Get Updates
Get notified of breaking news, exclusive insights, and must-see stories!

"എ പടത്തില്‍ അഭിനയിച്ചു, വിവാഹം കഴിഞ്ഞില്ല, പക്ഷെ കുട്ടിയുണ്ടെന്ന്" നേരിട്ട വിവാദങ്ങളെക്കുറിച്ച് ഹിമ ശങ്കർ

ജീവിതത്തില്‍ മൊത്തത്തില്‍ ആടിയുലഞ്ഞ് പോയത് നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ചുള്ള വിവാദങ്ങളായിരുന്നുവെന്ന് നടി ഹിമ ശങ്കർ. അത് ജീവിതത്തില്‍ നേരിട്ട ആദ്യ വിവാദവുമായിരുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്യാനിരുന്ന ആ ചിത്രം ഒരു എ പടം ആണെന്ന് വിചാരിച്ച് ഞാന്‍ എ പടത്തില്‍ അഭിനയിക്കുന്നു എന്ന രീതിയില്‍ ഒരുപാട് പേർ എന്നോട് സംസാരിച്ചിരുന്നുവെന്നും ഹിമശങ്കർ പറയുന്നു.

ഫെസ്റ്റിവല്‍ മൂവിയായിരുന്നു അത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു നടന്നത്. പലരും പല അർത്ഥതിലുമായിരുന്നു ചോദിച്ചത്. തലക്ക് ഒരു പെരുപ്പ് വരുന്നത് പോലുള്ള അവസ്ഥയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പാണ് ഈ വിവാദങ്ങള്‍. ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ ആരോ എടുത്ത് ഇന്റർനെറ്റില്‍ ഇട്ടതോടെയാണ് ഞാന്‍ വിവാദ നായികയായി മാറുന്നതെന്നും മൈല്‍ സ്റ്റോണ്‍ മേക്കഴേസ്ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹിമ പറയുന്നു.

hima-shankar-

സിനിമയുടെ പ്രമോഷന് വേണ്ടിയിട്ട് ആരും ആ ചിത്രങ്ങള്‍ വൈറലാക്കിയതല്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് ഒരു ദിവസം ആ ചിത്രങ്ങള്‍ പുറത്തേക്ക് വരികയാണുണ്ടായത്. രൂപേഷ് പോളിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അതേക്കുറിച്ച് അറിയില്ലായിരുന്നു. അതൊരു മോശം ഫോട്ടോ ഷൂട്ടുമായിരുന്നില്ല. നല്ല സ്റ്റോറിയിമായിരുന്നു സിനിമയുടേത്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരുപാട് കേട്ടപ്പോഴാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അതോടെ ഞാന്‍ വിവാദ നായികയായി മാറുകയും ചെയ്തു. അത് വലിയ വാർത്തയൊക്കെയായി മാറി. എനിക്ക് ആക്ടിവിസ്റ്റെന്ന ലേബല്‍ കിട്ടുന്നതും അങ്ങനെയാണ്. അത് എഴുതുമ്പോള്‍ ഇത്ര വലിയ ചർച്ചാ വിഷയമാകുമെന്ന് കരുതിയില്ല. പിന്നീടാണ് പണി പാളിയെന്ന് മനസ്സിലായതെന്നും ഹിമ പറയുന്നു.

പറഞ്ഞ കാര്യം ഒരിക്കലും തിരുത്തണമെന്ന് തോന്നിയിട്ടില്ല. ആളുകള്‍ ആ സമയത്ത് വലിയ സദാചാര വാദികളായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ മറുപടികളും വളരെ മോശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ കുറെ മാറിയെന്നാണ് കരുതുന്നത്. വളരെ രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമായിരുന്നു.

കല്യാണം പോലും കഴിക്കാത്ത ഞാന്‍ കല്യാണം കഴിച്ച് ഡിവോഴ്സ്ഡ് ആണെന്നും ഒരു കുട്ടിയുണ്ടെന്നുമൊക്കെ ആരോ എന്നെക്കുറിച്ച് പറഞ്ഞ് നടന്നു. പലരും എന്നോട് ഇതേക്കുറിച്ച് ചോദിച്ചു. പെട്ടെന്ന് കേട്ടപ്പോള്‍ ഷോക്ക് ആയെങ്കിലും ഇത്തരം വാർത്തകള്‍ പ്രചരിപ്പിക്കുന്നവർ എന്നെക്കുറിച്ച് മിനിമം കാര്യമെങ്കിലും അറിഞ്ഞിട്ട് സംസാരിക്കണമെന്ന് പറഞ്ഞു.

അതേസമയം, രൂപേഷ് പോള്‍ നാലുവര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന എസ്തറ്റിക്‌സ് എന്ന സിനിമയുടെ പോസ്റ്ററുകളാണ് പ്രചരിക്കുന്നതെന്നായിരുന്നു വർഷങ്ങള്‍ക്ക് മുമ്പ് ഹിമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. 'അത് ഒരു തരത്തിലും ഒരു കമ്പി പടം ആയിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയും ആയ ഇന്ദു മേനോന്റെ 'ഹിന്ദു എന്ന് തോന്നിക്കുന്ന മുസ്ലിം കഥ' എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആയിരുന്നു ആ കഥ.' എന്നും ഹിമ പറഞ്ഞു.

കേരളത്തിലെ കമ്പി പ്രസ്ഥാനക്കാര്‍ 4 വര്‍ഷത്തിനു ശേഷം ആ ഫോട്ടോ കണ്ടുപിടിക്കുകയും പ്രരിപ്പിക്കുകയും ചെയ്തതില്‍ നന്ദിയുണ്ടെന്നും നടി പറഞ്ഞു. എന്റെയോ നിങ്ങളുടെയോ നഗ്നത ഒരു പാപമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നഗ്നരായ ജീവികളായിരുന്നു നാം പണ്ട്. ഇനി ഇക്കാര്യത്തെ കുറിച്ച് ആരും ചോദിക്കരുത്. ഇന്റര്‍വ്യൂകളില്‍ ഇതിന് മറുപടി പറഞ്ഞ് മടുത്തെന്നും സൂചിപ്പിച്ചയിരുന്നു നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+