ബോക്സ് ഓഫീസിൽ വിജയ്ക്കും രജനിക്കും മുകളിൽ ഈ തെന്നിന്ത്യൻ സൂപ്പർ താരം; വിജയ് ആദ്യ പത്തിലുമില്ല
ഇന്ത്യൻ ബോക്സ് ഓഫീസിൽ അടുത്തകാലത്തായി ഒട്ടനവധി തെന്നിന്ത്യൻ സിനിമകൾ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. പല സിനിമകളും മികച്ച നേട്ടം ആണ് സ്വന്തമാക്കിയത്. തെന്നിന്ത്യൻ താരങ്ങൾ തമ്മിൽ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ആരാണ് തെന്നിന്ത്യയിൽ നിന്ന് ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്നത് എന്ന് അറിയാമോ?
അത് ആരാണ് വിജയ് ആണോ രജനി ആണോ? എന്നാൽ ഇവർ രണ്ട് പേരും അല്ല. വിജയ്ക്ക് മൂന്ന് 200 കോടി ചിത്രങ്ങളുണ്ടെങ്കിലും കളക്ഷനിൽ ആദ്യ 10 ൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ വരാനിരിക്കുന്ന ലിയോ അത് മറികടക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്.
എന്തായാലും രജനിയേയും വിജയിയേയും പിന്നാലാക്കി മുന്നിലെത്തിയ ആ തെന്നിന്ത്യൻ നായകൻ ആരാണെന്ന് അറിയാം.

ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ നോക്കുമ്പോൾ രണ്ടാമതായി വരുന്ന ബാഹുബലി രണ്ടാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒന്നാമത്. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ താരങ്ങളിൽ ഒന്നാമത് നിൽക്കുന്നത് പ്രഭാസ് തന്നെയാണ്. പ്രഭാസ് നായകനായ ബാഹുബലി രണ്ടിന്റെ കളക്ഷൻ ബോക്സ് ഓഫീസ് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ആകെ 1, 316 കോടിയാണ്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് തെന്നിന്ത്യൻ സിനിമകളിൽ രണ്ടാം സ്ഥാനത്ത്. രാം ചരണും ജൂനിയർ എൻ ടി ആറുമാണ് ഈ സിനിമയിലെ നായകന്മാർ. കെ ജി എഫ് ചാപ്റ്റർ രണ്ടാണ് കളക്ഷനിൽ തെന്നിന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനത്ത്. യാഷ് ആണ് ഈ സിനിമയിലെ നായകൻ.
2.0 ആണ് കളക്ഷനിൽ തെന്നിന്ത്യയിൽ നിന്നുള്ളവയിൽ നാലാം സ്ഥാനത്ത് എത്തിയത്. 600 കോടിയാണ് ഈ സിനിമ നേടിയത്. രജനികാന്ത് നായകനായ ജയിലർ 500 കോടിയിലേറേ നേടി ആറാം സ്‍ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് അറുന്നൂറു കോടി ക്ലബിലുള്ള ബാഹുബലിയാണ്.
വിജയ് വരുന്നത് പതിനാലാം സ്ഥാനത്താണ്. വിജയിയുടെ വാരിസ് 290 - 310 കോടി നേടി എന്നാണ് ഏകദേശ കണക്ക്. വിജയിയുടെ ബിഗിൽ 285 കോട നേടി പതിനാറാം സ്ഥാനത്താണ്. വിജയിയുടെ സർക്കാർ 243 കോടി നേടി തെന്നിന്ത്യയിൽ നിന്ന് 21ാം സ്ഥാനത്താണ്












Click it and Unblock the Notifications