ഭാവി മരുമകളെ ജയറാമും പാര്‍വതിയും വിളിക്കുന്ന പേര് കേട്ടോ..? ക്യൂട്ട് ഫാമിലിയെന്ന് ആരാധകര്‍
മലയാളികളുടെ എന്നല്ല തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ പ്രിയ താരപുത്രനാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റേയും നടി പാര്‍വതിയുടേയും മകനായ കാളിദാസ് കുട്ടിക്കാലം തൊട്ട് തന്നെ സിനിമയിലുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ കാളിദാസ് ജയറാം എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ രാജ്യത്തെ മികച്ച ബാലതാരമായും മാറിയിരുന്നു.
ഇപ്പോള്‍ വളര്‍ന്നതിന് ശേഷവും സിനിമയില്‍ സജീവമാണ് കാൡദാസ് ജയറാം. മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ഇതിനോടകം നായകനായി ചെയ്ത് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ വെച്ചായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം. മോഡലായ തരിണി കലിങ്കരായരാണ് കാളിദാസ് ജയറാമിന്റെ ഭാവി വധു. ഇപ്പോഴിതാ കാളിദാസിനും തരിണിക്കും ആശംസകള്‍ നേര്‍ന്ന ജയറാമിന്റെയും പാര്‍വതിയുടേയും പോസ്റ്റാണ് വൈറലായിരിക്കുന്നത്.

ഇരുവര്‍ക്കും മനോഹരമായ ജീവിതം ആശംസിച്ച് കൊണ്ടാണ് ജയറാമും പാര്‍വതിയും ഇന്‍സ്റ്റഗ്രാമില്‍ വിവാഹ നിശ്ചയചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതിനൊപ്പം മരുമകളെ വിളിക്കുന്ന പേരും ഇരുവരും തങ്ങളുടെ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. തരിണിയെ ലിറ്റില്‍ എന്നാണ് പാര്‍വതിയും ജയറാമും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും പോസ്റ്റിന് താഴെ തരിണി കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിങ്ങളെ ഒരുപാടു സ്‌നേഹിക്കുന്നു എന്നാണ് തരിണിയുടെ മറുപടി. ''എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നീ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്‌നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റില്‍ തരിണിയോടൊപ്പമായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു,' പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
തരിണിയെ തങ്ങള്‍ ലിറ്റില്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത് എന്നും ദൈവത്തിന്റെ അനുഗ്രഹം ഇരുവര്‍ക്കും വേണ്ടുവോളമുണ്ടാകട്ടെ എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. എന്റെ കണ്ണമ്മയ്ക്കും ലിറ്റിലിനും ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും നേരുന്നു, എന്നായിരുന്നു ജയറാം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കുറിപ്പ്.
പാര്‍വതിയുടേയും ജയറാമിന്റേയും പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മകള്‍ മാളവികയുടെ വിവാഹ നിശ്ചയത്തിനായി കാത്തിരിക്കുകയാണ് എന്നും പലരും കമന്റ് ചെയ്യുന്നു. 24 കാരിയായ തരിണി നീലഗിരി സ്വദേശിയാണ്. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പാണ് തരിണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്.












Click it and Unblock the Notifications