Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിനോട് കയർത്ത് പെൺകുട്ടി, അഹങ്കാരി, കാണാൻ ഭംഗിയില്ല'; അന്ന് നടി പെരുമാറിയത് ഇങ്ങനെ, വൈറൽ വീഡിയോ

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകാൻ ഹണി റോസ് എന്തുകൊണ്ട് വൈകിയെന്ന വിമർശനങ്ങൾക്കിടെ നടിയുടെ ഒരു പഴയ വീഡിയോ വീണ്ടും ചർച്ചയാകുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ഇറങ്ങിയ സമയത്ത് കൈരളി ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് ഹണി സംസാരിക്കുന്നതാണ് വീഡിയോ. കാണികളായി എത്തിയവർ ഹണിയെ കടുത്ത രീതിയിൽ അധിക്ഷേപിച്ചിട്ടും ആ സന്ദർഭത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നതാണ് വീഡിയോ.

ട്രിവാൻഡ്രം ലോഡ്ജ് എന്ന പടം താങ്കൾ അഭിനയിച്ചത് കൊണ്ടാണ് വിജയിച്ചതെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു കാണിയായ ഒരു പെൺകുട്ടിയുടെ ചോദ്യം. മലയാളത്തിലെ മുൻനിര നായികമാരിൽ ആര് അഭിനയിച്ചാലും ഈ സിനിമ ഹിറ്റാകുമെന്നും താങ്കളുടെ കഴിവ് കൊണ്ടല്ല ഈ സിനിമ വിജയിച്ചതെന്നും തുടർന്ന് പെൺകുട്ടി പറഞ്ഞു. ബോയ്ഫ്രണ്ടിൽ അഭിനയിച്ചതിൽ നിന്നും നിങ്ങളെ കാണാൻ വലിയ മാറ്റം വന്നുവെന്നും ഞങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലെന്നും പെൺകുട്ടി പരിഹസിച്ചു. ഇതിന് താൻ കാരണമാണ് ആ സിനിമ വിജയിച്ചതെന്ന് കരുതുന്നില്ലെന്നും അതേസമയം തന്റെ ആദ്യ ചിത്രമായബോയ് ഫ്രണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറയുന്നത് ആർട്ടിസ്റ്റിന്റെ തെറ്റമല്ല, പ്രമുഖ താരങ്ങളുടെ പടമടക്കം പരാജയപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഹണി മറുപടി നൽകി.

honeyrosen-1736762774

എന്നാൽ പെൺകുട്ടി വിടാൻ തയ്യാറായില്ല. താങ്കൾ സുന്ദരിയാണെന്ന് കരുതുന്നുണ്ടോയെന്നായി അടുത്ത ചോദ്യം. ഇതിന് ഞാനൊരു ആവറേജ് ആണെന്ന് നടി പ്രതികരിച്ചു. എന്നാൽ താങ്കൾ വന്ന കാലത്തെ സിനിമയെടുത്ത് ഒന്നുകൂടി കണ്ട് നോക്കണം. ഒരുപാട് അങ്ങോട്ടേക്ക് അഹങ്കരിക്കരുത് എന്നായി പെൺകുട്ടി.

ഇന്നത്തെ പുരുഷൻമാർക്ക് പരസ്ത്രീ ബന്ധം ഉള്ളതുകൊണ്ടാണ് വിവാഹം കഴിക്കാൻ താത്പര്യം ഇല്ലാത്തത് എന്ന് നിങ്ങൾ ഒരു അഭിമുഖത്തിൽ പറഞ്ഞില്ലേയെന്നും അത്തരമൊരു അഭിമുഖം വന്നിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ഇതിന് ഒരിക്കലും താൻ അങ്ങനെ പറഞ്ഞിട്ടില്ലെ പുരുഷൻമാരിൽ നല്ലവരും ചീത്തയും ഉണ്ടെന്നുമായിരുന്നു ഹണി റോസിന്റെ മറുപടി.

ബോയ് ഫ്രണ്ട് കഴിഞ്ഞ് അവസരം കിട്ടിയെന്ന് പറയുന്നത് വിശ്വസിക്കാൻ പോലും സാധിക്കില്ല. കാരണം ആ സിനിമയിൽ നിങ്ങൾ ഒട്ടും ഭംഗിയില്ലായിരുന്നു മറ്റൊരാളുടെ വിമർശനം. 'ആ സമയത്ത് 10 ൽ പഠിക്കുന്ന കുട്ടിയാണ്, ഒന്നും അറിയാതെയാണ് ഞാൻ വന്നത്. മൂലമറ്റം എന്ന ഒരു ഗ്രാമത്തിൽ നിന്ന് വന്നതാണ്. ആ നാട്ടിൽ നിന്നും സിനിമയിൽ വന്നവർ കുറവാണ്. ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോൾ ഒന്നുമായിരുന്നി്ല, ട്രിവാൻഡ്ട്രം ലോഡ്ജിയിൽ വന്നപ്പോൾ ആരെങ്കിലുമായി എന്നൊന്നും ഞാൻ കരുതുന്നില്ലെന്നാണ് ഇതിനോട് ഹണി റോസ് പ്രതികരിച്ചത്.

എന്ത് പറയുമ്പോൾ ഞാൻ ഞാൻ എന്ന് മാത്രം പറയുന്നത് അഹങ്കാരമാണെന്ന് പെൺകുട്ടി ആവർത്തിച്ചു. ഇതോടെ ഒരു ആർട്ടിസ്റ്റിനെ വിളിച്ചുവരുത്തി നീ അഹങ്കാരിയാണ് , ഒന്നുമല്ല എന്ന് പറയുന്നതാണ് അഹങ്കാരമെന്നും സംസാരിക്കുമ്പോൾ അൽപം എളിമ ആകാമെന്നും പെൺകുട്ടിയോട് ഹണി പറഞ്ഞു.. ഞാൻ ഒട്ടും അഹങ്കാരമില്ലാതെയാണ് സംസാരിക്കാറുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി വിശദീകരിച്ചു. ഹണിയുടെ പെരുമാറ്റത്തെ നിരവധി പേരാണ് പ്രശംസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+