Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണി റോസ് സാരിയുടുക്കാൻ മറന്നോ,ഈ ബ്ലൗസ് ഇങ്ങനയല്ല ഉപയോഗിക്കേണ്ടത്,വേഷം കെട്ട്'; വീണ്ടും വിമർശനം

കൊച്ചി: ഉദ്ഘാടന പരിപാടികളിൽ സജീവമാണ് നടി ഹണി റോസ്. ഉദ്ഘാടനങ്ങൾക്ക് പോകാനും ആളുകളുടെ സ്നേഹം അടുത്തറിയാനുമൊക്കെ തനിക്ക് വളരെ അധികം ഇഷ്ടമാണെന്ന് ഹണി റോസ് തന്നെ പറഞ്ഞിട്ടുണ്ട്. ഹണിയുടെ ഉദ്ഘാടനങ്ങളെല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഉദ്ഘാടനങ്ങൾക്കെത്തുമ്പോൾ ഹണി ധരിക്കുന്ന വസ്ത്രങ്ങളും താരത്തിന്റെ ഫാഷൻ സെൻസുമെല്ലാം ഇക്കൂട്ടത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഉദ്ഘാടന പരിപാടിക്ക് ധരിച്ച താരത്തിന്റെ വസ്ത്രമാണ് പുതിയ ചർച്ച. വസ്ത്രത്തിന്റെ പേരിൽ ചിലർ താരത്തെ അതിരൂക്ഷമായി പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്.

honeynew

ഒരു ജ്വാല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഹണി റോസ് എത്തിയത്. കസവ് പട്ടുപാവാടയും നീല നിറത്തിലുള്ള ബ്ലൗസുമായിരുന്നു താരം ധരിച്ചത്. മുല്ലപ്പൂവും തുളസിയുമൊക്കെ ചൂടി മൊത്തത്തിൽ നാടൻ ലുക്കിലാണ് താരം പരിപാടിക്കെത്തിയത്. എന്നാൽ ധാവണിക്കും സാരിക്കുമൊക്കെ ധരിക്കുന്ന രീതിയിലുള്ളതാണ് ഹണിയുടെ ബ്ലൗസ് എന്നും ഈ വേഷം മോശമായിപ്പോയി എന്നുമാണ് ചിലരുടെ വിമർശനം. ഇൻസ്റ്റഗ്രാമിൽ നടി പങ്കിട്ട വീഡിയോക്ക് താഴെ കമന്‌‍റുകൾ നിറയുകയാണ്.

'ബാക്ക് ഓപ്പൺ ആരുന്നേൽ കുറച്ചൂടെ നല്ലതാരുന്നു. അല്ലേൽ ഒരു ദാവണി കൂടി വേണം.ഇതിപ്പോൾ',...'സാരി ധരിക്കാൻ ഹണി മറന്നുപോയോ,അയ്യോ'...'ആരാ ഈ പാവാടയ്ക് ഈ ടൈപ്പ് ബ്ലൗസ് സെറ്റ് ചെയ്ത് കൊടുത്തത്', സുന്ദരി ആയിട്ട് വരാം. പക്ഷെ അതിലും ഇല്ലേ മാന്യത. നൂറ് ശതമാനം മനഃപൂർവം കാണിക്കുന്നത് തന്നെയാ ഇത്. പാവാടയ്ക്ക് ഇടുന്ന ബ്ലൗസ് ഏതാന്ന് പറഞ്ഞു കൊടുക്കാൻ സിനിമ നടിക്കു ആരും ഉണ്ടായില്ലേ .എവിടെ പോയാലും ഓരോ വൃത്തികെട്ട വസ്ത്ര ധാരണവും' ,'ഇത്രേം എക്സ്പോസ്ഡ് ആയി ഫങ്ഷൻസ് ഒക്കെ പോകാതെ, നന്നായി ഡ്രസ്സ്‌ ധരിച്ചു പോയാൽ എത്ര സുന്ദരിയാകും.സ്ത്രീകൾ പൊതുവെ സൗന്ദര്യം ഉള്ളവർ ആണ് പുരുഷൻമാരേക്കാൾ പ്രത്യേകിച്ചു.അപ്പോൾ നന്നായി ഒരുങ്ങി മാന്യമായി ഡ്രസ്സ്‌ ഉം ഇട്ടാൽ നല്ല ചന്തം ആകും കാണാൻ', സുന്ദരി ആണല്ലോ. പിന്നെന്തിനാ ഈ ടൈപ്പ് കോലം കെട്ടൽ എന്ന് മനസ്സിലാവുന്നില്ല. അതിനു ഒരു ദുപ്പട്ട ഇട്ടിരുന്നേൽ ക്ലാസ്സ്‌ ദാവണി ആയേനെ', ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം ഇത്തരം കമന്റുകളോടൊന്നും ഹണി റോസ് പ്രതികരിച്ചിട്ടില്ല. സൈബർ അധിക്ഷേപങ്ങൾ താൻ കാര്യമാക്കാറില്ലെന്ന് മുൻപ് ഹണി റോസ് പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് തന്നെ പോലെ സൈബർ ആക്രമണം നേരിട്ടവർ ഉണ്ടോയെന്ന് അറിയില്ല. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ വളരെ വലിയ സങ്കടം തീർക്കുമായിരുന്നു. എന്നാൽ പിന്നെ കേട്ട് കേട്ട് അതൊക്കെ വലിയ സംഭവമല്ലാതായി', എന്നായിരുന്നു ഹണി റോസ് പറഞ്ഞത്.

ബോഡി ഷെയിമിങ് മോശം ചിന്താഗതിയാണ്, മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാൻ കഴിയുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും നേരത്തേ നടി തുറന്നടിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+