'അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ'; വീണ്ടും ചർച്ചയായി ദിലീപ്- കാവ്യ വിവാഹം
ഏറെ ചർച്ചയായ വിവാഹമായിരുന്നു കാവ്യ മാധവിന്റെയും ദിലീപിന്റെയും. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം 2016 ൽ ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹത്തിന് എല്ലാ പിന്തുണയുമായി ദിലീപിന്റെയും മഞ്ജു വാര്യരുടെ മകൾ മീനാക്ഷിയുണ്ടായിരുന്നു. എന്തുകൊണ്ടാണ് മീനാക്ഷി അമ്മയായ മഞ്ജുവിനൊപ്പം ഒരിക്കൽ പോലും നിൽക്കാത്തത് എന്ന ചോദ്യം ഉയർന്നുവരാറുണ്ട്.
ഇപ്പോൾ ദിലീപ് കാവ്യ വിവാഹം ദിവസം മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്. ദീലിപും കാവ്യയും മാധ്യമങ്ങോട് സംസാരിക്കുമ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മീനാക്ഷി മറുപടി പറയുകയായിരുന്നു. വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി പറയുന്നു.

നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്‌നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക. എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.
ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്. എട്ട് വർഷം മുൻപുള്ള ഈ വീഡിയോയ്ക്ക് ധാരാളം കമന്റുകൾ വന്നിട്ടുണ്ട്.
മഞ്ജു ചേച്ചി തനിക്ക് വേണ്ടി ഒന്നും വാദിച്ചു പറഞ്ഞില്ലെങ്കിലും..... ഈൗ കേരളം മുഴുവൻ ചേച്ചിയുടെ സത്യസന്ധതയുടെ കൂടെയാണ്.
അമ്മക്ക് തുല്യം അമ്മ മാത്രം.. അമ്മ ഇല്ലാതെ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന ഒരുപാട് മക്കൾ ഉള്ള ലോകത്ത്... അമ്മ ഉണ്ടായീട്ടും.. ആ അമ്മയെ മനസിലാക്കാതെ ജീവിക്കുന്നതാണ്, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇല്ലായ്മ.....
അമ്മയുടെ താലി പൊട്ടിച്ചു മറ്റൊരു പെണ്ണിന് കൊടുത്ത മകൾ. ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്നു അറിയാം... ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് ദൈവം തരട്ടെ!!!! എനിക്ക് ഈ മീനാക്ഷിയുടെ സ്വഭാവം മനസിലാകുന്നില്ല. ഇതുപോലെ ഒരു മകളെ ഒരമ്മക്കും കിട്ടരുത്, നല്ല മോളും നല്ല അച്ഛനും. അമ്മയോട് ഒരു തരി സ്നേഹം എങ്കിലും ഉണ്ടായിരുന്നെങ്കിൽ കല്യാണത്തിന് ഞെളിഞ്ഞു മുമ്പിൽ കയറി നിൽക്കുമായിരുന്നോ മ മീനാക്ഷി. ഇനി ഇരിക്കുന്നു അനുഭവിക്കാൻ. എല്ലാം കാലം തെളിയിക്കും. ഒരമ്മയുടെ ആത്മാർത്ഥ സ്നേഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications