'ആത്മഹത്യയുടെ വക്കിലെന്ന് വരെ, ഹണി റോസ് അതിശക്ത', മുഖ്യമന്ത്രി വരെ അങ്ങോട്ട് വിളിക്കുന്നുവെന്ന് രാഹുൽ
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊച്ചി പോലീസ്. ഈ സാഹചര്യത്തിൽ ഹണിക്ക് കോടതി വഴി രാഹുലിനെതിരെ പരാതി നൽകാം. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ ആക്രമണം നടത്തുന്നു എന്നാണ് രാഹുൽ ഈശ്വറിനെതിരെ ഹണി നൽകിയ പരാതി. ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും രംഗത്ത് വന്നിരുന്നു.
ഹണി റോസിന്റെ പരാതിയിന്മേല്‍ കേസെടുക്കാനാകില്ല എന്നതില്‍ ആശ്വാസമുണ്ടെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ: ''എന്റെ ഏക പ്രശ്‌നം രാഹുല്‍ ഈശ്വറിന് പോകാന്‍ ഒരു പുരുഷ കമ്മീഷന്‍ ഇല്ല എന്നതാണ്. വനിതാ കമ്മീഷനും യുവജന കമ്മീഷനും എന്നെ വേട്ടയാടുന്നു. ഇവരെല്ലാവരും രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും പറയുന്നു.

ഇത് സാധാരണ രാഷ്ട്രീയക്കാരല്ല. ഭരണഘടനാ പദവിയാണ് കമ്മീഷന്‍ സിവില്‍ കോടതിയുടെ അധികാരമുളള കമ്മീഷന്‍ എന്ന് പറയുന്ന സതീദേവിയെ പോലുളള ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവും ഷാജറിനെ പോലുളള പ്രാഗദ്ഭ്യം തെളിയിച്ച ഒരു യുവനേതാവടക്കം പത്രസമ്മേളനം വിളിച്ച് രാഹുല്‍ ഈശ്വറിനെ വേട്ടയാടണം അറസ്റ്റ് ചെയ്യണം എന്നൊക്കെ പറയുന്ന ഒരു വ്യക്തിയായ തനിക്ക് എത്രമാത്രം ഡാമേജ് ആണ് ഉണ്ടാക്കുക.
തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടാല്‍ പോലും ഹണി റോസിനോടുളള വിമര്‍ശനം കൂടുകയോ കുറയുകയോ ചെയ്യില്ല. ഹണി റോസോ വനിതാ കമ്മീഷനോ യുവജന കമ്മീഷനോ തന്നെ വിമര്‍ശിക്കുന്നത് വെച്ചല്ല താന്‍ ഹണി റോസിനെ വിമര്‍ശിക്കുന്നത്. കാരണം ഇത് സാമൂഹിക ഓഡിറ്റ് ആണ്. കേസെടുക്കണം എന്ന് പറയുന്നവര്‍ക്ക് എന്റെ മറുപടി കേള്‍ക്കണ്ടേ. ദിശ എന്ന് പറയുന്ന സംഘടന പരാതി നല്‍കി, അവര്‍ എന്റെ മറുപടി കൂടി കേള്‍ക്കുക എന്നതല്ലേ സ്വാഭാവിക നീതി.
കമ്മീഷനില്‍ ഒരാള്‍ക്ക് എതിരെ പരാതി നല്‍കിയാല്‍ അയാള്‍ക്ക് പറയാനുളളത് കൂടി കേള്‍ക്കണം. രാഹുല്‍ ഈശ്വറിനെ വേട്ടയാടുന്നതിന് കാരണം തനിക്ക് പോകാന്‍ ഒരു പുരുഷ കമ്മീഷനില്ല. വനിതാ കമ്മീഷന്‍ പോലെ പുരുഷ കമ്മീഷനും വേണം. ഹണി റോസ് ആത്മഹത്യയുടെ വക്കിലെന്ന് വരെ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി വിളിച്ച് സംസാരിക്കുന്ന എല്ലാ പോലീസുകാരും പിന്തുണയ്ക്കുന്ന , 99 ശതമാനം മാധ്യമങ്ങളും പിന്തുണയ്ക്കുന്ന ഹണി റോസാണ് ശക്ത. അബലയല്ല. രാഹുല്‍ ഈശ്വര്‍ അടക്കം അപ്പുറത്ത് നില്‍ക്കുന്ന ആണുങ്ങള്‍ ആണ് അശക്തര്‍. കേരളത്തിന്റെ സര്‍വ്വശക്തനായ മുഖ്യമന്ത്രിയടക്കം അങ്ങോട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുന്ന ഹണി റോസാണ് അതിശക്തയായ വ്യക്തി''.












Click it and Unblock the Notifications