Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് പണം വാങ്ങിയല്ലേ ഇതൊക്കെ ചെയ്യുന്നതെന്ന് ആക്ഷേപം; നടിയുടെ മറുപടി വൈറൽ

ഉദ്ഘാടനങ്ങളുടെ പേരിൽ ഓർമ്മിക്കപ്പെടാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് നടി ഹണി റോസ്. സിനിമ എന്നത് തന്നെ സംബന്ധിച്ച് വലിയ പാഷനാണ്. ഇപ്പോൾ സിനിമയിൽ വന്നിട്ട് ഇരുപത് വർഷം പൂർത്തിയായി. അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ടും സിനിയോടുള്ള ഇഷ്ടം കൊണ്ടും താൻ സിനിമയിൽ ഞാൻ കടിച്ച് തൂങ്ങി നിൽക്കുകയാണെന്നും ഹണി റോസ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അവർ.

ഹണി റോസിന്റെ വാക്കുകളിലേക്ക് - 'ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിൽ കടിച്ച് തൂങ്ങി നിൽക്കുന്നത്. എന്റെ സിനിമ യാത്ര ഒരു ചെറിയ ശതമാനം പോലും എളുപ്പമായിരുന്നില്ല, തുടക്കം തൊട്ടേ. ചില ആളുകളുടെ സിനിമകൾ പെട്ടെന്ന് ക്ലിക്കാവും. പക്ഷെ ചിലരുടേത് അങ്ങനെ ആവില്ല. ഞാൻ ആദ്യം ചെയ്ത സിനിമ ആവറേജ് ആയിരുന്നു, പിന്നെ സ്ട്രഗിളിങ് പീരീഡ് ആയിരുന്നു. പിന്നെ ചെറിയ വിജയം വന്നു, ഇതിങ്ങനെ ഏറിയും കുറഞ്ഞുമായിരുന്നു. ആ സമയത്തൊക്കേയും ഞാൻ ഉദ്ഘാടനങ്ങൾ ചെയ്തിരുന്നു. അത് ഇഷ്ടം കൊണ്ട് ചെയ്തതാണ്.

honeyrose2-

നമ്മളെ ക്ഷണിച്ച് കൊണ്ടുപോകുന്നു, കുറെ ആളുകൾ നമ്മളെ കാണാൻ വരുന്നു, അവരുടെ സ്നേഹം തിരിച്ചറിയാൻ കഴിയുന്നു, അതൊരു മാജിക്കൽ മൊമാന്റ് ആണ്. ഉദ്ഘാടനങ്ങൾ ഞാൻ ഭയങ്കരമായി ആസ്വദിക്കാറുണ്ട്, ആ ഉദ്ഘാടന വൈബ് എനിക്ക് ഇഷ്ടമാണ്. നോട്ടബിളായിട്ടുള്ള വർക്ക് എന്റെ ഭാഗത്ത് നിന്ന് വരാത്തത് കൊണ്ടായിരിക്കാം ഉദ്ഘാടനങ്ങളുടെ പേരിൽ ഞാൻ അറിയപ്പെടുന്നത്. എന്നാൽ ഭാവിയിൽ മികച്ച വേഷങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സത്യത്തിൽ എന്നിൽ എനിക്ക് നല്ല ആത്മവിശ്വാസമാണ്.

ഉദ്ഘാടനം എന്നത് ഒരു പ്രമോഷ്ണൽ ആക്ടിവിറ്റിയാണ്. ഒരു സെലിബ്രിറ്റി വരുമ്പോൽ കൂടുതൽ ആളുകളിലേക്ക് എത്തും, ബ്രാൻഡ് കൂടുതൽ ആളുകൾ അറിയും, ഉദ്ഘാടന ദിവസം നല്ല സെയിൽ നടക്കും എന്നൊക്കെയുള്ള ബിസിനസ് തന്ത്രം തന്നെയാണ് ഇതിനെല്ലാം പിന്നിൽ. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ അവർ ഡ്രെസ് കോഡ് പറയാറുണ്ട്. ചിലര് വെസ്റ്റേൺ ഔട്ട് ഫിറ്റ് വേണമെന്ന് ആവശ്യപ്പെടും, നാടനായും മോഡേണായും കേർട്ടസി വസ്ത്രങ്ങളുമൊക്കെ ഇടാറുണ്ട്. അതൊരു പ്രൊമോഷ്ണൽ ആക്ടിവിറ്റിയാണ്.

വസ്ത്രങ്ങളിൽ ഞാൻ പരീക്ഷണം ചെയ്യാറുണ്ട്. വെസ്റ്റേൺ ഔട്ട് ഫിറ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചെറിയ ഒരു ഡിസൈനർ എന്റെ ഉള്ളിലുണ്ട്. ഉദ്ഘാടനങ്ങൾ ഇതെല്ലാം എക്സ്പ്ലോർ ചെയ്യാനുള്ളൊരു പ്ലാറ്റ്ഫോമും കൂടിയാണ്. അത് മാക്സിമം ഉപയോഗപ്പെടുത്തി. സിനിമയിൽ ഇതൊന്നും സാധിക്കില്ല.

ഉദ്ഘാടനങ്ങൾ തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പണവും മാനദണ്ഡം തന്നെയാണ്. അതൊരു മോശം കാര്യമല്ല. പണം കിട്ടാതെയും ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കമന്റ് കേൾക്കാറുണ്ട്, നിങ്ങൾ പൈസക്ക് വേണ്ടിയല്ലേ പോകുന്നതെന്ന്, ആർക്കാണ് പണം ആവശ്യമില്ലാത്തത്? പണം വേണ്ട എന്ന് പറയുന്നൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ , ഉദ്ഘാടന പരിപാടികൾ ഒക്കെ ഒരു അനുഗ്രഹമാണ്. ചിലപ്പോൾ ഇതൊരു കാലയളവിൽ മാത്രമായിരിക്കും വരിക, അവസരങ്ങൾ ഉപയോഗിക്കുകയെന്നതാണ് വിവരം എന്ന് പറയുന്നത്', ഹണി റോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+