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ', എന്നാണ് അമൃത സുരേഷ് മറുപടി പറഞ്ഞത്.

നേരത്തെ അമൃതയ്ക്ക് പിറന്നാൾ ആശംസിച്ച് ഇട്ട വീഡിയോയ്ക്ക് താഴെ മോശം കമന്റ് ഇട്ട ആൾക്കും അഭിരാമി മറുപടി നൽകിയിരുന്നു. ചുണ്ടിനടിയിൽ ഹാൻസ് വെച്ചിട്ടുണ്ടോ എന്നായിരുന്നു കമന്റ്. നാണമില്ലേ വല്ലവരുടേയും കുറവുകളേയും പുച്ഛിക്കാൻ എന്നായിരുന്നു അഭിരാമി മറുപടി നൽകിയത്.

നിരവധി പേരാണ് ഈ കമന്റിന് പ്രതികരണമായി എത്തിയത്. ഇത്തരക്കാരെ മൈൻഡ് ചെയ്യേണ്ട കാര്യമില്ലെന്നാണ് ചിലർ പറഞ്ഞത്. അസൂയക്കാർ അങ്ങനെ പലതും പറയും ഇത്തരക്കാർക്ക് ശ്രദ്ധ കൊടുക്കേണ്ടെന്ന് മറ്റ് ചിലർ പറഞ്ഞു

അതേസമയം, പ്രോ​ഗ്നാത്തിസം എന്നൊരു ആരോ​ഗ്യപ്രശ്നം ഉള്ള ആളാണ് താനെന്ന് അഭിരാമി നേരത്തെ പറഞ്ഞിരുന്നു. ഈ പ്രശ്നം കാരണമാണ് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാ​ഗത്തെ പ്രശ്നവുമൊക്കെ. എന്നാൽ പലപ്പോഴും ഇതിന്റെ പേരിൽ അഭിരാമി പരിഹസിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+