ഷാസ് മുഹമ്മദിന് കാർത്തിക് സൂര്യയുടെ ആഡംബര പിറന്നാൾ സമ്മാനം; വില കേട്ടാൽ ശരിക്കും ഞെട്ടും
യൂട്യൂബ് വ്ലോഗേഴ്സായ കാർത്തിക് സൂര്യയേയും ഷാസ് മുഹമ്മദിനേയും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ധാരാളം ആരാധകർ ഉള്ള യൂട്യൂബേഴ്സാണ് ഇവർ. കാർത്തികും ഷാസും തമ്മിൽ നല്ല സൗഹൃദവുമാണ്. ഇപ്പോൾ കാർത്തിക് സൂര്യ ഷാസ് മുഹമ്മദിന്റെ പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസ് ഗിഫ്റ്റാണ് വൈറൽ ആയിരിക്കുന്നത്. ദുബായിലുള്ള ഷാസിനോട് പറയാതെയാണ് ഗ്ലാമി ഗംഗയടക്കമുള്ള സുഹൃത്തുക്കൾ എത്തി സർപ്രൈസ് നൽകിയത്.
നടുറോഡിൽ പിടിച്ച് നിർത്തിയാണ് കാർത്തിക് ഷാസിന് പിറന്നാൾ ആശംസകൾ നേർന്നത്. ഇതിന് പിന്നാലെ കാർത്തിക് നൽകിയ സമ്മാനം കണ്ടപ്പോൾ ഷാസ് മുഹമ്മദ് സർപ്രൈസ്ഡ് ആയിപ്പോയി. ലോംഗിണി ബ്രാന്റിന്റെ ലക്ഷ്വറി വാച്ചാണ് ഷാസിനായി കാർത്തിക് നൽകിയത്. ഇത് കണ്ട ഷാസ് ശരിക്കും ഞെട്ടുന്നുണ്ട്. എടാ ഇത് നീ കാശ് കൊടുത്ത് വാങ്ങിയതാണോ? ഇതിന്റെ റേറ്റ് താങ്ങില്ലല്ലോ എന്ന് അത്ഭുതപ്പെട്ട് ഷാസ് മുഹമ്മദ് പറയുന്നുണ്ട്.

എന്നോ ഒരിക്കൽ സംസാരത്തിനിടയിൽ ഷാസ് പറഞ്ഞത് ശ്രദ്ധിച്ച് വെച്ചാണ് ഷാസ് ആഗ്രഹിച്ച വാച്ച് കാർത്തിക് ഈ വാച്ച് തന്നെ ഷാസിന് സമ്മാനമായി നൽകിയത്. വാച്ചിനെക്കുറിച്ച് തനിക്ക് വലിയ ധാരണകൾ ഒന്നും ഇല്ലെന്നും ഇത് ഷാസിന് ഇഷ്ടപ്പെടുമോ എന്നത് മാത്രമായിരുന്നു ടെൻഷനെന്നും കാർത്തിക് പറഞ്ഞിരുന്നു.
ലക്ഷ്വറി വാച്ച് വൻ തുകയായിരിക്കും എന്നൊക്കെ വീഡിയോയിൽ പറയുന്നത് കേൾക്കാമെങ്കിലും എത്രയാണ് വിലയെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ കാർത്തിക് സമ്മാനിച്ച ഈ വാച്ചിന്റെ വിലയെക്കുറിച്ച് പറയുകയാണ് ക്രോണോഗ്രാഫ് എന്ന വ്ലോഗർ. 1832 ൽ ഉണ്ടാക്കിയ ബ്രാന്റാണ് ലോംഗിണി. അതിന്റെ ഫീച്ചേഴ്സും മെറ്റീരിയലും എല്ലാം അത്രയും മികച്ചതാണ്. ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ഈ ലക്ഷ്വറി വാച്ചിന്റെ വിസ ഒരുലക്ഷത്തി അൻപതിനായിരം രൂപ ആണെന്ന് പറഞ്ഞത്.
എന്തായാലും കാർത്തിക് നൽകിയ സർപ്രൈസിൽ ഷാസ് ശരിക്കും സർപ്രൈസ്ഡ് ആയി. ഇവരുടെ ആരാധകർക്കും ഏറെ സന്തോഷമായി. ഇവരുടെ സൗഹൃദത്തിന്റെ ആഴം കണ്ട സന്തോഷമാണ് ആരാധകർക്ക്. എന്നും ഈ സൗഹൃദം ഇത് പോലെ തന്നെ ഉണ്ടാവട്ടേ എന്നും ആശംസിക്കുന്നു. വീട് പണി നടക്കുന്ന അവസരത്തിലും തനിക്ക് ഇത്രയും വിലയുള്ള സമ്മാനം കാർത്തിക് നൽകിയതാണ് ഷാസ് മുഹമ്മദിന്റെ ഹൃദയത്തെ സ്പർശിച്ചത്.












Click it and Unblock the Notifications