'ഹണി റോസിനോടുള്ള അഭ്യർത്ഥന ഇതാണ്, പൃഥ്വിരാജും ഉണ്ണി മുകുന്ദനും അത് ചെയ്താൽ പ്രശ്നമില്ല, പക്ഷെ..';രാഹുൽ ഈശ്വർ
അമിതമായി എക്സോപസ് ചെയ്യാനുള്ള പ്രവണത നടിമാർക്കിടയിൽ വളർന്ന് വരികയാണെന്ന് രാഹുൽ ഈശ്വർ. സന്ദർഭവും സാഹചര്യവും അനുസരിച്ച് വസ്ത്രം ധരിക്കാൻ പഠിക്കണമെന്നും ശരീരഭാഗങ്ങൾ കൂടുതൽ പ്രദർശിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയത്തിൽ മഴവിൽ കേരളം യുട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാ
'ഹണി റോസ് ക്രിമിനൽ കുറ്റമൊന്നും ചെയ്തിട്ടില്ല. എന്നാൽ സമൂഹികമായ തെറ്റ് ചെയ്തു. എനിക്ക് നിരവധി പെൺ സുഹൃത്തുക്കളുണ്ട്. രാത്രി പാർട്ടിക്ക് പോകുമ്പോൾ ഞാൻ കസവ് മുണ്ടിടുമെന്ന് അതിലൊരാൾ പറഞ്ഞാൻ ഞാൻ സ്വാഭാവികമായും പറയും നിനക്ക് ഭ്രാന്താണെന്ന്. സന്ദർഭയും സാഹചര്യവും ഉണ്ടല്ലോ. ആൺ കണ്ണുകളേയും നോട്ടങ്ങളേയും കുറെക്കൂടി ശ്രദ്ധയോടെ കാണാൻ പെൺകുട്ടികൾ പഠിക്കണം. നിങ്ങളോട് താത്പര്യം സ്നേഹവുമുള്ള ഏത് ആണിനോട് ചോദിച്ചാലും അവർ അത് തന്നെ പറയും. എന്നാൽ നിങ്ങളോട് താത്പര്യമില്ലാത്ത, നിങ്ങളെ ചൂഷണം ചെയ്യണം എന്ന് കരുതുന്ന, ഇഷ്ടമല്ലാത്ത പുരുഷൻമാർ ഇതൊക്കെ സ്വാതന്ത്ര്യമാണെന്ന് പറയും.

ഉദ്ഘാടനത്തിന് പോകുമ്പോഴും അമ്പലത്തിൽ പോകോമ്പോഴുമൊന്നും ബിക്കിനി ധരിക്കരുതെന്ന് എവിടേയും പറഞ്ഞിട്ടില്ല. പക്ഷെ ഔചിത്യം എന്നൊരു കാര്യമില്ലേ? അമ്പലത്തിൽ ബിക്കിനി ധരിച്ച് കയറിയാൽ സ്ത്രീകളെ കയറ്റില്ല. അതുപോലെ ഉദ്ഘാടങ്ങളിൽ പോകുമ്പോൾ വൾഗർ വീഡിയോകൾ എടുത്ത് അതുതന്നെ പ്രമോട്ട് ചെയ്യുന്നൊരു ആംഗിൾ പാടില്ല.
ഹണി വളരെ സുന്ദരിയാണ്, നല്ലൊരു നടിയും. അവരുടെ അഭിനയ കഴിവ് മലയാള സിനിമ ലോകം വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഹണിയുടെ കലയിലൂടെയും കഴിവിലൂടെയും ഉദ്ഘാടനങ്ങളിലൂടേയും ഹണി വളരണം. പക്ഷെ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ കുറച്ചൂടെ മാന്യമായ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കണം. സാരി മാന്യമായ വസ്ത്രധാരണമാണ്. പക്ഷെ അത് ശരീരഭാഗങ്ങൾ കൂടുതൽ പ്രൊജക്ട് ചെയ്യാനായിരിക്കരുത്. ഇന്നലെ ഹണി കോടതിയിൽ പോയ വസ്ത്രമാണ് മാന്യമായ വസ്ത്രം. സൗന്ദര്യം വേണ്ടെന്നല്ല, ആഭാസകരമായ ക്യാമറ കണ്ണുകൾക്ക് നിന്ന് കൊടുക്കരുത്.
നല്ല വസ്ത്രം ധരിച്ച് അവർ ഉദ്ഘാടനങ്ങൾക്ക് പോയിട്ടുണ്ടാകാം, ആ മാതൃക പിന്തുടരണം, ആ ഹണി റോസിനെയാണ് നമ്മൾ ഇഷ്ടപെടേണ്ടത്. ആ ഹണിയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ മാതൃക പിന്തുടരണമെന്നാണ് എന്റെ പ്രതീക്ഷയും ഹണി റോസിനോടുള്ള അഭ്യർത്ഥന. ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യം മാർക്കറ്റ് ചെയ്തത് ഹണി റോസാണ്. ബോചേയും മോശമായ പ്രയോഗങ്ങൾ നടത്തരുത്. പക്ഷെ ഹണിയും ആത്മവിമർശനം നടത്താൻ തയ്യാറാകണം. ബോചെയും ഹണി റോസും വിമർശിക്കപ്പെടണം.
അമിതമായി എക്സോപസ് ചെയ്യാനുള്ള പ്രവണത നടിമാർക്കിടയിൽ വളർന്ന് വരികയാണ്. ഉണ്ണി മുകുന്ദനോ, പൃഥ്വിരാജോ , ഫഹദോ ഒക്കെ ഷർട്ടിടാതെ സിക്സ് പാക്ക് കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് കണ്ട് സ്ത്രീകളും അങ്ങനെ ചെയ്താൽ സോഷ്യൽ മീഡിയ ആ പോസ്റ്റ് ടേക്ക് ഡൗൺ ചെയ്യില്ലേ. എന്തുകൊണ്ടാണ്, സ്ത്രീ പുരുഷ സമത്വമില്ലേ ഇവിടെ. സ്ത്രീ പുരുഷ ശരീരം വ്യത്യസ്തമാണ്. മാറ് മറക്കൽ സമരം മഹത്തരവും തുറക്കൽ സമരം മോശമാണെന്ന് തിരിച്ചറിയണം', രാഹുൽ ഈശ്വർ പറഞ്ഞു.












Click it and Unblock the Notifications