'സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം?'; പൃഥ്വിരാജ് അന്ന് പറഞ്ഞത്
ആടുജീവിതം എന്ന സിനിമ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ സിനിമാ കരിയറിൽ തന്നെ എറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ആടുജീവിതത്തിലെ നജീബ്. നജീബ് ആയി മാറാൻ ഒരുപാട് അദ്ധ്വാനം ചെയ്തിട്ടുണ്ട് പൃഥ്വി. ശരീരഭാരം കൂട്ടിയും ഭക്ഷണം പോലും കഴിക്കാതെ ഭാരം കുറച്ചുമൊക്കെയാണ് ആ കഥാപാത്രമായി താരം മാറിയത്. അതിനുള്ള ഫലം ലഭിക്കുകയും ചെയ്തു. വളരെ വേഗത്തിലാണ് സിനിമ 100 കോടി നേടിയത്.
പൃഥിരാജ് ഈ സിനിമയക്ക് വേണ്ടി വർഷങ്ങളാണ് മാറ്റിവെച്ചത്. അദ്ദേഹത്തിന്റെ ഈ ശ്രമത്തെയും സിനിമയോടുള്ള അഭിനിവേശത്തേയും പ്രശംസിച്ച് നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്. സിനിമയേയും ജീവിതത്തേയും കൃത്യമായ കാഴ്ചപ്പാടോട് കൂടി കാണുന്ന ഒരാളാണ് പൃഥ്വി എന്ന കാര്യം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് എല്ലാവരും പറയുന്നത്. വളരെ മുൻപ് അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

അക്കൂട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ക്യാമ്പസിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ ഒരു വിദ്യാർത്ഥിനിയാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് പൃഥ്വിയോട് ചോദിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം, ഒരു ദിവസം പെട്ടെന്ന് സന്തോഷ് പണ്ഡിറ്റ് രാജുവേട്ടനെ അഭിനയിക്കാൻ വിളിച്ചാൽ എന്തായിരിക്കും രാജുവേട്ടന്റെ പ്രതികരണം, അഭിനയിക്കാൻ പോകുമോ? എന്നായിരുന്നു ചോദ്യം.
അതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്ന് ഇനി സന്തോഷ് പണ്ഡിറ്റല്ല ആർക്കും അയാളുടേത് എന്നവകാശപ്പെടാവുന്ന ഒരെു സൃഷ്ടി സിനിമയിൽ ഉണ്ടാക്കാൻ പൂർണ്ണമായ സ്വാതന്ത്ര്യം ഉള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അത് സന്തോഷ് പണ്ഡിറ്റി ആണെങ്കിലും സ്റ്റീവൻ സ്പിൽബർഗ്ഗ് ആണെങ്കിലും ഞാൻ ആണെങ്കിലും നിങ്ങൾ ആണെങ്കിലും പാടില്ല എന്ന് പറയാൻ ആർക്കും അവകാശമില്ല.
സന്തോഷ് പണ്ഡിറ്റിന് സിനിമ എടുക്കണമെങ്കിൽ അയാൾക്ക് സിനിമ എടുക്കാം. അങ്ങനെ ഒരു സിനിമ ഉണ്ടായി അത് കാണണോ കാണാതിരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കും എനിക്കുമുണ്ട്. അത് കാണുന്നത് തെറ്റാണെന്നോ കാണാതിരിക്കുന്നത് തെറ്റാണെന്നോ എന്നൊന്നും അല്ല ഞാൻ പറയുന്നത്.
അയാൾ ഒരു സിനിമ എടുത്തു. എനിക്ക് തോന്നുന്നുവത് എല്ലാവരും കണ്ടൂ. അതിൽ നിങ്ങൾക്ക് നിങ്ങളുടെതായ അഭിപ്രായങ്ങൾ ഉണ്ടാവും. അറ്റ് ദ എൻഡ് ഓഫ് ദ ഡേ നിങ്ങൾക്ക് ആ സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെ ആരും കുറ്റക്കാരൊന്നും അല്ല. സന്തോഷ് പണ്ഡിറ്റിന് നല്ലതെന്ന് തോന്നിയ സിനിമ അയാൾ സൃഷ്ടിച്ചു, അത് തീയറ്ററിൽ എത്തിച്ചു, നിങ്ങൾ അത് കണ്ടൂ.
ആ സിനിമയുടെ മുടക്ക് വെച്ച് എന്റെ ഊഹം അതൊരു ഹിറ്റായിരിക്കും എന്നാണ്. കാരണം ഇത്രയും ആളുകൾ അത് കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അതിന്റെ മുടക്ക് മുതൽ തിരിച്ച് കിട്ടിക്കാണും. ഇവിടെ വിജയിച്ചത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. സന്തോഷ് പണ്ഡിറ്റ് ഒരു സിനിമ എടുക്കുമ്പോൾ അതിന്റെ ഉദ്ദേശ്യം എന്താണ് ഇത് ഏറ്റവും അധികം ആൾക്കാർ ഈ സിനിമ കണ്ടിരിക്കണം, എങ്ങനെയെന്ന് എനിക്ക് അറിയില്ല, അയാളുടേതായ മാർഗത്തിലൂടെ അയാൾ അത് സാധിച്ചെടുത്തു, പൃഥ്വിരാജ് പറഞ്ഞു.
അതുപോലെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നൽകി. സന്തോഷ് പണ്ഡിറ്റ് എന്റെ അടുത്ത് കഥ പറയാൻ വന്നാൽ, ആര് കഥ പറയാൻ വന്നാലും അത് കേൾക്കുന്ന ആളാണ് ഞാൻ.
ഒരു പുതിയ സംവിധായകൻ ആണെങ്കിലും ആരാണെങ്കിലും. സന്തോഷ് പണ്ഡിറ്റ് ഒരു കഥ എഴുതി അത് പൃഥ്വിരാജ് കേൾക്കണമെന്ന് പറഞ്ഞാൽ ഒരു ക്രിയേറ്റർ, ഒരു ആക്ടറ്റർ എന്ന ഏക ബന്ധം വെച്ച് അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്നും പൃഥ്വി പറഞ്ഞു.












Click it and Unblock the Notifications