Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന്റെ ശരീരവും വസ്ത്രവും മാത്രം നോക്കിയവർ മറന്നുപോയ മറ്റൊരു കാര്യമുണ്ട്: വൈറല്‍ കുറിപ്പ്

സിനിമ അഭിനയ രംഗത്ത് 19 വർഷത്തിന്റെ അനുഭവ പരിചയമുള്ള താരമാണ് ഹണി റോസ്. വിനയന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായി ഹണി റോസ് വളർന്നു. അഭിനയത്തിനോടൊപ്പം തന്നെ ഉദ്ഘാടനങ്ങളിലും സജീവമായ താരമായിരുന്നു ഹണി റോസ്.

മലയാളം നടിമാരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോഡി ഷെയിമിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള താരം കൂടിയാണ് ഹണി റോസ്. ഇത്തരം വിമർശനങ്ങള്‍ക്കിടയില്‍ ഹണി റോസിലെ മികച്ച അഭിനേത്രിയെ പലരും മറന്ന് പോകുന്നുവെന്നാണ് മൂവിസ്ട്രീറ്റ് എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പില്‍ ജിതിന്‍ ജോസഫ് എന്നയാള്‍ കുറിക്കുന്നത്.

honey-rose

'ഹണി റോസ് ചെയ്യുന്ന ഉദ്ഖാടനങ്ങളുടെ എണ്ണവും അവർ വസ്ത്രം ധരിക്കുന്ന രീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയിൽ മലയാളികൾ മറന്നു പോകുന്ന, അല്ലെങ്കിൽ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല ടാലന്റഡ് ആക്ടറസ് ആണ് അവർ എന്ന കാര്യം.' എന്നാണ് ജിതിന്‍ ജോസഫ് കുറിക്കുന്നത്.

ദിലീപിന്റെ റിങ് മാസ്റ്റർ മൂവിയിൽ ഏറ്റവും നല്ല പെർഫോമൻസ് ആയി തോന്നിയത് ഹണിയുടേത് ആയിരുന്നു. അതുപോലെ കുമ്പസാരത്തിലും ട്രിവാൻഡ്രം ലോഡ്ജിലുമൊക്കെ അവരുടെ മികച്ച പെർഫോമൻസുകള്‍ നമ്മൾ കണ്ടു. ഒട്ടും തലക്കനം ഇല്ലാത്ത, എല്ലാവരോടും വളരെ മാന്യതയോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് അവർ.

പ്രസ്സ് മീറ്റിലൊക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരിൽനിന്നും വ്യത്യസ്തയാണ് അവർ. എല്ലാവരും പുച്ഛിക്കുന്ന ആറാട്ടണ്ണൻ വന്നപ്പോൾ പോലും എഴുനേറ്റ് കൈ കൊടുക്കാൻ മടി കാണിച്ചില്ല അവർ. അതു അവരുടെ ക്വാളിറ്റി. ഒരു അഭിനേത്രി എന്ന നിലയിൽ അവരെ പലരും വിലകുറച്ചു കണ്ടു. റേച്ചൽ സിനിമയിലൂടെ നല്ല ഒരു തിരിച്ചുവരവ് ഉണ്ടാകട്ടെയെന്നും ജിതിന്‍ കുറിക്കുന്നു.

ഈ കുറിപ്പിന്റെ പിന്തുണച്ചുകൊണ്ടുള്ള നിരവധി അഭിപ്രായപ്രകടനങ്ങളും കമന്റ് ബോക്സില്‍ കാണാന്‍ കഴിയുന്നതാണ്. 'ഇത്രയും ഉദ്ഘാടനങ്ങൾ ചെയ്തിട്ടും ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടും അവിടെയൊന്നും അവരുടെ പക്കൽ നിന്നും മോശമായ രീതിയിൽ ഒന്നും ഉണ്ടായില്ല എന്നത് തന്നെ ആശ്ചര്യമാണ്. എല്ലാവരും പുച്ഛിക്കുന്ന അവഗണിക്കുന്ന ആറാട്ടനെ പോലും മൈൻഡ് ചെയ്യാതിരുന്നില്ല അതും എണീറ്റ് നിന്ന്' എന്നാണ് റഫീഖ് എന്നയാള്‍ അഭിപ്രായപ്പെടുന്നത്.

'ആൾ പാവം ആണെന്ന് തോന്നുന്നു പണ്ട് നാദിർഷാ നടത്തിയ സ്റ്റാർ റാഗിങ് പരിപാടിയിൽ ഇവരെ പ്രകോപിപ്പിക്കാൻ അതിൽ ഓടിയൻസിൽ ഒരാളായി വന്ന പെൺകുട്ടി മാക്സിമം ശ്രമിച്ചിട്ടും ആൾ വളരെ കൂളായി നിന്ന് ചോദ്യം മുഴുവൻ കേൾക്കുകയും വളരെ മാന്യമായ രീതിയിൽ റിപ്ലൈ നൽകുകയും ചെയ്തു' എന്ന് അഖില്‍ എന്നയാളും കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+