Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിന്നില്‍ ദിലീപാണോ എന്നതിന് ഒരുറപ്പുമില്ല', കുത്തിപ്പൊക്കിൽപ്പെട്ട് മുരളി, 'എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല

എമ്പുരാൻ വിവാദത്തിന് പിന്നാലെ സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൈബർ ആക്രമണം ആണ് നടന്നത്. മോഹൻലാൽ ഖേദപ്രകടനം നടത്തുകയും പൃഥ്വിരാജ് ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ അപ്പോഴും മുരളി ഗോപി മൌനം പാലിച്ചു.

അതിനിടെ മുരളി ഗോപിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കുറിച്ച് മുരളി ഗോപി നടത്തിയ അഭിപ്രായ പ്രകടനമാണ് വീണ്ടും ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 2018ൽ പുറത്തിറങ്ങി ദിലീപ് ചിത്രമായ കമ്മാരസംഭവത്തിന്റെ എഴുത്തുകാരൻ മുരളി ഗോപി ആയിരുന്നു.

dileep

ഒരു വർഷം മുൻപ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രകടനം. പീഡനക്കേസിൽ ആരോപണ വിധേയനായ ദിലീപിനൊപ്പം കമ്മാരസംഭവത്തിൽ പ്രവർത്തിച്ചതിനെ കുറിച്ചുളള ചോദ്യത്തിന് മുരളി ഗോപി നൽകിയ മറുപടി ഇങ്ങനെ:

'' കമ്മാര സംഭവം സിനിമ തുടങ്ങുമ്പോള്‍ ആ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. സിനിമ പകുതി ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ പ്രശ്‌നം വന്നത്. വ്യക്തിപരമായി താന്‍ ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നില്‍ ദിലീപ് ആണോ എന്നതിന് തനിക്ക് ഒരുറപ്പും ഇല്ല. ആര്‍ക്കും ഇല്ലല്ലോ.

ഇത് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ കാര്യം പോലും അല്ല. ലോജിക് ആണ് താന്‍ ചോദിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍ക്കെതിരെ തിരിയുന്നത് ന്യായീകരിക്കാവുന്ന കാര്യമാണോ. അല്ല. വിധി വരട്ടെ. അപ്പോള്‍ ഉത്തരം കൃത്യമായി പറയാമെന്നും മുരളി ഗോപി പറഞ്ഞു. വിധി വരാത്തയിടത്തോളം അന്നും ഇന്നും അത് പറയില്ല.

ആരോപണം എന്ന് പറയുന്നത് അവസാന വിധി അല്ല. ജനക്കൂട്ടം ആണ് വിധി പറഞ്ഞ് കൊണ്ടിരുന്നത്. ആ സമയത്ത് അതിന് കൈയ്യടിക്കാനോ പുള്ളിയെ കൂവിയ ആള്‍ക്കാരുടെ കൂടെ നില്‍ക്കാനോ പറ്റില്ല. ഇരയുടെ വശം ശരിയല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അവരെയും അവരുടെ പോരാട്ടത്തെയും അങ്ങേയറ്റം ബഹുമാനത്തോടെ നോക്കിക്കാണുന്നു. പക്ഷേ ഇങ്ങനെയൊരു കേസില്‍ ആരോപണവിധേയനായ ഒരാളെ താന്‍ എങ്ങനെയാണ് ജഡ്ജ് ചെയ്യുന്നത് എങ്ങനെയാണ്. കുറ്റവാളിയാണെന്ന് തെളിയിക്കുന്നത് വരെ താന്‍ ആരെയും ജഡ്ജ് ചെയ്യാനില്ലെന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ചില കമന്റുകൾ നോക്കാം: ''ലൂസിഫറിന് വാഴ്ത്തുപാട്ടെഴുതുന്നവൻ, ചരിത്രത്തെ വക്രീകരിച്ചു എമ്പുരാന്മാരെ പ്രതിഷ്ടിക്കുന്നവൻ.. ഇവനിൽ നിന്ന് സത്യം, നീതി ഒക്കെ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റ്.. ഇവൻ സമൂഹത്തിനു തന്നെ ഒരു കളങ്കം ആണ്'' എന്നാണ് ഒരു കമന്റ്. ''എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ദിലീപ് പഴയ നിലയിൽ എത്തില്ല. ജനത്തിന് താല്പര്യം ഇല്ല എന്നും കമന്റുണ്ട്. ഇവിടെ ദിലീപിന്റെവീഴ്ച ആഗ്രഹിച്ചു നടന്നവർക്ക് ഒരു അവസരം വന്നപ്പോൾ അവർ എല്ലാവരും ഒറ്റക്കെട്ടായി എതിർചേരിയിൽ നിന്നു. കോടതി കുറ്റം ചെയ്തു എന്നു പറയുന്നത് വരെ എന്തിന് അദ്ദേഹത്തെ ക്രൂശിക്കണം'' എന്നാണ് മറ്റൊരു കമന്റ്.

''തെളിവില്ലാതെ പോലീസിന് ജയിലിൽ ഇടാൻ സാധിക്കില്ല , അതിനാൽ അയാൾ കുറ്റവാളി തന്നെ , പണത്തിൻ്റെ ഹുങ്കിൽ ജാമ്യം കിട്ടും , പക്ഷെ , സ്വന്തം ആദ്യ ഭാര്യ സംഭവം നടന്ന ഉടൻ വിരൽ ചൂണ്ടിയത് ഇയാൾക്ക് നേരെ തന്നെയാണ് , ആരൊക്കെ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല'' എന്നും പ്രതികരിക്കുന്നവരുണ്ട്. ''എങ്ങനെയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും പൊറുക്കാൻ പറ്റാത്ത കിരാത തെറ്റാണു അവൻ ചെയ്തത്... കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ കൊട്ടേഷൻ കൊടുത്തു ബലാത്സംഗം ചെയ്യിക്കുക... ലോകത്തു തന്നെ ആദ്യത്തെയായിരിക്കും ഇത്രയും നീചത്തരം.. ഒരമ്മയുടെ മകനും ചെയ്യില്ല.. കഷ്ടം.. ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണവൻ.. അവനെ ഒരിക്കലും നമ്പാൻ കൊള്ളില്ല'' എന്നും കമന്റുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+