Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുവശത്ത് കാവ്യ, ഒരുവശത്ത് ഭാവന! മണിക്കൂറുകളുടെ വ്യത്യാസം മാത്രം,ആർക്കൊപ്പം നിൽക്കും

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായികയാണ് കാവ്യാ മാധവൻ. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറിനിന്ന താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. പിന്നീട് ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം താരം വീണ്ടും സിനിമയിൽ നിന്ന് വിട്ടുനിന്നു. സിനിമയിൽ ഇല്ലെങ്കിൽ പോലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.

മുൻപ് കാവ്യ സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. കാവ്യയുടെ തന്നെ ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുമുണ്ട്. അതുപോലെ തന്നെ മലയാള സിനിമയിലും മറ്റ് ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഭാവന.

kavya

അടുത്തിടെ താരത്തിന്റെ മലയാള ചിത്രം റിലീസായിരുന്നു. ഭാവനയും സോഷ്യൽ മീഡയിയിൽ സജീവമാണ്. ഇപ്പോൾ കാവ്യും ഭാവനയും ദീപാവലിക്ക് പങ്കുവെച്ച ചിത്രമാണ് വൈറൽ ആകുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും ഇൻസ്റ്റയിൽ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ ആരാണ് സുന്ദരി എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ് ആരാധകർ. മഞ്ജുവാര്യർ ഉൾപ്പെടെയുള്ള നിരവധിപേർ ഭാവനയുടെ ഫോട്ടോയ്ക്ക് ലൈക്ക് ഇട്ടിട്ടുണ്ട്. രണ്ട് പേർക്കും ധാരാളം ലൈക്കും കമന്റുകളും ഉണ്ട്. കാവ്യ സാരിയിലുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഭാവന പിങ്ക് നിറത്തിലുള്ള ഒരു ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്.

അതേ സമയം ദിലീപിന്റെ പിറന്നാൾ ദിവസം ദിലീപിനൊപ്പമുള്ള ഫോട്ടോ കാവ്യ പങ്കുവെച്ചിരുന്നു. എന്നാൽ കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു കാവ്യ ചിത്രം പങ്കുവെച്ചത്. ഭാവനയുടെ പോസ്റ്റിൽ കമന്റ് ലിമിറ്റ് ചെയ്യാറുണ്ട്. ദിലീപിനൊപ്പം ഉള്ള പോസ്റ്റുകളിൽ കാവ്യ കമന്റ് ബോക്സ് പൂട്ടാറുണ്ട്. ലക്ഷ്യുടെ ഡിസെനിലുള്ള ഫോട്ടോസാണ് കാവ്യ അധികവും പങ്കുവെയ്ക്കാറുള്ളത്.

മുൻപ് സോഷ്യൽ മീഡിയയിൽ കാവ്യ ഒട്ടും ആക്ടീവ് ആയിരുന്നില്ല. എന്നാൽ ഇപ്പോൾ താരം വളരെ സജീവമാണ്. വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നത് വളരെ കുറവാണ്. കാവ്യയുടെ പഴയ സൗന്ദര്യം വീണ്ടും തിരിച്ചുവന്നു എന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേക്ക് തിരിച്ച് വാരത്തത് എന്തുകൊണ്ടാണെന്നും ആരാധകർ ചോദിക്കുന്നു. ലക്ഷ്യയുടെ മോഡലായി കാവ്യ മാത്രമല്ല മീനാക്ഷിയും എത്താറുണ്ട്.

ഓണത്തിന്റെ സമയത്താണ് മാമാട്ടിയും മീനൂട്ടിയും ലക്ഷ്യയുടെ മോഡലായത്. ചെന്നൈയിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കിയതാണ് മീനാക്ഷി. മീനാക്ഷിയും ഇപ്പോൾ ഇൻസ്റ്റയിൽ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+