'ബോചെ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ, അതിന് തെളിവുണ്ടോ, കൊടുത്താൽ കൊല്ലത്തും കിട്ടും?' അഖിലിനോട് ചോദ്യം..
ഹണി റോസ് - ബോബി ചെമ്മണ്ണൂർ വിവാദത്തിൽ ബോബി ചെമ്മണ്ണൂരിനെ വിമർശിച്ചുകൊണ്ട് അഖിൽ മാരാർ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ബോബിക്കെതിരെ വിമർശനം ഉന്നയയിച്ചത്. നിങ്ങളിൽ ചിലർക്ക് ബോബി ചെമ്മണ്ണൂർ ദൈവമാകും.. ചിലർക്കു അവരുടെ അച്ഛനാകും.. നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസിലാക്കാൻ കാര്യങ്ങൾ വ്യക്തമായി ഞാൻ പറഞ്ഞു തരാം, എന്ന് പറഞ്ഞായിരുന്നു അഖിലിന്റെ കുറിപ്പ്.
ഇതിന് പിന്നാലെ അഖിലിനെ പിന്തുണച്ചും വിമർശിച്ചും കമന്റുകൾ വന്നിരുന്നു. അഖിൽ മാരാർ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെ ബോബിയെ പിന്തുണച്ചുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു വിഷയത്തിൽ അകിൽ മാരാർ പങ്കുവെച്ച പോസ്റ്റിലും ബോബിയെ പിന്തുണച്ചുള്ള കമന്റ് വന്നിട്ടുണ്ട്.

' അഖിലേ ഇത്രയും സ്റ്റാൻഡേർഡ് ആയ നിങ്ങൾ ചെയ്ത നന്മ എന്താണെന്ന് എനിക്കൊന്ന് അറിഞ്ഞാൽ താല്പര്യം ഉണ്ട് മറ്റുള്ളവരെ ചെയ്യുന്ന തെറ്റുകൾക്കാണ് ഇവിടെ നിയമം കോടതി ഒക്കെയുള്ളത് പുരുഷന്മാരെ പറയിപ്പിക്കല്ലേ. ഇപ്പോൾ നിങ്ങളും ബോച്ചേ ആയിട്ട് എന്താണ് വ്യത്യാസം.
അയാൾ ചെയ്തത് തിരുത്താൻ പറ്റുന്ന തെറ്റുകൾ അല്ലേ നിങ്ങൾ വെറുതെ ആളാകാൻ നോക്കുന്നു നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ പറ്റിച്ചിട്ടുണ്ടോ അദ്ദേഹം എന്തെങ്കിലും ഒരു തെളിവ് നിങ്ങൾക്ക് ഞങ്ങളെ ഒന്ന് കാണിച്ചു തരാമോ വെറുതെ ഡയലോഗ് അടിച്ചു എന്തിനാ വെറുതെ ജനങ്ങളെ മുഷിപ്പിക്കുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലഘട്ടമാണ് ഇപ്പോൾ പ്രപഞ്ചത്തിന്റെ ശക്തിയായ ദൈവം ആളാകാൻ ശ്രമിക്കുന്നവർക്ക് എല്ലാം കൊടുക്കുന്നുണ്ട് അയാൾ ചെയ്ത തെറ്റുള്ളത് അയാൾ അനുഭവിക്കട്ടെ അതിന്റെ പുറമേ എന്തിനാ വെറുതെ കഷ്ടം, എന്നാണ് ഒരാൾ ഇട്ട കമന്റ്.
ഒരുപാട് പ്രിയപ്പെട്ട മരാർ. താങ്കൾ വളരെ ബുദ്ധിശാലി ആണ്. ആർക്കും ഇല്ലാത്ത ഒരുപാട് കഴിവുകൾ ഉള്ള വിക്തിത്വം ആണ്.(അതൊക്കെ മുൻപായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത് )അതൊക്കെ കൊണ്ട് തന്നെ താങ്ങളോട് എനിക്കും അസൂയ തോന്നിയിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെ താങ്കളുടെ. എല്ലാ അഭിപ്രായങ്ങളോടും ഞാനും എന്നും തങ്ങൾക്ക് ഒപ്പം ആയിരുന്നു ഇന്നുവരെ. പക്ഷേ ഈ പോസ്റ്റ് കണ്ടതിനു ശേഷം എന്തോ. എനിക്കും താങ്കളുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് തോന്നുന്നുണ്ട്.
ഒന്ന് ഓർക്കുക ബോ ചെ പലർക്കും ഏതെങ്കിലും രീതിയിൽ അത്താണി ആയിരുന്നു. ഹണിറോസോ.? ഒരു അപേക്ഷ കൂടിയുണ്ട് താങ്കൾ ഇത്രയും തരം താഴരുത്. താങ്കൾ ഇപ്പോൾ വേറൊരു ലോകത്തായി പോയി. ബിഗ് ബോസിന് ഉള്ളിൽ താങ്കൾ ഇതിനപ്പുറം പറഞ്ഞിട്ടുണ്ട് ചെയ്തിട്ടുണ്ട് സ്ത്രീവിരുദ്ധത ഇല്ലെന്നു പറയാമോ. അതിനു താങ്കളുടെ ന്യായം അത് ഒരു ഗെയ്മിന്റെ ഭാഗം ആയിരുന്നു എന്ന് പറയില്ലെന്ന് വിശ്വസിച്ചോട്ടെ. അപ്പോൾ ശരി, എന്നാണ് മറ്റൊരു കമന്റ്. ഇത്തരത്തിൽ പല കമന്റുകളും അഖിലിനെതിരെ വരുന്നുണ്ട്.












Click it and Unblock the Notifications