അഹങ്കാരത്തിന് കയ്യുംകാലും വെച്ച പെണ്ണ്, വിവാഹ ദിവസം ഇങ്ങനെ പറയണോ? ഗൗരിശങ്കത്തിലെ വീണയ്ക്ക് വിമർശനം
കഴിഞ്ഞ ദിവസമാണ് ഗൗരിശങ്കരത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീണയുടെ വിവാഹം കഴിഞ്ഞത്. വൈഷ്ണവ് ആണ് വരൻ. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ വീണ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പുറപ്പെടാൻ നിൽക്കുന്നതിനിടെ വീഡിയോ എടുക്കുന്ന ആരോ ഒരാൾ കളിയാക്കുന്നത് പോലെ ഇനി കാറിൽ കയറിയിട്ട് കരയാം എന്ന് വീണയോട് പറയുന്നു. ഇത് കേട്ട വീണ സൗകര്യമില്ല ചേട്ടാ എന്ന് ദേഷ്യത്തോടെ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. താരത്തെ വിമർശിച്ചും പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്.
തീരെ അഹങ്കാരമില്ലാത്ത കുട്ടി. ഭാവി എന്താകുവോ എന്തോ, അഹങ്കാരത്തിനു കയ്യും കാലും വെച്ച പെണ്ണ് , കല്യാണത്തിൻ്റെ അന്നു പോലും ഇത്രേയും വിനയം കാണിക്കുന്ന കുട്ടി... അഹങ്കാരി ഒരു മര്യാദയില്ല പറയുന്നതിന്, കരയുന്നു, എന്തിന് ആരെ കാണിക്കാൻ എന്നിങ്ങനെ പോകുന്നു വിമർശനം, എന്നാൽ വീണ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് ചിലർ പറയുന്നത്. വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെയായിരിക്കുമെന്നും പറയുന്നു.

ഓൺലൈൻ അണ്ണമാർ ആണോ വധു വണ്ടിയിൽ കേറണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്... കണക്കായി പോയി... ഇവനെയൊക്കെ ആരാ കല്യാണത്തിന് വിളിച്ചത് കല്യാണക്കുറി കാണിച്ചിട്ട് പോടാ, ആ കൊച്ചിന് അഹങ്കാരം ഉണ്ടോ എന്നൊന്നും അറിയില്ല. വിവാഹം കഴിഞ്ഞ് പോകുന്ന നേരത്ത് കരയുന്ന ഒരു പെണ്ണിനോട് കാറിൽ കേറീട്ട് കരഞ്ഞോ എന്ന് പറയുന്നയാൾ ആ കുട്ടിയുടെ ആരുമാവില്ല.
ആരെങ്കിലുമൊക്കെ പറയുന്നത് അനുസരിക്കുന്ന കാലമൊക്കെ പോയി.ഒരു പെൺകുട്ടി വീട് വിട്ട് ഭർത്താവിന്റെ വീട്ടിൽ പോകുകയാണ് ആ സമയത്താണ് അവൻ്റെ സംസാരം വണ്ടിയിൽ കയറിയിട്ട് കരയുവാൻ പറയുന്നത് ആ സമയത്ത് അങ്ങനെയെങ്കിലും പറഞ്ഞല്ലോ ആ പെൺകുട്ടി.
അവൻ്റെ ആ ഡയലോഗിൽ ആരായാലും ഇങ്ങനെ പറഞ്ഞു പോകും അപ്പോഴുള്ള ആ സാഹചര്യം അതാണ് തൻ്റെ വീട്ടുകാരെ കൂട്ടുകാരെ ഒക്കെ വിട്ടു പോകുന്ന ആ നിമിഷം, കേറിയിട്ട് കരയാൻ ഇത് എന്തോന്ന് ഷൂട്ടിംഗ് അല്ലല്ലോ.. എന്നിങ്ങനെ പോകുന്നു കമന്റ്












Click it and Unblock the Notifications