Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിക്കും കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞോ? വരൻ ശ്രീറാമോ? വീഡിയോക്ക് പിന്നിലെ വാസ്തവം

പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്നതിനപ്പുറത്തേക്ക് നടി എന്ന നിലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് കല്യാണി പ്രിയദർശൻ. മലയാളത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ തെലുങ്ക് സിനിമയിൽ ആണ് കല്യാണി നായികയായി അരങ്ങേറുന്നത്. വരനെ ആവശ്യം ഉണ്ട് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. മലയാളത്തിലെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിപ്രായം താരം നേടി.എന്നാൽ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ കല്യാണി പ്രിയദർന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. എല്ലാവരും അമ്പരന്നു പോയി.

എന്താണ് ഇതിന് പിന്നിലെ സത്യം എന്ന് അന്വേഷിക്കുകയായിരുന്നു ആരാധകർ. ഇത്രയും പോപ്പുലരായ നായികയുടെ വിവാഹം ആരുമറിയാതെ നടക്കുമോ അച്ഛൻ പ്രിയദർശൻ ഉണ്ടാവില്ലേ എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. അതുമാത്രമല്ല കല്യാണിയെ വിവാഹം കഴിക്കുന്നതായി കാണുന്നത് നടൻ ശ്രീറാമാണ്. ശ്രീറാം വിവാഹിതനാണ്. അങ്ങനെ പല ചോദ്യങ്ങളും ഉയർന്നു.

kalyani
ഒടുവിലാണ് ആ സത്യം മനസ്സിലായത്. ഒരു പരസ്യ ചിത്രമായിരുന്നു അത്. കല്യാണിയുടെ വിവാഹം കഴിഞ്ഞ തരത്തിൽ ഈ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ മുഴുവനായി കാണുമ്പോൾ തന്നെ ഇത് ശരിക്കും വിവാഹമല്ല, പരസ്യമാണെന്ന് മനസ്സിലാവും.

എന്നാൽ ചിലർ ശരിക്കും വിവാഹം ആണെന്ന് വിചാരിച്ചു. കല്യാണി വളരെ സിംപിളായി വിവാഹം ചെയ്തുവെന്ന തരത്തിലും ആഡംബരമില്ലാതെ വിവാഹം ചെയ്തെന്നുമൊക്കെ കമന്റുകൾ വന്നു. അതേ സമയം, പ്രിയദർശനെ കാണാത്തപ്പോൾ തന്നെ വിചാരിച്ചു ശരിക്കും വിവാഹം അല്ലെന്നാണ് ചിലർ പറഞ്ഞത്.

കല്യാണിയുടെയും ശ്രീറാമിന്റെയും വിവാഹം കഴിഞ്ഞെന്ന തരത്തിൽ‌ വാർത്തകൾ വന്നതോടെ ശ്രീറാം തന്നെ കാര്യം എന്താണ് വ്യക്തമാക്കി. കല്യാണിയുമായുള്ള വിവാഹം കഴിഞ്ഞില്ലെന്നും പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള വീഡിയോ ആണെന്നും താരം പറഞ്ഞു.

2012 ൽ ആണ് ശ്രീറാമിന്റെ വിവാഹം കഴിഞ്ഞത്. വന്ദിതയാണ് ഭാര്യ. ശ്രീറാമിന്റെ ജൂനിയറായിരുന്നു വന്ദിത. ആ സമയത്ത് പ്രണയമുണ്ടായിരുന്നില്ല, പിന്നീടാണ് പ്രണയത്തിലായത്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലായത് എന്ന് താരം പറഞ്ഞിരുന്നു. രണ്ട് പേരുടെയും കുടുംബം തങ്ങളുടെ തീരുമാനത്തെ അം​ഗീകരിച്ചിരുന്നെന്നും ശ്രീറാം പറഞ്ഞിരുന്നു. സീരിയലുകളിലും സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശ്രീറാമും ഭാര്യയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+