അഭിഷേക് ബച്ചൻ കെട്ടിയ 45 ലക്ഷത്തിന്റെ താലിമാലയ്ക്ക് എന്താണ് സംഭവിച്ചത്? ഐശ്വര്യ റായിയുടെ താലിമാല എവിടെ?
ഏറെ ആരാധകരുള്ള, താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന താരമാണ് ഐശ്വര്യ റായ്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സജീവമായി അഭിനയത്തിൽ ഇല്ലെങ്കിലും ഇടയ്ക്ക് താരം സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും. 2007 ഏപ്രിൽ 20 ന് ആയിരുന്നു ഇവരുടെ വിവാഹം. ഇന്ന് ഐശ്വര്യയുടേയും അഭിഷേകിന്റേയും 17 -ാം വിവാഹ വാർഷികമാണ്.
വളരെ ആഘോഷമായിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഐശ്വര്യയുടേയും അഭിഷേകിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വിവാഹത്തിന് ഐശ്വര്യ റായ് ബച്ചൻ ധരിച്ചത് എയ്‌സ് ഡിസൈനറായ നീത ലുല്ല രൂപകൽപ്പന ചെയ്‌ത അതി മനോഹരമായ കാഞ്ചീവരം സാരിയായിരുന്നു.

എന്നാൽ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത് മൂന്ന് വലിയ സോളിറ്റയറുകൾ ഉൾക്കൊള്ളുന്ന നടിയുടെ അതുല്യമായ മംഗ ളസൂത്രമായിരുന്നു. ഐശ്വര്യയുടെ മംഗള സൂത്രത്തിന് ഇരട്ട പാളികളുള്ള ചെയിൻ ഉണ്ടായിരുന്നു. കാണാൻ തന്നെ വളരെ മനോഹരമായിരുന്നു അത്.
45 ലക്ഷം രൂപ വിലമതിക്കുന്ന താലിമാല ആണ് അഭിഷേക് ഐശ്വര്യയ്ക്ക് ചാർത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ ഈ താലിമാല ആ സമയത്തുള്ളത് പോലെയല്ല. ഐശ്വര്യ താലി മാറ്റങ്ങൾ വരുത്തി. സവിശേഷമായ മൂന്ന് കല്ലുകൾ പതിപ്പിച്ച മാലയാണ് അഭിഷേക് ഐശ്വര്യക്ക് ചർത്തിയത്. രണ്ട് ലെയറുകൾ ഒരു ചെയ്നും ചേർന്നതായിരുന്നു. ആ വലിയ മാലയല്ല ഇന്ന് താരം കഴുത്തിൽ അണിയുന്നത്. നീളം അല്പം കുറഞ്ഞിട്ടുണ്ട്. 3 കല്ലുകൾ അത് പോലെ നിലനിർത്തിയിട്ടുണ്ട്.
2011- ൽ മകൾ ആരാധ്യ ബച്ചൻ ജനിച്ചതിന് ശേഷം ആണ് ഐശ്വര്യ തൻ്റെ മംഗളസൂത്രം കൂടുതൽ ലളിതമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യഥാർത്ഥ മംഗളസൂത്രത്തിൻ്റെ സത്ത നഷ്ടപ്പെടാതെ തന്നെ മിനിമലിസ്റ്റിക് എന്തെങ്കിലും തിരഞ്ഞെടുക്കാൻ നടി ആഗ്രഹിച്ചിരുന്നുവെന്നാണ് പറയുന്നത്.
മകൾ ജനിച്ചതിന് പിന്നാലെ മാലയുടെ പരിപാലനത്തിന് സമയം തികയാതെ വന്നതോടെയാണ് കുറച്ച് കൂടി ലളിതമായ ഡിസൈൻ ഐശ്വര്യ തിരഞ്ഞെടുത്തത് എന്നാണ് വിവരം. മകൾ ആരാധ്യയുടെ കാര്യങ്ങളെല്ലാം ഒപ്പം നിന്ന് ചെയ്യുന്ന ആളാണ് ഐശ്വര്യ. ആരാധ്യയുടെ ഒപ്പം തന്നെ ഐശ്വര്യം ഉണ്ടാവാറുണ്ട്.












Click it and Unblock the Notifications