Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളുടെ പ്രിയപ്പെട്ട കപ്പിളിനെ പിരിച്ചില്ലേ, ഇത് അധികമൊന്നും പോവില്ല'; ശോഭിതയ്ക്കെതിരെ ശാപവാക്ക്

കഴിഞ്ഞ ദിവസമാണ് നടൻ നാ​ഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു, നാ​ഗചൈതന്യയുടെ പിതാവും നടനുമായ അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ചത്.

നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. സാമന്തയുമായുള്ള വേർപിരിയലിന് ശേഷമാണ് നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്. ദീർഘ കാലത്തെ പ്രണയത്തിന് ശേഷമാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ നാ​ഗചൈതന്യ വിവാഹം ചെയ്തത്.

nagachaitanya

2017 ൽ ആയിരുന്നു വിവാഹം. നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു പരസ്പര സമ്മത്തതോടെ ആണ് ബന്ധം പിരിഞ്ഞത്. 2021 ഒക്ടോബറിലാണ് ബന്ധം പിരിഞ്ഞ വിവരം ഇരുവരും അറിയിച്ചത്. സാമന്തയുമായുള്ള വിവാഹ മോചനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തന്നെ ശോഭിതയും നാ​ഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന വാർത്തകൾ വന്നു.

എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. 2023 ൽ പ്രശസ്ത ഷെഫ് സുരേന്ദർ പങ്കുവെച്ച ഒരു ചിത്രമാണ് ​ഗാ​ഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന സംശയം വർദ്ധിപ്പിച്ചത്. ലണ്ടനിൽ തന്റെ റസ്റ്റോറന്റിൽ എത്തിയ നാ​ഗചൈതന്യയ്ക്ക് ഒപ്പമുള്ള ഫോട്ടയായിരുന്നു ഷെഫ് പങ്കുവെച്ചത്.

ഈ ചിത്രന്റെ പശ്ചാത്തലത്തിൽ കൈ കൊണ്ട് മുഖം മറിച്ചിരിക്കുന്ന ശോഭിതയെ ആരാധകർ കണ്ടെത്തി. ഇതോടെ രണ്ട് പേരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കാര്യം ഉറപ്പിച്ചു. സംഭവം ചർച്ചയായതോടെ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അദ്ദേഹം ആ ചിത്രം നീക്കി. അതേ സമയം ഒരിക്കൽ ആഫ്രിക്കയിൽ നിന്ന് അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവെച്ചിരുന്നു.

ജം​ഗിൾ സഫാരിയുടെ ചിത്രമായിരുന്നു. ഇതിന് പിന്നാലെ നാ​ഗചൈതന്യയും സമാനമായ ചിത്രം പങ്കുവെച്ചു, ഇതോടെ ചർച്ച സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടേയും വിവാഹത്തെക്കുറിച്ച് ചർച്ച ഉയർന്നിരുന്നു. ഇന്നലെ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ആരാധകർ ആവേശത്തിലാണ്.

എന്നാൽ ചിലർ വിമർശിക്കുന്നുണ്ട്. ചിത്രത്തിന് താഴെ ശോഭിതയ്ക്കെതിരെ കമന്റുകൾ വരികയാണ്. നാ​ഗ ചൈതന്യയുടെ കുടുംബം ശോഭിത തകർത്തെത്തും, ഒരുപാട് കാലമൊന്നും ഒരുമിച്ച് ജീവിക്കില്ലെന്നുമൊക്കെയാണ് കമന്റുകൾ. സാമന്തയും നാ​ഗചൈതന്യും തന്നെയാണ് ചേർച്ച എന്നുമൊക്കെയാണ് കമന്റുകൾ. ശോഭിതയുടെ പോസ്റ്റുകൾ താഴെയാണ് മോശം കമന്റുകൾ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+